തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും. ബയോളജിയാണ് അവസാന പരീക്ഷ. പരീക്ഷകൾ പൂർത്തിയാകുന്നതോടെ അടുത്ത ഘട്ടമായ മൂല്യനിർണയത്തിനുള്ള തയ്യാറെടുപ്പുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് കടക്കും. ഏപ്രിൽ 16 മുതലാണ് മൂല്യനിർണയം ആരംഭിക്കുക. ഏപ്രിൽ ആറ് മുതൽ 25 വരെ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മൂല്യനിർണയ തീയതികൾ പുനഃക്രമീകരിക്കുകയായിരുന്നു.
മേയ് എട്ടിനാണ് ഫല പ്രഖ്യാപനം. മാർച്ച് 5നാണ് സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾ ആരംഭിച്ചത്. 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. സംസ്ഥാനത്ത് 3,031 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്.
ഗൾഫ് മേഖലയിലും ലക്ഷദ്വീപിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരുന്നു. കടുത്ത ചൂടിനിടയിലും പരീക്ഷാ നടത്തിപ്പ് സുഗമമാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയിരുന്നത്. ഹയർസെക്കൻഡറി പരീക്ഷകളും അവസാന ഘട്ടത്തിലാണ്.
SSLC exams in the state will end today
































.jpeg)
