---
title: "ജനനായകൻ റിലീസ്: വിജയ് ആരാധകർ കാത്തിരുന്ന ആ വാർത്ത എത്തി! പക്ഷേ..."
english_title: "Jananayakaan release: The news Vijay fans were waiting for has arrived! But..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/350465/jananayakaan-release-the-news-vijay-fans-were-waiting-for-has-arrived-but"
published_at: "2026-03-29T17:01:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c90dd452232_Jananayakaan_release_The_news_Vijay_fans_were_waiting_for_has_arrived_BuT.jpg"
keywords: []
---

# ജനനായകൻ റിലീസ്: വിജയ് ആരാധകർ കാത്തിരുന്ന ആ വാർത്ത എത്തി! പക്ഷേ...

> **Lead Summary:** തമിഴ് സിനിമാ ലോകം ഈ വർഷം നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയായി ദളപതി വിജയ് ചിത്രം 'ജനനായകൻറെ' റിലീസ് പ്രതിസന്ധി മാറുന്നു. പൊങ്കൽ റിലീസായി ജനുവരി 9-ന് തീയേറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന് സെൻസർ ബോർഡിന്റെ അനുമതി ലഭിക്കാത്തതാണ് തിരിച്ചടിയായത്. നിലവിൽ ചിത്രം എന്ന് പുറത്തിറങ്ങുമെന്ന് കൃത്യമായി പറയാനാവാത്ത അവസ്ഥയിലാണ് നിർമ്മാതാക്കൾ.

## Article Content

തമിഴ് സിനിമാ ലോകം ഈ വർഷം നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയായി ദളപതി വിജയ് ചിത്രം 'ജനനായകൻറെ' റിലീസ് പ്രതിസന്ധി മാറുന്നു. പൊങ്കൽ റിലീസായി ജനുവരി 9-ന് തീയേറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന് സെൻസർ ബോർഡിന്റെ അനുമതി ലഭിക്കാത്തതാണ് തിരിച്ചടിയായത്. നിലവിൽ ചിത്രം എന്ന് പുറത്തിറങ്ങുമെന്ന് കൃത്യമായി പറയാനാവാത്ത അവസ്ഥയിലാണ് നിർമ്മാതാക്കൾ.

ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് പുതിയ ചില റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെങ്കിലും ആരാധകർക്ക് ഉടൻ ആശ്വാസം നൽകുന്ന വാർത്തകളൊന്നുമില്ലെന്നാണ് സൂചന. സെൻസർ ബോർഡുമായുള്ള തർക്കങ്ങൾ പരിഹരിക്കാൻ വൈകുന്നതാണ് റിലീസ് നീണ്ടുപോകാൻ കാരണം. തമിഴകത്തെ വൻ പ്രതീക്ഷയുള്ള പ്രോജക്റ്റായതിനാൽ തന്നെ ഈ അനിശ്ചിതത്വം ബോക്സ് ഓഫീസിനെയും ബാധിക്കുമെന്ന ആശങ്കയിലാണ് സിനിമാ ലോകം.

ചിത്രം യഷ് നായകനാവുന്ന ടോക്സിക് തിയറ്ററുകളില്‍ എത്തിയതിന് ശേഷം മാത്രമേ വരൂ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ജനനായകന്‍ നിര്‍മ്മിക്കുന്ന കെവിഎന്‍ പ്രൊഡക്ഷന്‍സ് തന്നെയാണ് ടോക്സിക്കിന്‍റെയും നിര്‍മ്മാതാക്കള്‍. ഈ മാസം ഒന്‍പതിന് സിബിഎഫ്സി റിവൈസിംഗ് കമ്മിറ്റി ചിത്രം കാണുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും അത് നടന്നില്ല. കമ്മിറ്റിയിൽ ഉള്‍പ്പെട്ട ഒരാൾ രോഗബാധിതൻ ആയെന്നായിരുന്നു ഇതിനുള്ള വിശദീകരണം. ചിത്രം മെയ് മാസത്തില്‍ വരുമെന്ന പ്രതീക്ഷയും ഇതോടെ വൃഥാവിലായിരുന്നു. അതേസമയം മുടങ്ങിക്കിടക്കുന്ന സെന്‍സറിംഗ് നടപടികള്‍ വൈകാതെ പൂര്‍ത്തിയായേക്കുമെന്നാണ് അറിയുന്നത്. അതേസമയം ചിത്രത്തിന്‍റെ റിലീസിന് സ്ട്രാറ്റജിയെ പ്രതിസന്ധി ഇതിനകം വലിയ അളവില്‍ ബാധിച്ചിട്ടുണ്ട്.

കെവിഎന്‍ പ്രൊഡക്ഷന്‍സിന്‍റെ ടോക്സിക് അടക്കമുള്ള മറ്റ് ചിത്രങ്ങളുടെ റിലീസും ഒപ്പം തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പുമൊക്കെ സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായാലും ചിത്രത്തിന്‍റെ റിലീസ് നീട്ടുന്ന ഘടകങ്ങളാണ്. അതേസമയം റിലീസില്‍ സംഭവിച്ച അനിശ്ചിതത്വം ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സിനെ ബാധിച്ചിട്ടുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചിത്രത്തിന്‍റെ പോസ്റ്റ് റിലീസ് ഒടിടി സ്ട്രീമിം​ഗ് കരാറില്‍ നിന്ന് പ്രമുഖ പ്ലാറ്റ്‍ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോ പിന്മാറിയെന്നാണ് സൂചന. വിജയ്‍യുടെ കരിയറിലെ അവസാന ചിത്രമെന്ന നിലയില്‍ വലിയ കരാര്‍ ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. 121 കോടിയുടേതായിരുന്നു പ്രൈം വീഡിയോയുമായുള്ള കരാര്‍. നിലവിലെ സാധ്യതകള്‍ അനുസരിച്ച് ജനനായകന്‍ ജൂണിലോ ജൂലൈയിലോ എത്തുമെന്നാണ് കരുതപ്പെടുന്നത്. വിജയ്‍യുടെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചും ചിലപ്പോള്‍ റിലീസ് പ്ലാന്‍ ചെയ്യപ്പെട്ടേക്കാം. ജൂണ്‍ 22 നാണ് വിജയ്‍യുടെ പിറന്നാള്‍. അതേസമയം സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് നേരിടാന്‍ ഒരുങ്ങുകയാണ് വിജയ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/350465/jananayakaan-release-the-news-vijay-fans-were-waiting-for-has-arrived-but)