---
title: "'അച്ഛന്റെ മരണദിവസം ഫൈവ് സ്റ്റാർ ഹോട്ടലിൽ ആഹാരം'; കിച്ചുവിന്റെ വീഡിയോയ്ക്ക് പിന്നാലെ സൈബർ ആക്രമണം; പൊട്ടിത്തെറിച്ച് രേണു സുധി!"
english_title: "Cyber ​​attack after Kichu's video; Renu Sudhi explodes!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/350533/cyber-attack-after-kichus-video-renu-sudhi-explodes"
published_at: "2026-03-30T09:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c9fcb1ab39f_Renu_Sudhi_explodes.jpg"
keywords: []
---

# 'അച്ഛന്റെ മരണദിവസം ഫൈവ് സ്റ്റാർ ഹോട്ടലിൽ ആഹാരം'; കിച്ചുവിന്റെ വീഡിയോയ്ക്ക് പിന്നാലെ സൈബർ ആക്രമണം; പൊട്ടിത്തെറിച്ച് രേണു സുധി!

> **Lead Summary:** അന്തരിച്ച നടൻ കൊല്ലം സുധിയുടെ മരണദിവസം താൻ ഫൈവ് സ്റ്റാർ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ പ്രതികരണവുമായി ഭാര്യ രേണു സുധി. സുധിയുടെ മകൻ കിച്ചു കഴിഞ്ഞ ദിവസം തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയെ തെറ്റായി വ്യാഖ്യാനിച്ചാണ് രേണുവിനെതിരെ സൈബർ ആക്രമണം നടക്കുന്നത്.

## Article Content

അന്തരിച്ച നടൻ കൊല്ലം സുധിയുടെ മരണദിവസം താൻ ഫൈവ് സ്റ്റാർ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ പ്രതികരണവുമായി ഭാര്യ രേണു സുധി. സുധിയുടെ മകൻ കിച്ചു കഴിഞ്ഞ ദിവസം തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയെ തെറ്റായി വ്യാഖ്യാനിച്ചാണ് രേണുവിനെതിരെ സൈബർ ആക്രമണം നടക്കുന്നത്.

അച്ഛന്റെ മരണവിവരം അറിഞ്ഞ് പോകുന്ന സമയത്ത് കൂടെയുണ്ടായിരുന്നവർ ആഘോഷത്തിമിർപ്പിലായിരുന്നുവെന്നും അവർ വഴിമധ്യേ ഫൈവ് സ്റ്റാർ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചുവെന്നും കിച്ചു വീഡിയോയിൽ പറഞ്ഞിരുന്നു. എന്നാൽ ആ സമയത്ത് രേണു സുധി ഒപ്പമുണ്ടായിരുന്നില്ല എന്ന് കിച്ചു വ്യക്തമാക്കിയിട്ടും, രേണുവിനെ ലക്ഷ്യം വെച്ചാണ് സമൂഹമാധ്യമങ്ങളിൽ പരിഹാസങ്ങൾ ഉയരുന്നത്.

> "ആ സമയത്ത് എനിക്ക് ഉമിനീർ ഇറക്കാൻ പോലും പറ്റിയിരുന്നില്ല. എന്നിട്ടും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് എന്നെ പരിഹസിക്കുകയാണ്," എന്ന് രേണു വ്യക്തത വരുത്തി. സുധിയുടെ വിയോഗത്തിന് ശേഷവും തന്നെയും കുടുംബത്തെയും വേട്ടയാടുന്ന പ്രവണതയിൽ രേണു കടുത്ത അമർഷം രേഖപ്പെടുത്തി.

> “എന്‍റെ മനുഷ്യരേ നിങ്ങള്‍ എന്തൊക്കെയാണ് പറയുന്നത്, സുധിച്ചേട്ടന്‍ മരിച്ചു കിടന്നപ്പോള്‍ ഞാന്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പോയി കഴിച്ചെന്നോ? നിങ്ങള്‍ക്ക് നാണമാകുന്നില്ലേ. അടക്കുന്ന അന്ന് വൈകിട്ട് പോലും കിച്ചു എന്തോ വാങ്ങി തന്നപ്പോഴാണ് ഞാന്‍ കഴിക്കുന്നത്. അന്നത്തെ ദിവസം അത് അറിഞ്ഞപ്പോള്‍ മുതല്‍ പച്ചവെള്ളം ഞാന്‍ കുടിച്ചിട്ടില്ല. കാപ്പി പോലും കുടിച്ചിട്ടില്ല സുധിച്ചേട്ടന്‍റെ മൃതദേഹം കൊണ്ടുവരാന്‍ ഞാന്‍ പോയിട്ടില്ലല്ലോ ഫ്ലവേഴ്സിലും ട്വന്‍റിഫോറിലും ഒന്നും. മരിച്ച് പിറ്റേദിവസം പൊങ്ങന്താനത്തെ വീട്ടില്‍ കൊണ്ടുവന്നപ്പോഴാണ് ഞാന്‍ കാണുന്നത്. നിങ്ങള്‍ അറിയാത്ത കാര്യം സംസാരിക്കരുതേ. ഞാന്‍ അവിടെ തളര്‍ന്നു കിടക്കുകയായിരുന്നു. ഞാന്‍ പോയിട്ടില്ല സുധിച്ചേട്ടന്‍റെ ഡെഡ് ബോഡി കൊണ്ടുവരാന്‍. ആരോട് വേണമെങ്കിലും ചോദിച്ചോ. എന്തിനാണ് ഈ കള്ളം പറയുന്നത്. ഞാന്‍ പോയിട്ടില്ല. പിന്നെ എങ്ങനെയാണ് ഫൈവ് സ്റ്റാര്‍ കടയില്‍ നിന്ന് ഫുഡ് കഴിക്കുന്നത്? സത്യം അറിഞ്ഞിട്ട് വേണം സംസാരിക്കാന്‍”, രേണു സുധി പറയുന്നു.

കിച്ചുവിന്‍റെ വീഡിയോയ്ക്ക് പിന്നാലെ തന്നെ കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയയില്‍ പലരും രംഗത്തെത്തിയതിന് പിറകെ രേണു ആദ്യം ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. താന്‍ ഇതുവരെ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്നും ആത്മഹത്യയില്‍ നിന്ന് തന്നെ പിടിച്ചുനിര്‍ത്തുന്നത് ചില കാര്യങ്ങളാണെന്നും രേണു പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/350533/cyber-attack-after-kichus-video-renu-sudhi-explodes)