വിവാഹ ഫോട്ടോഗ്രഫിയിൽ വീഴ്ച; ദമ്പതികൾക്ക് 2.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

വിവാഹ ഫോട്ടോഗ്രഫിയിൽ വീഴ്ച; ദമ്പതികൾക്ക് 2.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
Mar 29, 2026 01:41 PM | By Anusree vc

കോട്ടയം: ( www.truevisionnews.com ) വിവാഹ ഫോട്ടോഗ്രഫിക്കായി വാഗ്ദാനം ചെയ്ത സേവനങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയ സ്ഥാപനം ദമ്പതികൾക്ക് നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. പൊൻകുന്നം സ്വദേശികളായ ഡോ. ഓസ്റ്റിൻ ഉമ്മച്ചൻ, ഡോ. കാവ്യ സന്തോഷ് എന്നിവരുടെ പരാതിയിലാണ് കൊച്ചിയിലെ 'പിക്കോളോ വെഡിങ്' എന്ന സ്ഥാപനത്തിനെതിരെ നടപടി.

രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരമായും, മുൻകൂറായി കൈപ്പറ്റിയ 80,000 രൂപയും പരാതിക്കാർക്ക് തിരികെ നൽകണം. ഇതിനു പുറമെ കോടതി ചെലവിനായി 10,000 രൂപയും ദമ്പതികൾക്ക് നൽകാൻ കമ്മീഷൻ വിധിച്ചു. കരാർ പ്രകാരമുള്ള സേവനങ്ങൾ നൽകാതെ ഉപഭോക്താവിനെ വഞ്ചിക്കുന്നത് സേവനത്തിലെ പോരായ്മയാണെന്ന് വിലയിരുത്തിയാണ് കമ്മീഷന്റെ ഈ കർശന നടപടി.

2024 മേയ് 19 നായിരുന്നു വിവാഹം. ഫോട്ടോഗ്രാഫി/വീഡിയോഗ്രാഫി ഹെലി കാം കവറേജ് തുടങ്ങിയ സേവനങ്ങള്‍ക്ക് കൊച്ചിയിലെ പിക്കോളോ വെഡിങ്ങിന്‍റെ 95000 രൂപയുടെ പാക്കേജ് എടുത്തു. 80,000 രൂപ മുന്‍കൂറായി നല്‍കി. എന്നാല്‍ ഹെലികാം അടക്കം കരാറില്‍ പറഞ്ഞ പല സേവനങ്ങളും ലഭ്യമാക്കിയില്ലെന്നും വിവാഹച്ചടങ്ങിലെ മധുരംവെപ്പ് ഉള്‍പ്പെടെ പല മുഹൂര്‍ത്തങ്ങളും ഉള്‍പ്പെടുത്തിയില്ലെന്നും കാട്ടിയാണ് പരാതിക്കാര്‍ ഉപഭോക്തൃ കമീഷനെ സമീപിച്ചത്.

പരാതി ഫയലില്‍ സ്വീകരിച്ച കമീഷന്‍ എതിര്‍കക്ഷിയായ പിക്കോളോ വെഡിങ്ങിന്റെ പ്രൊപ്രൈറ്റര്‍ ഫ്രിമര്‍ ബാസില്‍ എല്‍ദോസിന് നോട്ടീസ് അയച്ചെങ്കിലും അദ്ദേഹം ഹാജരായില്ല. ഇതേ തുടര്‍ന്നാണ് കമീഷന്റെ നടപടി. കമീഷന്‍ പ്രസിഡന്റ് അഡ്വ. വി.എസ്. മനുലാല്‍, അംഗങ്ങളായ അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.

Wedding photography lapse; Order to pay Rs 2.5 lakh compensation to couple

Next TV

Related Stories
'പയ്യന്നൂരിൽ സിപിഎം വ്യാജ ആധാർ കാർഡ് നിർമിക്കുന്നു'; ആരോപണവുമായി കെ.സി വേണുഗോപാൽ, മറുപടി നൽകി എം.എ ബേബി

Apr 2, 2026 02:12 PM

'പയ്യന്നൂരിൽ സിപിഎം വ്യാജ ആധാർ കാർഡ് നിർമിക്കുന്നു'; ആരോപണവുമായി കെ.സി വേണുഗോപാൽ, മറുപടി നൽകി എം.എ ബേബി

പയ്യന്നൂരിൽ സിപിഎം വ്യാജ ആധാർ കാർഡ് നിർമിക്കുന്നു, ആരോപണവുമായി കെ.സി...

Read More >>
പാ​പ്പി​നി​ശ്ശേ​രി തു​രു​ത്തി​യി​ൽ വൻ തീപിടിത്തം; മരക്കമ്പനിയിലെ തടികൾ ക​ത്തി​ന​ശി​ച്ചു

Apr 2, 2026 02:06 PM

പാ​പ്പി​നി​ശ്ശേ​രി തു​രു​ത്തി​യി​ൽ വൻ തീപിടിത്തം; മരക്കമ്പനിയിലെ തടികൾ ക​ത്തി​ന​ശി​ച്ചു

പാ​പ്പി​നി​ശ്ശേ​രി തു​രു​ത്തി​യി​ൽ വൻ തീപിടിത്തം; മരക്കമ്പനിയിലെ തടികൾ...

Read More >>
പയ്യനാട് കുഴൽക്കിണർ ലോറി മറിഞ്ഞ് വൻ അപകടം; ഡ്രൈവറെ കാണാനില്ല, ആറുപേർക്ക് പരിക്ക്

Apr 2, 2026 01:53 PM

പയ്യനാട് കുഴൽക്കിണർ ലോറി മറിഞ്ഞ് വൻ അപകടം; ഡ്രൈവറെ കാണാനില്ല, ആറുപേർക്ക് പരിക്ക്

കുഴല്‍ കിണര്‍ കുഴിക്കാനെത്തിയ ലോറി നിയന്ത്രണം വിട്ട്...

Read More >>
വിവാദമായതോടെ 24 മണിക്കൂറിൽ നിലപാട് തിരുത്തി; രഞ്ജിത്തിന്റെ വക്കാലത്ത് ഒഴിഞ്ഞതായി അഡ്വ. മുഹമ്മദ് സിയാദ്

Apr 2, 2026 01:52 PM

വിവാദമായതോടെ 24 മണിക്കൂറിൽ നിലപാട് തിരുത്തി; രഞ്ജിത്തിന്റെ വക്കാലത്ത് ഒഴിഞ്ഞതായി അഡ്വ. മുഹമ്മദ് സിയാദ്

വിവാദമായതോടെ 24 മണിക്കൂറിൽ നിലപാട് തിരുത്തി; രഞ്ജിത്തിന്റെ വക്കാലത്ത് ഒഴിഞ്ഞതായി അഡ്വ. മുഹമ്മദ്...

Read More >>
'ഓപ്പറേഷൻ സിന്ദൂർ' അവസാനിച്ചിട്ടില്ല; പാകിസ്ഥാൻ പ്രകോപിപ്പിച്ചാൽ അതിശക്തമായ തിരിച്ചടിയെന്ന് രാജ്നാഥ് സിംഗ്

Apr 2, 2026 01:33 PM

'ഓപ്പറേഷൻ സിന്ദൂർ' അവസാനിച്ചിട്ടില്ല; പാകിസ്ഥാൻ പ്രകോപിപ്പിച്ചാൽ അതിശക്തമായ തിരിച്ചടിയെന്ന് രാജ്നാഥ് സിംഗ്

പാകിസ്ഥാൻ പ്രകോപിപ്പിച്ചാൽ അതിശക്തമായ തിരിച്ചടിയെന്ന് രാജ്നാഥ്...

Read More >>
Top Stories

News Roundup

GCC News