തിരുവനന്തപുരം: (https://truevisionnews.com/) കേരളത്തിൽ സ്വർണ വില ഉയർന്നു . 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 13, 835 രൂപയാണ് വിപണി വില. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 1,10, 680 രൂപയുമാണ്. ഇന്നലെ വൈകീട്ട് സ്വർണ വില കുറഞ്ഞ് 1,09,240 എന്ന നിരക്കിലെത്തിയിരുന്നു. ഇന്നലത്തെ വിലയിൽ നിന്ന് 1440 രൂപയുടെ വർധനവാണ് ഇന്നേക്ക് ഉണ്ടായിരിക്കുന്നത്. ഏപ്രിൽ മാസത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും കുറഞ്ഞ വിലയാണ് ഇത്.
സ്വർണ്ണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യമാണ്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോർഡ് നിരക്ക്.
അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും നിലവിലെ യുദ്ധസാഹചര്യങ്ങളും സ്വർണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിക്ക് 25 രൂപയും 10 പവൻ വെള്ളിക്ക് 250 രൂപയുമാണ് വില വരുന്നത്.
Gold prices rise again KERALA





























_(30).jpeg)



