---
title: "'സിനിമയായാലും അല്ലെങ്കിലും അപ്പയാണ് എന്റെ ഹീറോ'; 'പ്രതിഛായ' കണ്ടിറങ്ങി ചാണ്ടി ഉമ്മൻ"
english_title: "Chandy Oommen leaves after watching 'Prathichaya'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/350214/chandy-oommen-leaves-after-watching-prathichaya"
published_at: "2026-03-28T12:04:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c77735a3ec8_Chandy_Oommen_leaves_after_watching_Prathichaya.jpg"
keywords: []
---

# 'സിനിമയായാലും അല്ലെങ്കിലും അപ്പയാണ് എന്റെ ഹീറോ'; 'പ്രതിഛായ' കണ്ടിറങ്ങി ചാണ്ടി ഉമ്മൻ

> **Lead Summary:** 'പ്രതിഛായ' മികച്ച സിനിമയാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ചിത്രത്തിൽ രാഷ്ട്രീയ സംഭവങ്ങൾ പരാമർശിക്കുന്നുണ്ടെങ്കിലും അതിനെ ഒരു ഫിക്ഷനായി കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും സിനിമയ്ക്ക് നല്ല ഒറിജിനാലിറ്റിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമ കണ്ടിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ.

## Article Content

'പ്രതിഛായ' മികച്ച സിനിമയാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ചിത്രത്തിൽ രാഷ്ട്രീയ സംഭവങ്ങൾ പരാമർശിക്കുന്നുണ്ടെങ്കിലും അതിനെ ഒരു ഫിക്ഷനായി കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും സിനിമയ്ക്ക് നല്ല ഒറിജിനാലിറ്റിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമ കണ്ടിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ.

''മികച്ചൊരു പടം തന്നെയാണ്. പൊളിറ്റിക്കല്‍ സംഭവങ്ങള്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും അതായത്, നമ്മുടെ നാട്ടില്‍ നടന്ന ചില സംഭവങ്ങളുടെ ഒരു ഫിലിമി ക്രിയേഷന്‍, അങ്ങനെ പറഞ്ഞാല്‍ പോലും ഫിക്ഷനാണ്. അതിനെ അങ്ങനെ തന്നെ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

നല്ലൊരു ഒറിജിനാലിറ്റി സിനിമയ്ക്കുണ്ട്. നല്ലൊരു എഫേര്‍ട്ട് എടുത്തിട്ടുണ്ട്. സംവിധായകനും അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍. സിനിമ ആണെങ്കിലും അല്ലെങ്കിലും അപ്പ ഈസ് മൈ ഹീറോ.', എന്നായിരുന്നു ചാണ്ടി ഉമ്മന്‍റെ വാക്കുകള്‍. തെര‍ഞ്ഞെടുപ്പ് പ്രചാരണ തിരക്കിനിടയിലായിരുന്നു സുഹൃത്തുക്കള്‍ക്കൊപ്പം ചാണ്ടി സിനിമ കാണാന്‍ എത്തിയത്.

വ്യാഴാഴ്ചയായിരുന്നു പ്രതിഛായ തിയറ്ററുകളില്‍ എത്തിയത്. ശക്തമായൊരു പൊളിറ്റിക്കൽ പശ്ചാത്തലത്തിലുള്ള ഫാമിലി ഡ്രാമയാണ് ചിത്രം. വിനെക്കൂടാതെ ബാലചന്ദ്രമേനോൻ, ഷറഫുദ്ധീൻ, ആൻ അഗസ്റ്റിൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ് , ചിരാഗ് ജാനി, അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ബി ഉണ്ണികൃഷ്ണന്‍ ആണ് പ്രതിഛായ സംവിധാനം ചെയ്തത്. ചിത്രം മികച്ച പ്രതികരങ്ങള്‍ നേടി മുന്നേറുകയാണ്. കേവലം രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തിൽ കേരളം ഭരിക്കുന്ന പാർട്ടിയുടെ മുഖ്യമന്ത്രി കെ.എൻ. വർഗീസിന്റെ ജീവിതമാണ് പ്രതിഛായ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/350214/chandy-oommen-leaves-after-watching-prathichaya)