---
title: "'രാജുവേട്ടന്റെ കോസ്റ്റ്യൂം സെൻസ് പാളിയോ'; എമ്പുരാൻ ബിഹൈൻഡ് ദി സീൻ വീഡിയോയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനം"
english_title: "Criticism on social media following Empuraan behind-the-scenes video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/350407/criticism-on-social-media-following-empuraan-behind-the-scenes-video"
published_at: "2026-03-29T12:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c8cc7904d81_Criticism_on_social_media_following_Empuraan_behind-the-scenes_video.jpg"
keywords: []
---

# 'രാജുവേട്ടന്റെ കോസ്റ്റ്യൂം സെൻസ് പാളിയോ'; എമ്പുരാൻ ബിഹൈൻഡ് ദി സീൻ വീഡിയോയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനം

> **Lead Summary:** മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബിഗ് കാൻവാസ് ചിത്രങ്ങളിൽ ഒന്നായാണ് 'എമ്പുരാൻ' തിയേറ്ററുകളിൽ എത്തിയത്. വൻ വിജയം നേടിയ 'ലൂസിഫറിൻ്റെ' രണ്ടാം ഭാഗമെന്ന നിലയിൽ വലിയ പ്രീ-റിലീസ് ഹൈപ്പിലായിരുന്നു ചിത്രം. എന്നാൽ പ്രേക്ഷകരുടെ അമിത പ്രതീക്ഷകൾക്കൊപ്പം ഉയരാൻ ചിത്രത്തിന് സാധിച്ചില്ലെന്ന വിമർശനം ഉയർന്നെങ്കിലും ബോക്സ് ഓഫീസിൽ ചിത്രം തകർപ്പൻ കളക്ഷൻ നേടിയിരുന്നു.

## Article Content

മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബിഗ് കാൻവാസ് ചിത്രങ്ങളിൽ ഒന്നായാണ് 'എമ്പുരാൻ' തിയേറ്ററുകളിൽ എത്തിയത്. വൻ വിജയം നേടിയ 'ലൂസിഫറിൻ്റെ' രണ്ടാം ഭാഗമെന്ന നിലയിൽ വലിയ പ്രീ-റിലീസ് ഹൈപ്പിലായിരുന്നു ചിത്രം. എന്നാൽ പ്രേക്ഷകരുടെ അമിത പ്രതീക്ഷകൾക്കൊപ്പം ഉയരാൻ ചിത്രത്തിന് സാധിച്ചില്ലെന്ന വിമർശനം ഉയർന്നെങ്കിലും ബോക്സ് ഓഫീസിൽ ചിത്രം തകർപ്പൻ കളക്ഷൻ നേടിയിരുന്നു.

ചിത്രം റിലീസ് ചെയ്ത് ഒരു വർഷം പൂർത്തിയായ വേളയിൽ നിർമ്മാതാക്കളായ ആശിർവാദ് സിനിമാസ് പുറത്തുവിട്ട ബിഹൈൻഡ് ദി സീൻസ് (BTS) വീഡിയോ ഇപ്പോൾ വീണ്ടും ചർച്ചയാകുകയാണ്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിലെ മോഹൻലാലിൻ്റെ കോസ്റ്റ്യൂംസിനെ സംബന്ധിച്ച് സിനിമാപ്രേമികൾക്കിടയിൽ കൗതുകകരമായ ചില വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ട്. വേഷവിധാനങ്ങളിലെ വൈവിധ്യവും ചില പ്രത്യേക ഡിസൈനുകളുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാവിഷയം.

ചിത്രം ഇറങ്ങിയ സമയത്തു തന്നെ വിമര്‍ശനം നേരിട്ട ഒന്നായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ച അബ്രാം ഖുറേഷിയുടെ വേഷവിധാനങ്ങള്‍. ലൂസിഫറില്‍ നാടന്‍ ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തിയതെങ്കില്‍ ഒരു അന്തര്‍ദേശീയ അധോലോക തലവനായി എത്തിയ എമ്പുരാനിലെ അദ്ദേഹത്തിന്‍റെ കോസ്റ്റ്യൂംസും അത്തരത്തിലാണ് തയ്യാറാക്കപ്പെട്ടിരുന്നത്. എന്നാല്‍ മോഹന്‍ലാലിന് ചേരാത്ത തരത്തിലുള്ള വേഷങ്ങളാണ് അദ്ദേഹം ചിത്രത്തില്‍ ധരിച്ചിരിക്കുന്നതെന്ന് അന്നേ വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്റ്റൈലിഷ് ആയി ഒരുക്കപ്പെട്ട പല ഫ്രെയ്മുകളും വേണ്ട ഇംപാക്റ്റ് ഉണ്ടാക്കാതെ പോയതില്‍ ഇതും ഒരു കാരണം ആണെന്നും. മോഹന്‍ലാലിന്‍റെ നായകന്‍ പലപ്പോഴും ധരിച്ച കോട്ട് ആണ് ഏറെ നെഗറ്റീവ് കമന്‍റുകള്‍ നേടിയിരുന്നത്.

[https://youtu.be/e4BkcYIr1O8?si=7cYJllnD2B6AAtlp](https://youtu.be/e4BkcYIr1O8?si=7cYJllnD2B6AAtlp)

### Related Links & Sources
- [Original Story Source](https://moviemax.in/news/350407/criticism-on-social-media-following-empuraan-behind-the-scenes-video)