കോഴിക്കോട്: ( www.truevisionnews.com ) പേരാമ്പ്രയിലെ അനൗൺസ്മെന്‍റ് വിവാദത്തിൽ ജില്ലാഭരണകൂടം എൽഡിഎഫിനോട് വിശദീകരണം തേടും. സംഭവത്തിൽ കേസെടുക്കാത്തത് പ്രതിഷേധാർഹമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്‍ലിയ പ്രതികരിച്ചിരുന്നു. അനൗൺസ്മെന്‍റ് റെക്കോർഡ് ചെയ്തത് നടുവണ്ണൂരിലെ സ്റ്റുഡിയോയിൽ വച്ചാണെന്നും തെളിവുണ്ടെന്നും തെഹ്ലിയ പറഞ്ഞിട്ടുണ്ട്.
തനിക്കും കുടുംബത്തിനുമെതിരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നതെന്നും, പോസ്റ്റുകൾക്ക് താഴെ നീചമായ കമൻ്റുകളാണ് വരുന്നതെന്നും, സൈബർ ആക്രമണത്തിന് നേതൃത്വം നൽകുന്നത് ഇടതുപക്ഷമാണെന്നും ഫാത്തിമ തെഹ്‌ലിയ പറഞ്ഞു.
ഫാത്തിമ തഹ്‌ലിയയെ പേരാമ്പ്രയിൽ സ്ഥാനാർത്ഥിയാക്കിയ മുസ്ലിംലീഗ് മതംപറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റാണ് എൽഡിഎഫ് പ്രചാരണവാഹനത്തിലുണ്ടായിരുന്നതെന്നാണ് പരാതി.
എന്നാല്‍ വിദ്വേഷ പരാമർങ്ങൾ അടങ്ങിയ അനൗൺസ്മെന്‍റ് ആരാണ് നടത്തിയതെന്ന് അറിയില്ലെന്നാണ് എല്‍ഡിഎഫ് സ്ഥാനാർത്ഥി ടി പി രാമകൃഷ്ണൻ പ്രതികരിച്ചത്. താൻ അറിഞ്ഞ് യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ഒരുവിധ പ്രചാരണവും ഉണ്ടായിട്ടില്ലെന്ന് ടി പി രാമകൃഷ്ണൻ പറയുന്നു. എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കട്ടെ. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. വാഹനം ഏതാണ് എന്നും തനിക്കറിയില്ലെന്നും ടി പി രാമകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.
perambra controversy announcement fathima tehliya reacts































.jpeg)
.jpeg)
