---
title: "റീലുകൾ ഇനി 'തലവാ' ഭരിക്കും; നിവിൻ പോളി ചിത്രം 'പ്രതിഛായ'യിലെ ആവേശഗാനം പുറത്ത്"
english_title: "The emotional song from Nivin Pauly's film 'Prathichaya' is out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/349682/the-emotional-song-from-nivin-paulys-film-prathichaya-is-out"
published_at: "2026-03-25T16:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3bdb83c721_Nivin_Paulys_film_Prathichaya_is_out.jpg"
keywords: []
---

# റീലുകൾ ഇനി 'തലവാ' ഭരിക്കും; നിവിൻ പോളി ചിത്രം 'പ്രതിഛായ'യിലെ ആവേശഗാനം പുറത്ത്

> **Lead Summary:** തെരഞ്ഞെടുപ്പ് റീലുകളിൽ സിനിമാ ഗാനങ്ങൾ തരംഗമാകുന്ന കാലത്ത്, സോഷ്യൽ മീഡിയ കീഴടക്കാൻ നിവിൻ പോളി നായകനാകുന്ന 'പ്രതിഛായ'യിലെ പുത്തൻ ഗാനം എത്തി. 'തലവാ' എന്ന് തുടങ്ങുന്ന ആവേശകരമായ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. എംബുരാനിലെ ടൈറ്റിൽ ട്രാക്കിലൂടെ ശ്രദ്ധേയനായ ആനന്ദ് ശ്രീരാജാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

## Article Content

തെരഞ്ഞെടുപ്പ് റീലുകളിൽ സിനിമാ ഗാനങ്ങൾ തരംഗമാകുന്ന കാലത്ത്, സോഷ്യൽ മീഡിയ കീഴടക്കാൻ നിവിൻ പോളി നായകനാകുന്ന 'പ്രതിഛായ'യിലെ പുത്തൻ ഗാനം എത്തി. 'തലവാ' എന്ന് തുടങ്ങുന്ന ആവേശകരമായ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. എംബുരാനിലെ ടൈറ്റിൽ ട്രാക്കിലൂടെ ശ്രദ്ധേയനായ ആനന്ദ് ശ്രീരാജാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസാണ് സംഗീതം നൽകിയിരിക്കുന്നത്. പാട്ടിലെ റാപ്പ് വരികൾ എഴുതി അവതരിപ്പിച്ചിരിക്കുന്നത് വെനോ മിസ് ആണ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം അണിനിരക്കുന്ന ഈ ട്രാക്ക് ടി-സീരീസിലൂടെയാണ് പുറത്തിറങ്ങിയത്. വരാനിരിക്കുന്ന നിയമസഭാ/ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സ്ഥാനാർത്ഥികളുടെ റീലുകൾക്കും വീഡിയോകൾക്കും ഈ ഗാനം വലിയ ഊർജ്ജമാകുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

രാഷ്ട്രീയ പശ്ചാത്തലത്തിൽ കഥപറയുന്ന ഫാമിലി ഇമോഷണൽ ഡ്രാമയാണ് പ്രതിഛായ. ബാലചന്ദ്രമേനോൻ, ഷറഫുദ്ധീൻ, ആൻ അ​ഗസ്റ്റിൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, സബിത ആനന്ദ്, വിഷ്ണു അ​ഗസ്ത്യ, നിശാന്ത് സാ​ഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ് , ചിരാ​ഗ് ജാനി, അനീന, നന്ദിനി ​ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ശ്രീ​ഗോകുലം മൂവീസിന്റെ ബാനറിൽ ​ഗോകുലം ​ഗോപാലനും ആർഡി ഇലുമിനേഷൻസ് എൽഎൽപിയും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം. സം​ഗീതം നിർവഹിക്കുന്നത് ജസ്റ്റിൻ വർ​ഗീസ്. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവർ സഹനിർമാതാക്കൾ ആകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവരാണ്. മാർച്ച് 26ന് ചിത്രം തീയ്യേറ്ററുകളിലെത്തും.

[https://youtu.be/79QqaB98n38?si=PpHsuN0Ux-5h7KA4](https://youtu.be/79QqaB98n38?si=PpHsuN0Ux-5h7KA4)

### Related Links & Sources
- [Original Story Source](https://moviemax.in/news/349682/the-emotional-song-from-nivin-paulys-film-prathichaya-is-out)