ബോക്സോഫീസിൽ സമാനതകളില്ലാത്ത കുതിപ്പ്; 11 ദിവസം കൊണ്ട് 1365 കോടി വാരി 'ധുരന്ധർ 2'

ബോക്സോഫീസിൽ സമാനതകളില്ലാത്ത കുതിപ്പ്; 11 ദിവസം കൊണ്ട് 1365 കോടി വാരി 'ധുരന്ധർ 2'
Mar 30, 2026 10:49 AM | By Krishnapriya S R

(moviemax.in)  രൺവീർ സിംഗും സംവിധായകൻ ആദിത്യ ധറും ഒന്നിച്ച സ്പൈ ത്രില്ലർ 'ധുരന്ധർ: ദ റിവഞ്ച്' ആഗോള ബോക്സോഫീസിൽ ചരിത്രനേട്ടങ്ങൾ കൊയ്യുകയാണ്. റിലീസ് ചെയ്ത് വെറും 11 ദിവസങ്ങൾ പിന്നിടുമ്പോൾ 1365 കോടി രൂപയുടെ ആഗോള കളക്ഷൻ നേടിയ ചിത്രം, ആദ്യ ഭാഗത്തിന്റെ റെക്കോർഡുകൾ പഴങ്കഥയാക്കി കഴിഞ്ഞു.

1307 കോടി രൂപയായിരുന്നു ധുരന്ധർ ആദ്യ ഭാഗത്തിന്റെ ആകെ കളക്ഷനെങ്കിൽ വെറും 11 ദിവസം കൊണ്ട് രണ്ടാം ഭാഗം ആ സംഖ്യ മറികടന്നു. നിലവിൽ ദംഗൽ, ബാഹുബലി 2, പുഷ്പ 2 എന്നീ ചിത്രങ്ങൾക്ക് പിന്നിലായി ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന നാലാമത്തെ ഇന്ത്യൻ ചിത്രമെന്ന ഖ്യാതിയും ധുരന്ധർ 2 സ്വന്തമാക്കി.

ഇന്ത്യൻ വിപണിയിലും ചിത്രം വൻ മുന്നേറ്റമാണ് നടത്തുന്നത്. രാജ്യത്ത് നിന്ന് മാത്രം 11 ദിവസത്തിനുള്ളിൽ 847 കോടി രൂപ നെറ്റ് കളക്ഷൻ (1012 കോടി ഗ്രോസ്) നേടിയ ചിത്രം, ഒരു ഹിന്ദി സിനിമ ഇന്ത്യയിൽ നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ എന്ന റെക്കോർഡും കുറിച്ചു.

രണ്ടാം ഞായറാഴ്ച മാത്രം ഇന്ത്യയിൽ നിന്ന് 68 കോടി രൂപ നേടിയത് ചിത്രത്തിന്റെ ജനപ്രീതിയുടെ തെളിവായി മാറി. ഉത്തക്കേ അമേരിക്കയുൾപ്പെടെയുള്ള വിദേശ വിപണികളിലും ചിത്രം തരംഗമാവുകയാണ്. ബാഹുബലി 2-ന്റെ ഒമ്പത് വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് വടക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ ചിത്രമായി ധുരന്ധർ 2 മാറി.

അന്താരാഷ്ട്ര തലത്തിൽ മാത്രം 38 മില്യൺ ഡോളറാണ് ചിത്രം ഇതുവരെ നേടിയത്. മാർച്ച് 19-ന് തിയേറ്ററുകളിൽ എത്തിയ ഈ ചിത്രം വരും ദിവസങ്ങളിലും ബോക്സോഫീസിൽ തരംഗം തുടരുമെന്നാണ് വിലയിരുത്തൽ.

2000 കോടി എന്ന മാന്ത്രിക സംഖ്യ ചിത്രം വൈകാതെ തന്നെ മറികടക്കുമെന്ന് സിനിമാ മേഖലയിലെ വിദഗ്ധർ കണക്കുകൂട്ടുന്നു. രൺവീർ സിംഗിനൊപ്പം ആർ മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, സാറാ അർജുൻ തുടങ്ങിയ വൻ താരനിര അണിനിരന്ന ഈ സ്പൈ ത്രില്ലർ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.

Content Highlight: Durandhar 2 earns Rs 1365 crore in 11 days

Next TV

Related Stories
'ബാഗും പാക്ക് ചെയ്ത് എങ്ങോട്ട് വേണമെങ്കിലും ഷൂട്ടിങ്ങിന് പോകാമായിരുന്ന കാലം കഴിഞ്ഞു'; വർക്കിങ് മോം ജീവിതത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര

Jun 25, 2026 11:18 AM

'ബാഗും പാക്ക് ചെയ്ത് എങ്ങോട്ട് വേണമെങ്കിലും ഷൂട്ടിങ്ങിന് പോകാമായിരുന്ന കാലം കഴിഞ്ഞു'; വർക്കിങ് മോം ജീവിതത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര, പ്രിയങ്ക ചോപ്ര ലേറ്റസ്റ്റ് ന്യൂസ്, പ്രിയങ്ക ചോപ്ര സിനിമയിൽ നിന്നുള്ള...

Read More >>
Top Stories










News Roundup






GCC News