പദവി ഒഴിഞ്ഞു, പക്ഷെ പാർട്ടി വിടില്ല; വനിത ലീ​ഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂർബീന റഷീദ്

പദവി ഒഴിഞ്ഞു, പക്ഷെ പാർട്ടി വിടില്ല; വനിത ലീ​ഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂർബീന റഷീദ്
Apr 2, 2026 12:36 PM | By Krishnapriya S R

കോഴിക്കോട്: (truevisionnews.com) മുസ്ലിം ലീഗ് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നുകൊണ്ട് വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂർബീന റഷീദ് സ്ഥാനമൊഴിഞ്ഞു. പാർട്ടിയിൽ വനിതാ നേതാക്കൾ നേരിടുന്ന കടുത്ത അവഗണനയിൽ പ്രതിഷേധിച്ചാണ് താൻ പദവി രാജിവെക്കുന്നതെന്ന് കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ അവർ തുറന്നടിച്ചു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്നതടക്കമുള്ള സുപ്രധാന തീരുമാനങ്ങളിൽ വനിതാ ലീഗുമായി യാതൊരുവിധ ചർച്ചകളും നടത്തുന്നില്ലെന്നും അവർ ആരോപിച്ചു. പാർട്ടിക്കുള്ളിലെ അവഗണനയിൽ ശക്തമായ അമർഷം രേഖപ്പെടുത്തിയെങ്കിലും താൻ മുസ്ലിം ലീഗ് വിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് നൂർബീന റഷീദ് വ്യക്തമാക്കി.

ഒരു പ്രവർത്തകയായി പാർട്ടിയിൽ തുടരുമെന്നും എന്നാൽ നിലവിലെ നേതൃത്വത്തിന്റെ നിലപാടുകളോടുള്ള പ്രതിഷേധം അറിയിക്കാനാണ് സ്ഥാനമൊഴിയുന്നതെന്നും അവർ കൂട്ടിച്ചേർത്തു. മുതിർന്ന വനിതാ നേതാവിന്റെ ഈ പൊട്ടിത്തെറി വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ചർച്ചകളെ എങ്ങനെ ബാധിക്കുമെന്ന ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.

Noorbeena Rasheed resigns as National Secretary of Women's League

Next TV

Related Stories
രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം; ബിജെപി കൗൺസിലർ‌ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയെന്ന് കോൺ​ഗ്രസ്, പൊലീസിൽ പരാതി നൽകി

Apr 2, 2026 02:52 PM

രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം; ബിജെപി കൗൺസിലർ‌ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയെന്ന് കോൺ​ഗ്രസ്, പൊലീസിൽ പരാതി നൽകി

ബിജെപി കൗൺസിലർ‌ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയെന്ന് കോൺ​ഗ്രസ്, പൊലീസിൽ പരാതി...

Read More >>
'പയ്യന്നൂരിൽ സിപിഎം വ്യാജ ആധാർ കാർഡ് നിർമിക്കുന്നു'; ആരോപണവുമായി കെ.സി വേണുഗോപാൽ, മറുപടി നൽകി എം.എ ബേബി

Apr 2, 2026 02:12 PM

'പയ്യന്നൂരിൽ സിപിഎം വ്യാജ ആധാർ കാർഡ് നിർമിക്കുന്നു'; ആരോപണവുമായി കെ.സി വേണുഗോപാൽ, മറുപടി നൽകി എം.എ ബേബി

പയ്യന്നൂരിൽ സിപിഎം വ്യാജ ആധാർ കാർഡ് നിർമിക്കുന്നു, ആരോപണവുമായി കെ.സി...

Read More >>
പാ​പ്പി​നി​ശ്ശേ​രി തു​രു​ത്തി​യി​ൽ വൻ തീപിടിത്തം; മരക്കമ്പനിയിലെ തടികൾ ക​ത്തി​ന​ശി​ച്ചു

Apr 2, 2026 02:06 PM

പാ​പ്പി​നി​ശ്ശേ​രി തു​രു​ത്തി​യി​ൽ വൻ തീപിടിത്തം; മരക്കമ്പനിയിലെ തടികൾ ക​ത്തി​ന​ശി​ച്ചു

പാ​പ്പി​നി​ശ്ശേ​രി തു​രു​ത്തി​യി​ൽ വൻ തീപിടിത്തം; മരക്കമ്പനിയിലെ തടികൾ...

Read More >>
പയ്യനാട് കുഴൽക്കിണർ ലോറി മറിഞ്ഞ് വൻ അപകടം; ഡ്രൈവറെ കാണാനില്ല, ആറുപേർക്ക് പരിക്ക്

Apr 2, 2026 01:53 PM

പയ്യനാട് കുഴൽക്കിണർ ലോറി മറിഞ്ഞ് വൻ അപകടം; ഡ്രൈവറെ കാണാനില്ല, ആറുപേർക്ക് പരിക്ക്

കുഴല്‍ കിണര്‍ കുഴിക്കാനെത്തിയ ലോറി നിയന്ത്രണം വിട്ട്...

Read More >>
വിവാദമായതോടെ 24 മണിക്കൂറിൽ നിലപാട് തിരുത്തി; രഞ്ജിത്തിന്റെ വക്കാലത്ത് ഒഴിഞ്ഞതായി അഡ്വ. മുഹമ്മദ് സിയാദ്

Apr 2, 2026 01:52 PM

വിവാദമായതോടെ 24 മണിക്കൂറിൽ നിലപാട് തിരുത്തി; രഞ്ജിത്തിന്റെ വക്കാലത്ത് ഒഴിഞ്ഞതായി അഡ്വ. മുഹമ്മദ് സിയാദ്

വിവാദമായതോടെ 24 മണിക്കൂറിൽ നിലപാട് തിരുത്തി; രഞ്ജിത്തിന്റെ വക്കാലത്ത് ഒഴിഞ്ഞതായി അഡ്വ. മുഹമ്മദ്...

Read More >>
Top Stories

News Roundup