---
title: "പിഷാരടി 'പെട്ടു' എന്ന് തോന്നുന്നു; എംഎൽഎ ആയാൽ ഉദ്ഘാടനത്തിന് കാശ് കിട്ടില്ലെന്ന് ടിനി ടോം"
english_title: "Tiny Tom says he won't get money for the inauguration if he becomes an MLA"
publisher: "moviemax.in"
canonical_url: "https://moviemax.in/news/349650/tiny-tom-says-he-wont-get-money-for-the-inauguration-if-he-becomes-an-mla"
published_at: "2026-03-25T14:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3aac6e0643_17.jpg"
keywords: []
---

# പിഷാരടി 'പെട്ടു' എന്ന് തോന്നുന്നു; എംഎൽഎ ആയാൽ ഉദ്ഘാടനത്തിന് കാശ് കിട്ടില്ലെന്ന് ടിനി ടോം

> **Lead Summary:** **[ **സുഹൃത്തും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രമേഷ് പിഷാരടിയെക്കുറിച്ച് രസകരമായ ഓർമ്മകൾ പങ്കുവെച്ച് നടൻ ടിനി ടോം. പാലക്കാട്ട് വിജയിച്ച് എംഎൽഎ ആയാൽ പിഷാരടിക്ക് ഇനി ഉദ്ഘാടനങ്ങൾക്ക് പോകുമ്പോൾ പ്രതിഫലം വാങ്ങാൻ കഴിയില്ലെന്നും അത് വലിയൊരു 'നഷ്ടമായിരിക്കുമെന്നും' ടിനി ടോം തമാശരൂപേണ പറഞ്ഞു. 

## Article Content

**[ **സുഹൃത്തും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രമേഷ് പിഷാരടിയെക്കുറിച്ച് രസകരമായ ഓർമ്മകൾ പങ്കുവെച്ച് നടൻ ടിനി ടോം. പാലക്കാട്ട് വിജയിച്ച് എംഎൽഎ ആയാൽ പിഷാരടിക്ക് ഇനി ഉദ്ഘാടനങ്ങൾക്ക് പോകുമ്പോൾ പ്രതിഫലം വാങ്ങാൻ കഴിയില്ലെന്നും അത് വലിയൊരു 'നഷ്ടമായിരിക്കുമെന്നും' ടിനി ടോം തമാശരൂപേണ പറഞ്ഞു. 

> മുമ്പ് അന്തരിച്ച നടൻ ഇന്നസെന്റ് എംപി ആയിരുന്നപ്പോൾ പങ്കുവെച്ച ഒരു അനുഭവവും ടിനി ഇതിനോടൊപ്പം ഓർത്തെടുത്തു. "പണ്ട് ഉദ്ഘാടനങ്ങൾക്ക് ലക്ഷങ്ങൾ വാങ്ങിയിരുന്ന ഇന്നസെന്റ് ചേട്ടൻ ഒരിക്കൽ എന്നോട് പറഞ്ഞു, എംപി ആയതോടെ പത്തു പൈസ കിട്ടില്ലെന്ന് മാത്രമല്ല, ഇലക്ട്രിക് ശ്മശാനങ്ങൾ ഉദ്ഘാടനം ചെയ്യാനാണ് ഇപ്പോൾ വിളിക്കുന്നതെന്ന്.

> അവിടെ ചെന്ന് 'കൂടുതൽ പേർ മരിക്കട്ടെ' എന്ന് പറയാൻ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. പിഷാരടിക്കും ഇനി ഇതേ അവസ്ഥയാകുമോ എന്നാണ് എന്റെ പേടി," ടിനി ചിരിയോടെ പറഞ്ഞു. രാഷ്ട്രീയക്കാരന് വേണ്ട ഏറ്റവും വലിയ ഗുണമായ 'ക്ഷമ' പിഷാരടിക്ക് വേണ്ടുവോളമുണ്ടെന്നും തന്നെപ്പോലെ പെട്ടെന്ന് ദേഷ്യം വരുന്നവർക്ക് രാഷ്ട്രീയത്തിന് ചേർന്ന സ്വഭാവമല്ലെന്നും ടിനി കൂട്ടിചേർത്തു.

സുഹൃത്ത് വിജയിച്ചു വരുന്നത് വലിയ സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് സംസാരിക്കവെ, താനൊരു പ്രത്യേക പ്രസ്ഥാനത്തിൽ മാത്രം വിശ്വസിക്കുന്ന ആളല്ലെന്നും എല്ലാ പാർട്ടികളിലും തനിക്ക് സുഹൃത്തുക്കളുണ്ടെന്നും ടിനി വ്യക്തമാക്കി.

ഒരാളെ പുകഴ്ത്തുമ്പോൾ മറ്റൊരു ലേബലിൽ അറിയപ്പെടാൻ താല്പര്യമില്ലാത്തതുകൊണ്ട് തെരഞ്ഞെടുപ്പ് കാലത്ത് പലപ്പോഴും മാറിനിൽക്കാറാണ് പതിവെന്നും തൽക്കാലം മത്സരരംഗത്തേക്കില്ലെന്നും താരം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/349650/tiny-tom-says-he-wont-get-money-for-the-inauguration-if-he-becomes-an-mla)