---
title: "'ഞങ്ങൾ ഇപ്പോൾ പിരിഞ്ഞാണ് താമസിക്കുന്നത്; സ്നേഹം പിടിച്ചുവാങ്ങാൻ കഴിയില്ല'; മനസ്സ് തുറന്ന് ഗൗരി കൃഷ്ണൻ"
english_title: "'We are living apart now; love cannot be taken away'; Gauri Krishnan opens up"
publisher: "moviemax.in"
canonical_url: "https://moviemax.in/news/349632/we-are-living-apart-now-love-cannot-be-taken-away-gauri-krishnan-opens-up"
published_at: "2026-03-25T14:12:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3a06eb8bcf_Gauri_Krishnan_opens_up.jpg"
keywords: []
---

# 'ഞങ്ങൾ ഇപ്പോൾ പിരിഞ്ഞാണ് താമസിക്കുന്നത്; സ്നേഹം പിടിച്ചുവാങ്ങാൻ കഴിയില്ല'; മനസ്സ് തുറന്ന് ഗൗരി കൃഷ്ണൻ

> **Lead Summary:** 'പൗർണമിത്തിങ്കൾ' എന്ന സൂപ്പർഹിറ്റ് സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഗൗരി കൃഷ്ണന്റെ പുതിയ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഒരിടവേളയ്ക്ക് ശേഷം തന്റെ യൂട്യൂബ് ചാനലിൽ പുതിയ വ്ലോഗുമായി എത്തിയ ഗൗരി, ആരാധകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് ഭർത്താവ് മനോജുമായി പിരിഞ്ഞാണ് കഴിയുന്നതെന്ന് വ്യക്തമാക്കിയത്.

## Article Content

'പൗർണമിത്തിങ്കൾ' എന്ന സൂപ്പർഹിറ്റ് സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഗൗരി കൃഷ്ണന്റെ പുതിയ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഒരിടവേളയ്ക്ക് ശേഷം തന്റെ യൂട്യൂബ് ചാനലിൽ പുതിയ വ്ലോഗുമായി എത്തിയ ഗൗരി, ആരാധകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് ഭർത്താവ് മനോജുമായി പിരിഞ്ഞാണ് കഴിയുന്നതെന്ന് വ്യക്തമാക്കിയത്.

> താരത്തിന്റെ പുതിയ വീഡിയോയ്ക്ക് താഴെ ഭർത്താവിനെക്കുറിച്ചും അദ്ദേഹത്തിന്റെ അഭാവത്തെക്കുറിച്ചും നിരവധി പേർ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായി "ഞങ്ങൾ ഇപ്പോൾ പിരിഞ്ഞാണ് ജീവിക്കുന്നത്" എന്ന് ഗൗരി നേരിട്ട് മറുപടി നൽകുകയായിരുന്നു.

''ജീവിതത്തിലെ വലിയൊരു ട്വിസ്റ്റ് ആന്റ് ടേണ്‍സും റോളര്‍ കോസ്റ്റര്‍ റൈഡിനുമൊക്കെ ശേഷം അവസാനം ഞാന്‍ ട്രാക്കിലേക്ക് തിരിച്ചെത്തുകയാണ്. ഒരുപാടു പേർ എന്നോടു ചോദിച്ചിരുന്നു, എന്താണ് വീഡിയോകൾ ഇടാത്തത്, സീരിയൽ ചെയ്യാത്തത് എന്നൊക്കെ. എന്നെ അന്വേഷിച്ച എല്ലാവരോടുമുള്ള സ്നേഹവും നന്ദിയും അറിയിക്കുന്നു. ജീവിതം തന്നെ മൊത്തത്തില്‍ ഒന്ന് ബ്രേക്കായിരുന്നു. ആ ബ്രേക്കില്‍ നിന്ന് വീണ്ടുമൊരു റീ സ്റ്റാര്‍ട്ട് പോലെ തുടങ്ങുകയാണ്. ഇതുവരെ ലഭിച്ച പിന്തുണയും സ്‌നേഹവും ഇനിയും പ്രതീക്ഷിക്കുന്നു'', എന്നു പറഞ്ഞുകൊണ്ടാണ് ഗൗരി വീഡിയോ തുടങ്ങുന്നത്. ഒരു സുഹൃത്തിന്റെ വിവാഹത്തിന് പോകുന്ന വിശേഷങ്ങളാണ് തുടർന്ന് ഗൗരി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വീഡിയോയ്ക്കു താഴെ നിരവധിയാളുകളാണ് മനോജ് എവിടെ എന്നു ചോദിക്കുന്നത്. മനോജുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കെല്ലാം ഗൗരി മറുപടി നൽകുന്നുമുണ്ട്. തങ്ങളിപ്പോൾ പിരിഞ്ഞാണ് താമസിക്കുന്നതെന്നും സ്നേഹം പിടിച്ചു വാങ്ങാൻ കഴിയുന്ന ഒന്നല്ലെന്നും ഗൗരി പറയുന്നു. ആരുടെയും ജീവിതത്തിൽ ഒരു ബാധ്യതയായി തീരാൻ ആഗ്രഹിക്കുന്നില്ലെന്നും വീഡിയോയിൽ കാണുന്നതുപോലെയല്ല ആരുടെയും ജീവിതമെന്നും ഗൗരി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/349632/we-are-living-apart-now-love-cannot-be-taken-away-gauri-krishnan-opens-up)