പോറ്റിയേ കേറ്റിയേ പാരഡി പാടി പ്രചാരണം; കോൺഗ്രസ് സ്ഥാനാർത്ഥി പഴകുളം മധുവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

പോറ്റിയേ കേറ്റിയേ പാരഡി പാടി പ്രചാരണം; കോൺഗ്രസ് സ്ഥാനാർത്ഥി പഴകുളം മധുവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
Mar 28, 2026 02:27 PM | By VIPIN P V

പത്തനംതിട്ട: ( www.truevisionnews.com ) പോറ്റിയേ കേറ്റിയേ പാരഡി പാട്ട് പാടി പ്രചാരണം നടത്തിയ പഴകുളം മധുവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പത്തനംതിട്ട റാന്നിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് പഴകുളം മധു. പാരഡിക്കെതിരെ മുൻപ് പരാതി നൽകിയ തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പഴകുളം മധുവിനെതിരെയും പരാതി നൽകിയത്.

ശബരിമല ഉൾപ്പെട്ട റാന്നി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പഴകുളം മധുവും പ്രവർത്തകരുമാണ് പോറ്റി പാട്ട് പാടി പര്യടനം നടത്തുന്നത്. ഇത്തരത്തിൽ പ്രചാരണം നടത്തുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി തിരുവാഭരണ പാത സംരക്ഷണ സമിതി രം​ഗത്തുവന്നിരുന്നു. പോറ്റിപ്പാട്ട് പാടിയുള്ള പ്രചാരണം ശരിയല്ലെന്നും ഈ പാട്ട് പ്രചാരണത്തിന് ഉപയോഗിക്കാൻ പാടില്ലെന്നുമായിരുന്നു ചൂണ്ടിക്കാട്ടിയത്. പാരഡി പാട്ടിനെതിരെ നേരത്തെ നൽകിയ കേസിൽ നിന്ന് പിന്മാറിയിട്ടില്ലെന്നും ശക്തമായി മുന്നോട്ടുപോവുകയാണെന്നും സംഘടനയുടെ ജനറൽ സെക്രട്ടറി റാന്നി സ്വദേശി പ്രസാദ് കുഴിക്കാല മാധ്യമങ്ങളോട് പറഞ്ഞു.




Complaint filed with Election Commission against Congress candidate Pazhakulam Madhu

Next TV

Related Stories
ഉത്സവം കാണാൻ ഭർത്താവിനൊപ്പം എത്തിയപ്പോൾ എസ്ഐ മർദ്ദിച്ചു; പൊലീസിനെതിരെ ആരോപണവുമായി യുവതി

Mar 28, 2026 04:35 PM

ഉത്സവം കാണാൻ ഭർത്താവിനൊപ്പം എത്തിയപ്പോൾ എസ്ഐ മർദ്ദിച്ചു; പൊലീസിനെതിരെ ആരോപണവുമായി യുവതി

ഉത്സവം കാണാൻ ഭർത്താവിനൊപ്പം എത്തിയപ്പോൾ എസ്ഐ മർദ്ദിച്ചെന്ന് പരാതി, പൊലീസിനെതിരെ ആരോപണവുമായി...

Read More >>
പയ്യന്നൂരിൽ കാറിൽ ലഹരിക്കടത്ത്; ദമ്പതികളടക്കം മൂന്നുപേർ അറസ്റ്റിൽ

Mar 28, 2026 03:09 PM

പയ്യന്നൂരിൽ കാറിൽ ലഹരിക്കടത്ത്; ദമ്പതികളടക്കം മൂന്നുപേർ അറസ്റ്റിൽ

പയ്യന്നൂരിൽ കാറിൽ ലഹരിക്കടത്ത്, ദമ്പതികളടക്കം മൂന്നുപേർ...

Read More >>
Top Stories










News Roundup