---
title: "മമ്മൂട്ടി ഫാൻസ് അസോസിയേഷൻ സംസ്ഥാന ഘടകം പുനസംഘടിപ്പിച്ചു; ജീവകാരുണ്ണ്യ മേഖല വിപുലീകരിക്കും"
english_title: "Mammootty Fans Association reorganizes state unit; Jeevakarunnya sector to be expanded"
publisher: "moviemax.in"
canonical_url: "https://moviemax.in/news/349626/mammootty-fans-association-reorganizes-state-unit-jeevakarunnya-sector-to-be-expanded"
published_at: "2026-03-25T13:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c399e2bc7eb_Jeevakarunnya_sector_to_be_expanded.jpg"
keywords: []
---

# മമ്മൂട്ടി ഫാൻസ് അസോസിയേഷൻ സംസ്ഥാന ഘടകം പുനസംഘടിപ്പിച്ചു; ജീവകാരുണ്ണ്യ മേഖല വിപുലീകരിക്കും

> **Lead Summary:** മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ കേരള സംസ്ഥാന ഘടകം പുനസംഘടിപ്പിച്ചു. പത്തനംതിട്ട സ്വദേശിയായ അലൻ പീറ്ററിനെ സംസ്ഥാന പ്രസിഡന്റായും തിരുവനന്തപുരം സ്വദേശിയായ അരുൺ എസ്.എസ്സിനെ സംസ്ഥാന സെക്രട്ടറിയായും തിരഞ്ഞെടുത്തു. കാസർഗോഡ് സ്വദേശി ഷഫീഖാണ് പുതിയ ട്രഷറർ. വൈസ് പ്രസിഡന്റുമാരായി അനൂപ്, കലാം എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി ഹാഷിർ, അജയ് എന്നിവരെയും ചുമതലപ്പെടുത്തി.

## Article Content

മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ കേരള സംസ്ഥാന ഘടകം പുനസംഘടിപ്പിച്ചു. പത്തനംതിട്ട സ്വദേശിയായ അലൻ പീറ്ററിനെ സംസ്ഥാന പ്രസിഡന്റായും തിരുവനന്തപുരം സ്വദേശിയായ അരുൺ എസ്.എസ്സിനെ സംസ്ഥാന സെക്രട്ടറിയായും തിരഞ്ഞെടുത്തു. കാസർഗോഡ് സ്വദേശി ഷഫീഖാണ് പുതിയ ട്രഷറർ. വൈസ് പ്രസിഡന്റുമാരായി അനൂപ്, കലാം എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി ഹാഷിർ, അജയ് എന്നിവരെയും ചുമതലപ്പെടുത്തി.

റിസ്‌വാൻ, സുരാജ്, ഹാഷിം, അമീർ, മണികണ്ഠൻ, നിതിൻ അപ്പു, ആദിത്യൻ, റിച്ചു, പ്രകാശ് എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ. അസോസിയേഷന്റെ ഓൺലൈൻ മീഡിയ വിഭാഗത്തിന്റെ ചുമതല നൗഷാദ്, ഷഫീഖ്, ഫവാസ് എന്നിവർ വഹിക്കും. വി. ഭാസ്‌ക്കറും എസ്. അശോകനും രക്ഷാധികാരികളായി തുടരും. പുതിയ നേതൃത്വത്തിന് കീഴിൽ വരും വർഷങ്ങളിൽ വിപുലമായ ജീവകാരുണ്യ പ്രവർത്തനങ്ങളും സിനിമയുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളും സംഘടിപ്പിക്കാനാണ് അസോസിയേഷൻ ലക്ഷ്യമിടുന്നത്.

1987-ൽ സ്ഥാപിതമായ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇപ്പോൾ നാല്‍പത് വർഷങ്ങൾ പിന്നിടുകയാണ്. ജീവകാരുണ്യ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന സംഘടന, മമ്മൂട്ടി നേതൃത്വം നൽകുന്ന നിരവധി സേവന പ്രവർത്തനങ്ങളുടെ ചാലകമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഫാൻസ് നേരിട്ടും നിരവധി ജീവകാരുണ്ണ്യ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി മമ്മൂട്ടിയുടെ എല്ലാ ജന്മ ദിനങ്ങളിലും കാൽ ലക്ഷം രക്ത ദാനമാണ് ലോകമെമ്പാടുമുള്ള മമ്മൂട്ടി ആരാധകർ നിർവഹിക്കുന്നത് രക്തദാനത്തിൽ പങ്കെടുത്തവരിൽ നിന്നോ നേതൃത്വം കൊടുത്തവരിൽ നിന്നോ മാത്രമാണ് ഭാരവാഹികളെ തിരഞ്ഞെടുക്കുക. നിലവിൽ 17 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ഈ സംഘടനയ്ക്ക് ഏകദേശം രണ്ട് ലക്ഷംത്തോളം അംഗങ്ങളുണ്ടെന്നാണ് കണക്ക്. ഏപ്രിൽ മാസത്തിൽ പതിനായിരക്കണക്കിന് നിർദ്ധന രോഗികൾക്ക് പ്രയോജനമാകുന്ന വലിയ ജീവ കാരുണ്യപദ്ധതി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് സംഘടന.

### Related Links & Sources
- [Original Story Source](https://moviemax.in/news/349626/mammootty-fans-association-reorganizes-state-unit-jeevakarunnya-sector-to-be-expanded)