---
title: "മഞ്ഞിൽ ഉരുണ്ട് ചാക്കോച്ചൻ; 'ഒരു ദുരൂഹ സാഹചര്യത്തിലെ' ആ തൊലിക്കട്ടി കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ"
english_title: "Social media shocked to see Chackochan's skin cut"
publisher: "moviemax.in"
canonical_url: "https://moviemax.in/news/350464/social-media-shocked-to-see-chackochans-skin-cut"
published_at: "2026-03-29T17:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c90d4b52f75_25.jpg"
keywords: []
---

# മഞ്ഞിൽ ഉരുണ്ട് ചാക്കോച്ചൻ; 'ഒരു ദുരൂഹ സാഹചര്യത്തിലെ' ആ തൊലിക്കട്ടി കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

> **Lead Summary:** **[ **നടൻ കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുത്തൻ വീഡിയോ സിനിമാപ്രേമികൾക്കിടയിൽ വലിയ കൗതുകമുണർത്തുന്നു. താൻ നായകനാകുന്ന 'ഒരു ദുരൂഹ സാഹചര്യത്തിൽ' എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി കൊടും തണുപ്പിൽ മഞ്ഞിനു മുകളിൽ ഷോട്സ് മാത്രം ധരിച്ച് ഓടിനടക്കുന്ന ദൃശ്യങ്ങളാണ് താരം പങ്കുവെച്ചത്.

## Article Content

**[ **നടൻ കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുത്തൻ വീഡിയോ സിനിമാപ്രേമികൾക്കിടയിൽ വലിയ കൗതുകമുണർത്തുന്നു. താൻ നായകനാകുന്ന 'ഒരു ദുരൂഹ സാഹചര്യത്തിൽ' എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി കൊടും തണുപ്പിൽ മഞ്ഞിനു മുകളിൽ ഷോട്സ് മാത്രം ധരിച്ച് ഓടിനടക്കുന്ന ദൃശ്യങ്ങളാണ് താരം പങ്കുവെച്ചത്.

> "ഒരു ദുരൂഹ സാഹചര്യത്തിൽ കിട്ടിയ തൊലിക്കട്ടി" എന്ന രസകരമായ ക്യാപ്ഷനോടെ പങ്കുവെച്ച ഈ വീഡിയോയിൽ, നഗ്നപാദനായി മഞ്ഞിൽ കിടന്നുരുളുന്ന ചാക്കോച്ചനെയാണ് കാണാൻ സാധിക്കുന്നത്. മഞ്ജു വാര്യർ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളുമായി എത്തിയിട്ടുണ്ട്.

രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന 'ഒരു ദുരൂഹ സാഹചര്യത്തിൽ' എന്ന ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തുമെന്നും താരം വ്യക്തമാക്കി. 'ന്നാ താൻ കേസ് കൊട്' എന്ന സൂപ്പർ ഹിറ്റിന് ശേഷം കുഞ്ചാക്കോ ബോബനും രതീഷ് ബാലകൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം മാജിക് ഫ്രെയിംസും ഉദയ പിക്‌ചേഴ്‌സും ചേർന്നാണ് നിർമ്മിക്കുന്നത്.

ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം തുടങ്ങിയ വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 'ഓഫീസർ ഓൺ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

കൂടാതെ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം 'പേട്രിയറ്റ്' ആണ് താരത്തിന്റെ വരാനിരിക്കുന്ന മറ്റൊരു പ്രധാന പ്രോജക്റ്റ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/350464/social-media-shocked-to-see-chackochans-skin-cut)