---
title: "ഷൂട്ടിങ്ങിനിടെ രാംചരണിന് പരിക്ക്; പരിഭ്രാന്തി വേണ്ടെന്ന് അണിയറപ്രവർത്തകർ"
english_title: "Ram Charan injured during shooting"
publisher: "moviemax.in"
canonical_url: "https://moviemax.in/news/349648/ram-charan-injured-during-shooting"
published_at: "2026-03-25T14:50:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3a91c61db9_16.jpg"
keywords: []
---

# ഷൂട്ടിങ്ങിനിടെ രാംചരണിന് പരിക്ക്; പരിഭ്രാന്തി വേണ്ടെന്ന് അണിയറപ്രവർത്തകർ

> **Lead Summary:** **[ **തെലുങ്ക് സൂപ്പർതാരം രാംചരണിന് പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ വാർത്ത ആരാധകർക്കിടയിൽ ചെറിയ ആശങ്കയുണ്ടാക്കിയെങ്കിലും താരം സുരക്ഷിതനാണെന്ന ആശ്വാസവാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

## Article Content

**[ **തെലുങ്ക് സൂപ്പർതാരം രാംചരണിന് പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ വാർത്ത ആരാധകർക്കിടയിൽ ചെറിയ ആശങ്കയുണ്ടാക്കിയെങ്കിലും താരം സുരക്ഷിതനാണെന്ന ആശ്വാസവാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന 'പെഡ്ഡി' എന്ന സ്പോർട്സ് ഡ്രാമ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. താരത്തിന്റെ കണ്ണിന് പരിക്കേറ്റെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരണമുണ്ടായെങ്കിലും, കണ്ണിന് മുകളിലായിട്ടാണ് പരിക്കേറ്റതെന്നും കണ്ണിന് കുഴപ്പമൊന്നുമില്ലെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

പരിക്കേറ്റ ഭാഗത്ത് നാല് തുന്നലുകൾ വേണ്ടിവന്നെങ്കിലും പരിക്ക് ഗുരുതരമല്ല. ചികിത്സയ്ക്ക് ശേഷം താരം ഉടൻ തന്നെ സെറ്റിൽ തിരിച്ചെത്തിയിട്ടുണ്ട്. വൃദ്ധി സിനിമാസ്, മൈത്രി മൂവിമേക്കേഴ്‌സ്, സുകുമാർ റൈറ്റിങ്‌സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ജാൻവി കപൂറാണ് നായികയായെത്തുന്നത്.

എ.ആർ. റഹ്‌മാൻ സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു. കന്നഡ താരം ശിവരാജ്കുമാർ, ജഗപതി ബാബു തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്ന 'പെഡ്ഡി'യുടെ ചിത്രീകരണം തടസ്സമില്ലാതെ തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/349648/ram-charan-injured-during-shooting)