---
title: "'അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച അച്ഛന്റെ കൈപിടിച്ച് കരഞ്ഞ മൂന്ന് വയസ്സുകാരൻ'; നൊമ്പരമായി കിച്ചു സുധിയുടെ വെളിപ്പെടുത്തൽ"
english_title: "Kichu Sudhi's revelation about Nomvill"
publisher: "moviemax.in"
canonical_url: "https://moviemax.in/news/350294/kichu-sudhis-revelation-about-nomvill"
published_at: "2026-03-28T15:19:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c7a451b78bf_20.jpg"
keywords: []
---

# 'അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച അച്ഛന്റെ കൈപിടിച്ച് കരഞ്ഞ മൂന്ന് വയസ്സുകാരൻ'; നൊമ്പരമായി കിച്ചു സുധിയുടെ വെളിപ്പെടുത്തൽ

> **Lead Summary:** **[ **അന്തരിച്ച നടൻ കൊല്ലം സുധിയുടെ മകൻ കിച്ചു സുധി തന്റെ ജീവിതത്തിൽ അനുഭവിച്ച കഠിനമായ ഒറ്റപ്പെടലിനെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും തുറന്നുപറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു.

## Article Content

**[ **അന്തരിച്ച നടൻ കൊല്ലം സുധിയുടെ മകൻ കിച്ചു സുധി തന്റെ ജീവിതത്തിൽ അനുഭവിച്ച കഠിനമായ ഒറ്റപ്പെടലിനെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും തുറന്നുപറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു.

കുട്ടിക്കാലം മുതൽ നേരിടേണ്ടി വന്ന അവഗണനകളും അച്ഛന്റെ വിയോഗത്തിന് ശേഷം ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളുമാണ് കിച്ചു വികാരാധീനനായി പങ്കുവെച്ചത്. ഒന്നര വയസ്സുള്ളപ്പോൾ സ്വന്തം അമ്മ ഉപേക്ഷിച്ചു പോയതും, ആ സങ്കടത്തിൽ അച്ഛൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതുമടക്കമുള്ള ഞെട്ടിക്കുന്ന ഓർമകളാണ് കിച്ചു പങ്കുവെക്കുന്നത്.

അച്ഛന്റെ രണ്ടാം വിവാഹത്തിന് ശേഷം നേരിട്ട കടുത്ത അവഗണനകളെക്കുറിച്ചും കിച്ചു മനസ്സ് തുറന്നു. ഒരു മുറിക്കുള്ളിൽ ഗെയിമുകൾക്ക് മുന്നിൽ ജീവിതം തളച്ചിടപ്പെട്ട മൂന്ന് വർഷങ്ങളെക്കുറിച്ചും, ആ സമയത്ത് അനുഭവിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്.

രേണുമ്മയുമായുള്ള അച്ഛന്റെ വിവാഹത്തിന് ശേഷം സന്തോഷകരമായ നാളുകൾ പ്രതീക്ഷിച്ചെങ്കിലും പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞു. അച്ഛന്റെ മരണവാർത്ത അറിഞ്ഞ നിമിഷവും തുടർന്നുണ്ടായ സാമ്പത്തികമായ തർക്കങ്ങളും തന്നെ തളർത്തിയെന്നും കിച്ചു പറയുന്നു.

അച്ഛന്റെ വിയോഗത്തിന് ശേഷം കടുത്ത ലഹരി ഉപയോഗത്തിലേക്ക് തിരിഞ്ഞ ഒരു കാലഘട്ടമുണ്ടായിരുന്നുവെന്നും എന്നാൽ കൊല്ലത്തെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ ആ ജീവിതത്തിൽ നിന്നും താൻ കരകയറിയെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ കൊല്ലത്ത് സന്തോഷത്തോടെ കഴിയുന്ന കിച്ചു, തന്റെ ജീവിതത്തിലെ ഇരുപത് ശതമാനം കാര്യങ്ങൾ മാത്രമാണ് ഇപ്പോൾ വെളിപ്പെടുത്തിയിട്ടുള്ളതെന്നും ഇനിയും പലതും പറയാനുണ്ടെന്നും കൂട്ടിച്ചേർത്തു. തനിക്കെതിരെ ഉയരുന്ന തെറ്റായ പ്രചാരണങ്ങൾക്കുള്ള മറുപടി എന്ന നിലയിലാണ് ഈ തുറന്നുപറച്ചിലെന്നും കിച്ചു സുധി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/350294/kichu-sudhis-revelation-about-nomvill)