---
title: "'ഡിപ്രഷന് മരുന്ന് കഴിക്കുന്നു, സ്വകാര്യതയെ മാനിക്കണം'; ആരാധകരോട് അഭ്യർത്ഥനയുമായി നടി ഗൗരി കൃഷ്ണ"
english_title: "'I am taking medication for depression, privacy should be respected'; Actress Gauri Krishna appeals to fans"
publisher: "moviemax.in"
canonical_url: "https://moviemax.in/news/350234/i-am-taking-medication-for-depression-privacy-should-be-respected-actress-gauri-krishna-appeals-to-fans"
published_at: "2026-03-28T12:49:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c7815f65e41_Actress_Gauri_Krishna_appeals_to_fans.jpg"
keywords: []
---

# 'ഡിപ്രഷന് മരുന്ന് കഴിക്കുന്നു, സ്വകാര്യതയെ മാനിക്കണം'; ആരാധകരോട് അഭ്യർത്ഥനയുമായി നടി ഗൗരി കൃഷ്ണ

> **Lead Summary:** മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഗൗരി കൃഷ്ണയുടെ വിവാഹമോചന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. താനും ഭർത്താവും നിലവിൽ പിരിഞ്ഞാണ് താമസിക്കുന്നതെന്ന് താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

## Article Content

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഗൗരി കൃഷ്ണയുടെ വിവാഹമോചന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. താനും ഭർത്താവും നിലവിൽ പിരിഞ്ഞാണ് താമസിക്കുന്നതെന്ന് താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വ്ലോഗിലൂടെയായിരുന്നു ഗൗരി ഈ വെളിപ്പെടുത്തൽ നടത്തിയത്. മാനസികമായി ഏറെ പ്രയാസകരമായ സാഹചര്യത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും, ഈ സമയത്ത് തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഗൗരി ആരാധകരോട് അഭ്യർത്ഥിച്ചു.

'പ്രിയ മാധ്യമങ്ങളേ, നിങ്ങളുടെ വാക്കുകളിലും അടിക്കുറിപ്പുകളിലും ദയവായി ശ്രദ്ധാലുവായിരിക്കുക. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുക. ജീവിതത്തിലെ ഞങ്ങളുടെ മുൻഗണനകൾ വ്യത്യസ്തമായതിനാൽ ഞങ്ങൾ വേർപിരിഞ്ഞ് ജീവിക്കാൻ തീരുമാനിച്ചു. എന്നിരുന്നാലും, ഞങ്ങൾ സൗഹൃദബന്ധം പങ്കിടുന്നത് തുടരുന്നു. ഞങ്ങൾക്ക് ഒരു അസ്വസ്ഥതയും ഉണ്ടാക്കരുതെന്ന് ഞാൻ വിനയപൂർവ്വം മാധ്യമങ്ങളോട് അഭ്യർത്ഥിക്കുന്നു.ജീവിതത്തിലെ ഏറ്റവും വിഷമഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഡിപ്രഷനുള്ള മരുന്നുകൾ കഴിക്കുന്നുണ്ട്. വിഷമം മനസിലാക്കി പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നു,' എന്നാണ് ഗൗരി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

ഭർത്താവ് എവിടെ എന്ന ചോദ്യത്തിന് കഴിഞ്ഞ ദിവസം വ്‌ളോഗിലൂടെ ഗൗരി കൃഷണ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. 'എന്തായാലും എല്ലാവരും ഒരിക്കൽ മരിക്കും. അതിനു മുമ്പ് നമ്മൾ ആഗ്രഹിക്കുന്ന പോലെ ജീവിക്കണം. ഇന്നലെ വന്ന ആർക്കൊക്കെയോ വേണ്ടി വിലപ്പെട്ട ജീവിതം അഡ്ജസ്റ്റ് ചെയ്യുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല. രണ്ട് പേർക്കും ഇഷ്ടം ഒരുപോലെ ഉണ്ടെങ്കിൽ എല്ലാം നല്ലതാകും. സ്നേഹം നിർബന്ധിച്ച് നേടിയെടുക്കാൻ കഴിയില്ല! അത് സ്വാഭാവികമായി ഉടലെടുക്കേണ്ടതാണ്. മറ്റുള്ളവർക്ക് ഒരു ശല്യം ആകാതെ മാറി പോകുന്നതും ഒരു സെല്‍ഫ് റെസ്പക്ട് ആണ്. ഒന്നിച്ച് ജീവിക്കുക എന്നതിന് ഒരുപാട് അർഥം ഉണ്ട്. ഒന്നുമില്ലെങ്കിലും നമുക്ക് ഒന്നു സംസാരിക്കാൻ എങ്കിലും ഒരു കൂട്ട് േവണ്ടേ? ഞാൻ കല്യാണം കഴിച്ചത് എനിക്കൊരു കൂട്ടിനുവേണ്ടിയാണ്. അല്ലാതെ സമൂഹത്തിനു മുന്നിൽ ഷോ ഓഫ് ചെയ്യാനല്ല,' എന്നാണ് ഗൗരിയുടെ മറുപടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/350234/i-am-taking-medication-for-depression-privacy-should-be-respected-actress-gauri-krishna-appeals-to-fans)