അർദ്ധരാത്രിയിൽ മരണപ്പാച്ചിൽ; അമ്പലകുളങ്ങരയിൽ വിദ്യാർത്ഥികളെ ഇടിച്ചുതെറിപ്പിച്ച് ജീപ്പ് നിർത്താതെ പോയി, പിന്നിൽ ക്രിമിനൽ സംഘമെന്ന് സംശയം!

അർദ്ധരാത്രിയിൽ മരണപ്പാച്ചിൽ; അമ്പലകുളങ്ങരയിൽ വിദ്യാർത്ഥികളെ ഇടിച്ചുതെറിപ്പിച്ച് ജീപ്പ് നിർത്താതെ പോയി, പിന്നിൽ ക്രിമിനൽ സംഘമെന്ന് സംശയം!
Mar 25, 2026 12:51 PM | By Susmitha Surendran

നാദാപുരം: (https://truevisionnews.com/)  അമ്പലകുളങ്ങരയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് വിദ്യാർഥികളെ അമിതവേഗതയിലെത്തിയ ജീപ്പ് ഇടിച്ചുതെറിപ്പിച്ചു. അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനത്തെക്കുറിച്ച് ദുരൂഹതയേറുന്നു.

മുതുവടത്തൂർ സ്വദേശിയും എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുമായ ഹംദാൻ മുഹിയുദ്ദീൻ, തലയി സ്വദേശിയും ഡിഗ്രി വിദ്യാർത്ഥിയുമായ മുഹമ്മദ് സെല്ലും എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്.

ആദ്യം ഒരു കാറിൽ ഇടിച്ച ശേഷം ജീപ്പ് ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു. പരിക്കേറ്റ വിദ്യാർത്ഥികളെ സമീപത്തുണ്ടായിരുന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ള സംഘങ്ങളാണോ പിന്നിലെന്ന് നാട്ടുകാർ സംശയിക്കുന്നുണ്ട്. കുറ്റ്യാടി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു.

Jeep runs over students in Ambalakulangara and doesn't stop

Next TV

Related Stories
ഇരുട്ടിന്റെ മറവിൽ ലഹരിവിൽപ്പന; മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

Mar 25, 2026 02:23 PM

ഇരുട്ടിന്റെ മറവിൽ ലഹരിവിൽപ്പന; മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

ഇരുട്ടിന്റെ മറവിൽ ലഹരിവിൽപ്പന; മെത്താംഫിറ്റമിനുമായി യുവാവ് യുവാവ്...

Read More >>
രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരനാണ് വി ഡി സതീശനെന്ന് പികെ ശശി; ബഹുമാനമാണ് ശശിയോടെന്ന് പ്രതിപക്ഷ നേതാവ്

Mar 25, 2026 01:32 PM

രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരനാണ് വി ഡി സതീശനെന്ന് പികെ ശശി; ബഹുമാനമാണ് ശശിയോടെന്ന് പ്രതിപക്ഷ നേതാവ്

കേരള രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരനാണ് വി ഡി സതീശനെന്ന് ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർഥി പികെ...

Read More >>
തിരുവനന്തപുരം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽനിന്ന് വിട്ടുനിന്ന് ആന്‍റണി രാജു

Mar 25, 2026 01:28 PM

തിരുവനന്തപുരം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽനിന്ന് വിട്ടുനിന്ന് ആന്‍റണി രാജു

തിരുവനന്തപുരം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽനിന്ന് വിട്ടുനിന്ന് ആന്‍റണി...

Read More >>
Top Stories

News Roundup