---
title: "'ഫുക്രുവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഇപ്പോഴും വരുന്നു, എനിക്കുമൊരു മകനുള്ളതല്ലേ'; സൈബർ ആക്രമണങ്ങളിൽ മനംമടുത്ത് മഞ്ജു പത്രോസ്"
english_title: "Manju Pathrose upset over cyber attacks"
publisher: "moviemax.in"
canonical_url: "https://moviemax.in/news/350397/manju-pathrose-upset-over-cyber-attacks"
published_at: "2026-03-29T11:26:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c8bfa213867_Manju_Pathrose_upset_over_cyber_attacks.jpg"
keywords: []
---

# 'ഫുക്രുവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഇപ്പോഴും വരുന്നു, എനിക്കുമൊരു മകനുള്ളതല്ലേ'; സൈബർ ആക്രമണങ്ങളിൽ മനംമടുത്ത് മഞ്ജു പത്രോസ്

> **Lead Summary:** മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ മഞ്ജു പത്രോസ് താൻ നേരിടുന്ന നിരന്തരമായ സൈബർ ആക്രമണങ്ങളെക്കുറിച്ച് മനസ് തുറക്കുന്നു. 'വെറുതെ അല്ല ഭാര്യ', 'ബിഗ് ബോസ്' തുടങ്ങിയ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയയായ താരത്തിന് സോഷ്യൽ മീഡിയയിൽ ഇപ്പോഴും കടുത്ത അധിക്ഷേപങ്ങൾ നേരിടേണ്ടി വരുന്നു എന്നാണ് മഞ്ജു പറയുന്നത്.

## Article Content

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ മഞ്ജു പത്രോസ് താൻ നേരിടുന്ന നിരന്തരമായ സൈബർ ആക്രമണങ്ങളെക്കുറിച്ച് മനസ് തുറക്കുന്നു. 'വെറുതെ അല്ല ഭാര്യ', 'ബിഗ് ബോസ്' തുടങ്ങിയ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയയായ താരത്തിന് സോഷ്യൽ മീഡിയയിൽ ഇപ്പോഴും കടുത്ത അധിക്ഷേപങ്ങൾ നേരിടേണ്ടി വരുന്നു എന്നാണ് മഞ്ജു പറയുന്നത്.

സോഷ്യൽ മീഡിയ താരം ഫക്രുവുമായുള്ള സൗഹൃദത്തിന്റെ പേരിൽ ബിഗ് ബോസ് കാലഘട്ടം മുതൽ മഞ്ജുവിനെതിരെ വലിയ രീതിയിലുള്ള സൈബർ അറ്റാക്കുകൾ നടന്നിരുന്നു. ഷോയിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഈ വിഷയത്തിൽ പലതവണ വ്യക്തത നൽകിയിട്ടും ഇപ്പോഴും തന്റെ ഓരോ പോസ്റ്റിന് താഴെയും മോശം കമന്റുകൾ വരുന്നുണ്ടെന്ന് മഞ്ജു ചൂണ്ടിക്കാട്ടി. എത്ര വിശദീകരിച്ചാലും പലർക്കും ഇപ്പോഴും കാര്യങ്ങൾ മനസ്സിലാകുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.

> "തിരുത്താനും, ഇതല്ല സത്യമെന്ന് പറയാനും ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ആയിരം പേരോട് പറഞ്ഞാല്‍ പത്ത് പേര്‍ക്കെങ്കിലും മനസിലായിട്ടുണ്ടാകും. എല്ലാവരേയും മനസിലാക്കിപ്പിക്കാന്‍ പറ്റില്ല. ഇപ്പോഴും വന്ന് കമന്റിടുന്നവരുണ്ട്. ഫുക്രു ഇല്ലേ എന്ന് ചോദിച്ച് കമന്റിടുന്നവരുണ്ട്. അതിനെ കണ്ടില്ലെന്ന് വെക്കുന്നതാണ് നല്ലത്. പക്ഷെ ഞാന്‍ അത്രയും എഫേര്‍ട്ട് എടുത്തിട്ടുണ്ട്. ഞാന്‍ വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ടു പോയ ആളാണ്. എനിക്കുമൊരു മകനുള്ളതല്ലേ." മഞ്ജു പത്രോസ് പറയുന്നു.

> "എനിക്ക് അതേക്കുറിച്ച് പറയാന്‍ വരെ പ്രയാസമാണ്. ഒരിക്കലും അങ്ങനെ ചിന്തിക്കില്ല. ഞാനത് പറഞ്ഞത് എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടിയാണ്. കുറേ പേര്‍ക്ക് മനസിലായിട്ടുണ്ടാകാം. കുറേ പേര്‍ക്ക് മനസിലായിട്ടുണ്ടാകില്ല. പിന്നീടും നമ്മളെ കാണുമ്പോള്‍ അവര്‍ അങ്ങനൊരു സ്ത്രീയല്ലെന്ന് പെരുമാറ്റവും രീതികളുമെല്ലാം അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ടാകാം. എന്തായാലും അന്നുണ്ടായിരുന്ന ദേഷ്യം പലര്‍ക്കും ഇന്ന് എന്നോടില്ലെന്ന് അറിയാം." മഞ്ജു പത്രോസ് കൂട്ടിച്ചേർത്തു. ഐസ് ബ്രേക്ക് എന്റർടൈൻമെന്റിന് നൽകിയ അഭിമുഖത്തിലായിരുന്നു മഞ്ജു പത്രോസിന്റെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/350397/manju-pathrose-upset-over-cyber-attacks)