'ഗർഭിണിയായപ്പോൾ ഗുളികകൾ വാങ്ങി നൽകി, അബോർഷൻ ചെയ്യാൻ നിർബന്ധിച്ചു'; കോൺ​ഗ്രസ് കൗൺസിലർക്കെതിരെ എല്ലാ തെളിവുകളുമുണ്ടെന്ന് അതിജീവിത

'ഗർഭിണിയായപ്പോൾ ഗുളികകൾ വാങ്ങി നൽകി, അബോർഷൻ ചെയ്യാൻ നിർബന്ധിച്ചു'; കോൺ​ഗ്രസ് കൗൺസിലർക്കെതിരെ എല്ലാ തെളിവുകളുമുണ്ടെന്ന് അതിജീവിത
Mar 27, 2026 04:48 PM | By Susmitha Surendran

പാലക്കാട്: (https://truevisionnews.com/)  പാലക്കാട്ടെ കോൺ​ഗ്രസ് നേതാവ് പ്രശോഭിനെതിരെയുള്ള പീഡന പരാതിയിൽ എല്ലാ തെളിവുകളും ഉണ്ടെന്ന് അതിജീവിത. പീഡന ദൃശ്യങ്ങൾ ഉൾപ്പെടെ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. ഗർഭിണിയായപ്പോൾ ഗുളികകൾ വാങ്ങി നൽകിയെന്നും അബോർഷൻ ചെയ്യാൻ നിർബന്ധിച്ചുവെന്നും അതിജീവിത വെളിപ്പെടുത്തി. നിരന്തരം ഭീഷണിയും ഉണ്ടായി.

ഭീഷണി ഉണ്ടായ സാഹചര്യത്തിലാണ് താൻ മുഖ്യമന്ത്രിക്കും എസ്പിക്കും പരാതി നൽകിയതെന്നും യുവതി പറഞ്ഞു. അതേ സമയം പ്രതികരിക്കാനില്ലെന്നാണ് ആരോപണ വിധേയനായ കൗൺസിലർ പ്രശോഭിന്റെ പ്രതികരണം.

പ്രശോഭ് സി. വത്സനെതിരെ ദളിത് യുവതി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം ബലമായി പീഡിപ്പിച്ചെന്നും കാറിൽ വെച്ചും പീഡിപ്പിച്ചെന്നും യുവതി പരാതിയിൽ പറയുന്നു. ഭീഷണിപ്പെടുത്തി ഹോട്ടൽ മുറിയിലേക്ക് വിളിച്ച് വരുത്തിയെന്നും, ആക്രമണം ഭയന്ന് മൊബൈലിൽ ദൃശ്യങ്ങൾ ശേഖരിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

പാലക്കാട് നഗരസഭയിലെ 24ാം വാർഡിലെ കൗൺസിലറാണ് പ്രശോഭ്. മൂന്ന് തവണ പ്രശോഭ് ക്രൂരമായി പീഡിപ്പിച്ചതായി യുവതി പരാതിയിൽ പറയുന്നു. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തെത്തിയാണ് പ്രശോഭ് ആദ്യമായി ബലമായി പീഡിപ്പിച്ചത്. പിന്നീട് ജോലിയുടെ അഭിമുഖത്തിനായി പട്ടാമ്പിയിലെ വ്യാപാര സ്ഥാപനത്തിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറിൽ കയറ്റി പീഡിപ്പിച്ചു.

മൂന്നാമതായി ഭീഷണിപ്പെടുത്തി ഹോട്ടൽ മുറിയിലേക്ക് വിളിച്ച് വരുത്തിയെന്നും, ആക്രമണം ഭയന്ന് മൊബൈലിൽ പീഡന ദൃശ്യങ്ങൾ ശേഖരിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. പ്രശോഭിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് യുവതി മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ, വി.കെ. ശ്രീകണ്ഠൻ അടക്കമുള്ളവർക്ക് വലിയ സുഹൃദ്ബന്ധമുള്ള വ്യക്തിയാണ് പ്രശോഭ്. ലൈംഗിക പീഡന പരാതിക്കിടെ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രശോഭിന് വോട്ട് ചെയ്യാനാണ് പാലക്കാട് തിരിച്ചെത്തിയത്. പാലക്കാട് തിരിച്ചെത്തിയ രാഹുലിനെ ആദ്യം ചെന്ന് കണ്ടതും സ്വീകരിച്ചതും പ്രശോഭിന്റെ നേതൃത്വത്തിൽ ആയിരുന്നു.

Congress councilor accused of harassment: Survivor says she has all the evidence

Next TV

Related Stories
'പാലക്കാട് വാര്‍ഡ് കൗണ്‍സിലര്‍ക്കെതിരായ ലൈംഗിക പീഡന പരാതി ഭയപ്പെടുത്തുന്നത്, ഇങ്ങനെയുള്ള കോണ്‍ഗ്രസിനെ ജനം എങ്ങനെ വിശ്വസിക്കും?' - ഇ എന്‍ സുരേഷ് ബാബു

Mar 27, 2026 06:37 PM

'പാലക്കാട് വാര്‍ഡ് കൗണ്‍സിലര്‍ക്കെതിരായ ലൈംഗിക പീഡന പരാതി ഭയപ്പെടുത്തുന്നത്, ഇങ്ങനെയുള്ള കോണ്‍ഗ്രസിനെ ജനം എങ്ങനെ വിശ്വസിക്കും?' - ഇ എന്‍ സുരേഷ് ബാബു

ലക്കാട് കോണ്‍ഗ്രസ് വാര്‍ഡ് കൗണ്‍സിലര്‍ പ്രശോഭ് സി വത്സന് എതിരായ ലൈംഗിക പീഡന പരാതി ഭയപ്പെടുത്തുന്നതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്...

Read More >>
മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസ്: വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് ശശിക്ക് ജാമ്യം അനുവദിച്ച് നെടുമങ്ങാട് ഫോറസ്റ്റ് കോടതി

Mar 27, 2026 06:02 PM

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസ്: വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് ശശിക്ക് ജാമ്യം അനുവദിച്ച് നെടുമങ്ങാട് ഫോറസ്റ്റ് കോടതി

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസ്, വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് ശശിക്ക് ജാമ്യം അനുവദിച്ച് നെടുമങ്ങാട് ഫോറസ്റ്റ്...

Read More >>
Top Stories










News Roundup






GCC News