മോദി കേരളത്തിൽ; എൻഡിഎ ക്യാമ്പിന് ആവേശമായി പ്രധാനമന്ത്രി, തിരുവല്ലയിൽ പൊതുവേദിയിൽ സംസാരിക്കും, തിരുവനന്തപുരത്ത് റോഡ് ഷോ

മോദി കേരളത്തിൽ; എൻഡിഎ ക്യാമ്പിന് ആവേശമായി പ്രധാനമന്ത്രി, തിരുവല്ലയിൽ പൊതുവേദിയിൽ സംസാരിക്കും, തിരുവനന്തപുരത്ത് റോഡ് ഷോ
Apr 4, 2026 03:57 PM | By VIPIN P V

ആലപ്പുഴ: ( www.truevisionnews.com ) കേരള നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ എത്തി. വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കുമെന്നാണ് റിപ്പോർട്ട്. തിരുവല്ലയിലെ വേദിയിൽ അൽപ സമയത്തിനകം എത്തും. പറഞ്ഞിരുന്ന സമയത്തിലും നേരത്തെയാണ് പ്രധാനമന്ത്രി സ്ഥലത്തെത്തിയത്.

തിരുവല്ലയിൽ 11 സ്ഥാനാ‍ർത്ഥികൾ പങ്കെടുക്കുന്ന പൊതുസമ്മേളനം മോദി ഉദ്ഘാടനം ചെയ്യും. നാലുമണിയോടെയാണ് തിരുവല്ലയിൽ പരിപാടി നടക്കുക. പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരുമുൾപ്പെടെ നിരവധി കേന്ദ്ര നേതാക്കളാണ് എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിൽ എത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് കലക്ടർ നിരോധിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചക്ക് 12 മുതൽ വൈകിട്ട് ആറുവരെ എം.സി റോഡിൽ ചങ്ങനാശേരിക്കും തിരുവല്ലക്കുമിടയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

പെരുന്ന എൻ.എസ്.എസ് കോളജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്ററിൽ ഇറങ്ങിയത്. അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തി.

prime minister narendra modi in kerala will address public forum in thiruvalla will hold a road show in thiruvananthapuram

Next TV

Related Stories
ആവശ്യം തള്ളി വരണാധികാരി, അഞ്ജലി പി വി തന്നെ; തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ പേര് മാറില്ല

Apr 4, 2026 05:36 PM

ആവശ്യം തള്ളി വരണാധികാരി, അഞ്ജലി പി വി തന്നെ; തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ പേര് മാറില്ല

അഞ്ജലി പി വി തന്നെ, തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ പേര്...

Read More >>
കോഴിക്കോട് നരിക്കുനിയിൽ വീട്ടിൽ കയറി യുവതിയെയും ഭര്‍തൃമാതാവിനെയും ആക്രമിച്ചു: അച്ഛനും മകനും റിമാൻഡിൽ

Apr 4, 2026 05:04 PM

കോഴിക്കോട് നരിക്കുനിയിൽ വീട്ടിൽ കയറി യുവതിയെയും ഭര്‍തൃമാതാവിനെയും ആക്രമിച്ചു: അച്ഛനും മകനും റിമാൻഡിൽ

കോഴിക്കോട് നരിക്കുനിയിൽ വീട്ടിൽ കയറി യുവതിയെയും ഭര്‍തൃമാതാവിനെയും ആക്രമിച്ചു: അച്ഛനും മകനും...

Read More >>
'കോണ്‍ഗ്രസ്സിനെ ജനം വിശ്വസിക്കില്ല,   ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ടെന്ന് പറയാന്‍ യുഡിഎഫിനെ താന്‍ വെല്ലുവിളിക്കുകയാണ്' - എം വി ഗോവിന്ദന്‍

Apr 4, 2026 04:10 PM

'കോണ്‍ഗ്രസ്സിനെ ജനം വിശ്വസിക്കില്ല, ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ടെന്ന് പറയാന്‍ യുഡിഎഫിനെ താന്‍ വെല്ലുവിളിക്കുകയാണ്' - എം വി ഗോവിന്ദന്‍

പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ലിയക്കായി ഷാഫി പറമ്പിലടക്കമുള്ളവര്‍ വര്‍ഗീയ പ്രചാരണം നടത്തുന്നു: എം വി...

Read More >>
ദലിത് യുവതിക്ക് എതിരായ പീഡനം: കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി

Apr 4, 2026 03:46 PM

ദലിത് യുവതിക്ക് എതിരായ പീഡനം: കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി

ദലിത് യുവതിക്ക് എതിരായ പീഡനം: കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ...

Read More >>
നിങ്ങൾ എടുത്ത ടിക്കറ്റിനുണ്ടോ സമ്മാനം? കാരുണ്യ KR 748 ലോട്ടറി ഫലം പുറത്ത്

Apr 4, 2026 03:37 PM

നിങ്ങൾ എടുത്ത ടിക്കറ്റിനുണ്ടോ സമ്മാനം? കാരുണ്യ KR 748 ലോട്ടറി ഫലം പുറത്ത്

കാരുണ്യ KR 748 ലോട്ടറി ഫലം പുറത്ത്; ഒരുകോടി നേടിയ ഭാ​ഗ്യ നമ്പർ...

Read More >>
Top Stories

News Roundup

News from Regional Network