---
title: "'രാമായണ' ടീസറിന് ട്രോൾ മഴ; വിഎഫ്എക്‌സ് ആദിപുരുഷിനേക്കാൾ കഷ്ടമെന്ന് സോഷ്യൽ മീഡിയ"
english_title: "'Ramayana' teaser gets trolled"
publisher: "moviemax.in"
canonical_url: "https://moviemax.in/news/351243/ramayana-teaser-gets-trolled"
published_at: "2026-04-03T09:40:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf3df14ef49_2.jpg"
keywords: []
---

# 'രാമായണ' ടീസറിന് ട്രോൾ മഴ; വിഎഫ്എക്‌സ് ആദിപുരുഷിനേക്കാൾ കഷ്ടമെന്ന് സോഷ്യൽ മീഡിയ

> **Lead Summary:** **[ **നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'യുടെ ടീസർ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനവും ട്രോളുകളും ശക്തമാകുന്നു. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്നായി വിലയിരുത്തപ്പെടുന്ന ചിത്രത്തിന്, ടീസറിലെ വിഎഫ്എക്‌സ് നിലവാരത്തെ ചൊല്ലിയാണ് പ്രധാനമായും തിരിച്ചടി നേരിടുന്നത്.

## Article Content

**[ **നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'യുടെ ടീസർ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനവും ട്രോളുകളും ശക്തമാകുന്നു. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്നായി വിലയിരുത്തപ്പെടുന്ന ചിത്രത്തിന്, ടീസറിലെ വിഎഫ്എക്‌സ് നിലവാരത്തെ ചൊല്ലിയാണ് പ്രധാനമായും തിരിച്ചടി നേരിടുന്നത്.

മുൻപ് മോശം വിഎഫ്എക്‌സിന്റെ പേരിൽ വലിയ രീതിയിൽ പരിഹസിക്കപ്പെട്ട പ്രഭാസ് ചിത്രം 'ആദിപുരുഷി'നോടാണ് പലരും ഈ ചിത്രത്തെ താരതമ്യം ചെയ്യുന്നത്. ഇതിലും ഭേദം ആദിപുരുഷ് ആയിരുന്നു എന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് എക്സ് (X) അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിൽ നിറയുന്നത്.

രാമനായി എത്തുന്ന രൺബീർ കപൂറിന്റെ പ്രകടനത്തിനെതിരെയും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. കഥാപാത്രത്തിന് ആവശ്യമായ ഭാവവ്യത്യാസങ്ങൾ രൺബീറിന്റെ മുഖത്ത് പ്രകടമാകുന്നില്ലെന്നും അത്തരമൊരു നടനെ എങ്ങനെ രാമനായി തിരഞ്ഞെടുത്തു എന്നുമാണ് പ്രധാന ചോദ്യം.

രൺബീറിനൊപ്പം സായ് പല്ലവി സീതയായും യഷ് രാവണനായും എത്തുന്ന ചിത്രം ഏകദേശം 875 കോടി രൂപയുടെ ബജറ്റിലാണ് ഒരുങ്ങുന്നത്. വിഖ്യാത സംഗീതജ്ഞൻ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ഒന്നിക്കുന്ന സംഗീതവും ശ്രീധർ രാഘവന്റെ തിരക്കഥയും വലിയ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും, ടീസറിന് ലഭിച്ച തണുപ്പൻ പ്രതികരണം അണിയറപ്രവർത്തകർക്ക് വെല്ലുവിളിയായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/351243/ramayana-teaser-gets-trolled)