ആലപ്പുഴ: (https://truevisionnews.com/) എണ്ണക്കാട് വില്ലേജിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ മാരക ലഹരിമരുന്നായ മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിലായി. മാവേലിക്കര വള്ളികുന്നം സ്വദേശി ആകാശ് (30) ആണ് എക്സൈസിന്റെ പിടിയിലായത്. ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജീവ് വി.യുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം രാത്രിയാണ് പരിശോധന നടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് പ്രതിയെ ലഹരിമരുന്നുമായി പിടികൂടിയത്
എണ്ണക്കാട് വില്ലേജിൽ പെരിങ്ങലിപ്പുറം മുറിയിൽ കരയാംവട്ടം ജംഗ്ഷന് സമീപമുള്ള വഴിവാടി പാലം റോഡിൽ വെച്ചായിരുന്നു അറസ്റ്റ്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ആകാശിനെ പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെടുത്തത്. പ്രതിക്കെതിരെ എൻ ഡി പി എസ് നിയമപ്രകാരം കേസെടുത്തു. വരും ദിവസങ്ങളിലും ലഹരി വിരുദ്ധ പരിശോധനകൾ കർശനമായി തുടരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Drug trafficking under cover of darkness; Youth arrested with methamphetamine
































