---
title: "ബോക്സ് ഓഫീസിൽ ആട് തരംഗം; ഏഴുദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച് ഷാജി പാപ്പനും പിള്ളേരും"
english_title: "Aadu 3 enters the 100 crore club"
publisher: "moviemax.in"
canonical_url: "https://moviemax.in/news/349642/aadu-3-enters-the-100-crore-club"
published_at: "2026-03-25T14:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3a5ac352ff_15.jpg"
keywords: []
---

# ബോക്സ് ഓഫീസിൽ ആട് തരംഗം; ഏഴുദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച് ഷാജി പാപ്പനും പിള്ളേരും

> **Lead Summary:** **[ **മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട കഥാപാത്രമായ ഷാജി പാപ്പന്റെ മൂന്നാം വരവ് ബോക്സ് ഓഫീസിൽ ചരിത്ര വിജയമായി മാറുന്നു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത 'ആട് 3 റിലീസ് ചെയ്ത് വെറും ഏഴുദിവസത്തിനുള്ളിൽ 100 കോടി രൂപയുടെ ആഗോള കളക്ഷൻ നേടി ചരിത്രത്തിലിടം പിടിച്ചു.

## Article Content

**[ **മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട കഥാപാത്രമായ ഷാജി പാപ്പന്റെ മൂന്നാം വരവ് ബോക്സ് ഓഫീസിൽ ചരിത്ര വിജയമായി മാറുന്നു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത 'ആട് 3 റിലീസ് ചെയ്ത് വെറും ഏഴുദിവസത്തിനുള്ളിൽ 100 കോടി രൂപയുടെ ആഗോള കളക്ഷൻ നേടി ചരിത്രത്തിലിടം പിടിച്ചു.

ഇതോടെ മലയാള സിനിമയിൽ 100 കോടി ക്ലബ്ബിലെത്തുന്ന പതിനാലാമത്തെ ചിത്രമായി 'ആട് 3' മാറി. നടൻ ജയസൂര്യയുടെ കരിയറിലെ ആദ്യത്തെ നൂറു കോടി ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. മോഹൻലാൽ, പൃഥ്വിരാജ്, ഫഹദ് ഫാസിൽ തുടങ്ങിയ വമ്പൻ താരങ്ങൾക്കൊപ്പം ബോക്സ് ഓഫീസ് കരുത്തിൽ ജയസൂര്യയും ഇനി മുൻനിരയിൽ തിളങ്ങും.

ഫ്രൈഡേ ഫിലിം ഹൗസും കാവ്യ ഫിലിം കമ്പനിയും ചേർന്ന് നിർമിച്ച ഈ ബിഗ് ബജറ്റ് ഫാന്റസി ചിത്രം പ്രേക്ഷകർക്ക് ഒരു ദൃശ്യവിരുന്നാണ് സമ്മാനിക്കുന്നത്. റിലീസ് ചെയ്ത് അഞ്ചാം ദിവസം തന്നെ 90 കോടി പിന്നിട്ട ചിത്രം, ആദ്യ വീക്കെൻഡിൽ വിദേശ വിപണിയിൽ നിന്നും കേരളത്തിൽ നിന്നും മികച്ച പ്രതികരണമാണ് നേടിയത്.

എമ്പുരാന് ശേഷം ആദ്യ വീക്കെൻഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന റെക്കോർഡും ഇപ്പോൾ പാപ്പന്റെ കൈകളിലാണ്. കേരളത്തിൽ നിന്ന് മാത്രം 35 കോടിയിലേറെ നേടിക്കഴിഞ്ഞ ചിത്രം ഗൾഫ് നാടുകളിൽ നിന്ന് 50 കോടിയിലധികം പ്രതീക്ഷിക്കുന്നുണ്ട്.

പഴയ ആട് ടീമിലെ വിനായകൻ, ഇന്ദ്രൻസ്, സൈജു കുറുപ്പ്, ധർമജൻ തുടങ്ങിയവരുടെ ഗംഭീര പ്രകടനം ചിത്രത്തിന്റെ വിജയത്തിന് മാറ്റ് കൂട്ടുന്നു. ഷാൻ റഹ്മാന്റെ സംഗീതവും ഡോൺ വിൻസെന്റിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് വലിയ ഊർജ്ജമാണ് നൽകുന്നത്.

കുടുംബപ്രേക്ഷകരും യുവാക്കളും ഒരുപോലെ ഏറ്റെടുത്ത ചിത്രം ഇപ്പോഴും ബുക്ക് മൈ ഷോ പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ട്രെൻഡിങ്ങായി തുടരുകയാണ്. ഷാജി പാപ്പന്റെയും പിള്ളേരുടെയും ഈ 'വൺ ലാസ്റ്റ് റൈഡ്' മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/349642/aadu-3-enters-the-100-crore-club)