---
title: "'എന്നെ ആരും തെറ്റിദ്ധരിപ്പിച്ചതല്ല, ഇത്രയും കാലം പേടിച്ചാണ് മിണ്ടാതിരുന്നത്'; തുറന്നടിച്ച് കിച്ചു സുധി"
english_title: "'No one misled me, I kept quiet for so long because I was afraid'; Kichu Sudhi openly reveals"
publisher: "moviemax.in"
canonical_url: "https://moviemax.in/news/351276/no-one-misled-me-i-kept-quiet-for-so-long-because-i-was-afraid-kichu-sudhi-openly-reveals"
published_at: "2026-04-03T11:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf540e36fca_Kichu_Sudhi_openly_reveals.jpg"
keywords: []
---

# 'എന്നെ ആരും തെറ്റിദ്ധരിപ്പിച്ചതല്ല, ഇത്രയും കാലം പേടിച്ചാണ് മിണ്ടാതിരുന്നത്'; തുറന്നടിച്ച് കിച്ചു സുധി

> **Lead Summary:** കൊല്ലം സുധിയുടെ അഭിമുഖങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് മകൻ കിച്ചു സുധി. സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം ഭാര്യ രേണുവിനൊപ്പമായിരുന്ന കിച്ചു, പിന്നീട് കൊല്ലത്തെ അച്ഛന്റെ തറവാട് വീട്ടിലേക്ക് മാറുകയായിരുന്നു. നിലവിൽ കൊല്ലത്ത് താമസിച്ച് പഠനം തുടരുകയാണ് കിച്ചു. ഇതിനിടയിൽ സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരം ആരംഭിച്ചിട്ടുണ്ട്. അച്ഛനോടുള്ള സ്നേഹം മകനും നൽകിക്കൊണ്ട് നിരവധി പേരാണ് കിച്ചുവിന് പിന്തുണയുമായി സോഷ്യൽ മീഡിയയിൽ എത്തുന്നത്.

## Article Content

കൊല്ലം സുധിയുടെ അഭിമുഖങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് മകൻ കിച്ചു സുധി. സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം ഭാര്യ രേണുവിനൊപ്പമായിരുന്ന കിച്ചു, പിന്നീട് കൊല്ലത്തെ അച്ഛന്റെ തറവാട് വീട്ടിലേക്ക് മാറുകയായിരുന്നു. നിലവിൽ കൊല്ലത്ത് താമസിച്ച് പഠനം തുടരുകയാണ് കിച്ചു. ഇതിനിടയിൽ സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരം ആരംഭിച്ചിട്ടുണ്ട്. അച്ഛനോടുള്ള സ്നേഹം മകനും നൽകിക്കൊണ്ട് നിരവധി പേരാണ് കിച്ചുവിന് പിന്തുണയുമായി സോഷ്യൽ മീഡിയയിൽ എത്തുന്നത്.

കഴിഞ്ഞ ദിവസം യുട്യൂബ് ചാനലിലൂടെ കിച്ചു നടത്തി വെളിപ്പെടുത്തലുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. താൻ അനുഭവിച്ച കാര്യങ്ങളും രേണു സുധിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമെല്ലാം കിച്ചു വീഡിയോയിൽ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് കിച്ചു. തന്നെ ആരും തെറ്റിദ്ധരിപ്പിച്ചല്ല വീഡിയോ ചെയ്തതെന്നും പലകാര്യങ്ങളും പേടിച്ചാണ് ഇതുവരെ മിണ്ടാതിരുന്നതെന്നും കിച്ചു പറയുന്നു. കഴിഞ്ഞ ദിവസത്തെ ലൈവ് വീഡിയോയിൽ കമന്റായിട്ടായിരുന്നു കിച്ചു ഇക്കാര്യം കുറിച്ചത്.

> "എന്നെ ആരും തെറ്റദ്ധരിപ്പിച്ചിട്ടല്ല ഞാന്‍ വീഡിയോ ഇട്ടേ. ഇനി റിതപ്പനെ ഒക്കെ കാണാന്‍ പറ്റുവോ എന്ന് പോലും എനിക്ക് അറിയില്ല. ഇങ്ങനെ കുറച്ച് കാര്യങ്ങള്‍ ഒക്കെ പേടിച്ചാണ് ഒന്നും പറയാതെ ഇരുന്നത്. എന്തായാലും നോക്കാം. എല്ലാവരുടേയും സപ്പോര്‍ട്ട് കാണുമെന്ന് പ്രതീക്ഷിക്കുന്നു", എന്നായിരുന്നു കിച്ചു കമന്റ് സെക്ഷനിൽ കുറിച്ചത്. ഇതിന്റെ സ്ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/351276/no-one-misled-me-i-kept-quiet-for-so-long-because-i-was-afraid-kichu-sudhi-openly-reveals)