'ഉണ്ട ചോറിന് നന്ദി കാണിക്കണം, തന്നെയും ട്വൻ്റി ട്വൻ്റി പാർട്ടി മത്സരിക്കാനായി സമീപിച്ചിരുന്നു, എൽഡിഎഫ് വീണ്ടും വരണമെന്നാണ് ആ​ഗ്രഹം' - കൃഷ്ണപ്രഭ

'ഉണ്ട ചോറിന് നന്ദി കാണിക്കണം,  തന്നെയും ട്വൻ്റി ട്വൻ്റി പാർട്ടി മത്സരിക്കാനായി സമീപിച്ചിരുന്നു, എൽഡിഎഫ് വീണ്ടും വരണമെന്നാണ് ആ​ഗ്രഹം' - കൃഷ്ണപ്രഭ
Mar 25, 2026 11:14 AM | By Susmitha Surendran

( https://moviemax.in/)  ലക്ഷ്മിപ്രിയ, വീണാ നായർ എന്നിവർക്ക് പിന്നാലെ തന്നെയും ട്വൻ്റി ട്വൻ്റി പാർട്ടി മത്സരിക്കാനായി സമീപിച്ചിരുന്നുവെന്ന് പറഞ്ഞ് നടി കൃഷ്ണപ്രഭ. എൻഡിഎയുടെ ഭാ​ഗമായി നിൽകുന്ന ട്വൻ്റി ട്വൻ്റി പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കാൻ വിളിച്ചെങ്കിലും പോകാൻ തയ്യാറായില്ലെന്നാണ് നടി കൃഷ്ണപ്രഭ പ്രതികരിച്ചത്.

മത്സരിക്കുന്നയാൾക്ക് ബോധം വേണമല്ലോ. അതുകൊണ്ടാണ് മത്സരിക്കാനില്ലെന്ന് പറഞ്ഞതെന്നാണ് നടി പറഞ്ഞത്. എൻ്റെ സുഹൃത്തുക്കൾ തന്നെയാണ് തെരഞ്ഞെടുപ്പിൽ നിൽക്കുന്നത്. ആ നാടിനായി ഊണും ഉറക്കവും മാറ്റി വെച്ച് പ്രവർത്തിക്കുന്ന നേതാക്കന്മാരുണ്ടാകും. അവരു നിന്നാലാണ് ജനങ്ങൾക്ക് ഉപകാരം ഉണ്ടാകുന്നത്.

എൽഡിഎഫ് വീണ്ടും വരണമെന്നാണ് എൻ്റെ ആ​ഗ്രഹം. എൽഡിഎഫിൻ്റെ പിആറിന് വേണ്ടിയല്ല പറയുന്നതെന്നും നടി കൃഷ്ണപ്രഭ പറഞ്ഞു. കലാകാരിയെന്നനിലയിൽ നല്ല കാര്യങ്ങൾ ഞാൻ അനുഭവിച്ചിട്ടുള്ളതുകൊണ്ടാണ്. കൊവിഡ് സമയത്ത് കലാകാരന്മാർക്ക് സർക്കാർ നല്ല പിന്തുണ നൽകിയിരുന്നു. എന്റെ കേരളം പോലുള്ള ഷോകൾ നടന്നു, ഞാൻ തന്നെ മൂന്ന്, നാല് ജില്ലകളിൽ ഷോകള്‍ ചെയ്തു. ഇഷ്ടം പോലെ പ്രോ​ഗ്രാംസ് കിട്ടിയെന്നും ഉണ്ട ചോറിന് നന്ദി കാണിക്കണമല്ലോയെന്നും കൃഷ്ണപ്രഭ പ്രതികരിച്ചു.

Content Highlight: Actress Krishnaprabha was also approached by the Twenty Twenty Party to contest.

Next TV

Related Stories
'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

Jun 26, 2026 12:09 PM

'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന, ദിലീപിൽ നിന്നുണ്ടായ മറക്കാനാകാത്ത...

Read More >>
താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

Jun 25, 2026 03:00 PM

താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്...

Read More >>
Top Stories

News Roundup

GCC News