തിരുവനന്തപുരം: (https://truevisionnews.com/) സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു. വർക്കലയിൽ സ്മിത സുന്ദരേശൻ ബിജെപി സ്ഥാനാർത്ഥിയാകും. മുൻ വർക്കല ബ്ലോക്ക് പ്രസിഡൻ്റായിരുന്നു. നിലവിൽ ബ്ലോക്ക് അംഗമാണ്.
ഒറ്റൂർ ഡിവിഷൻ അംഗവുമായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗമെന്ന പദവി രാജിവെച്ച ശേഷമാണ് ബിജെപിയിൽ ചേരുന്നത്. മുൻ സിപിഎം നേതാവ് സുന്ദരശേൻ്റെ മകളാണ് അഡ്വ. സ്മിത സുന്ദരേശൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു.
വർക്കല സീറ്റ് ബിഡിജെഎസിന് നൽകിയതിൽ പ്രാദേശിക ബിജെപിയിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. തുടർന്നാണ് വർക്കല സീറ്റ് ബിജെപി ഏറ്റെടുക്കാൻ തീരുമാനമായത്. അഡ്വ. സ്മിത സുന്ദരേശൻ വർക്കലയിൽ ബിജെപി സ്ഥാനാർത്ഥിയാകും.
സിപിഎമ്മിന്റെ മൂല്യച്യുതിയാണ് പാർട്ടി വിടാൻ കാരണമെന്ന് അഡ്വ. സ്മിത സുന്ദരേശൻ പറഞ്ഞു. സിപിഎമ്മിൽ വ്യക്തി താൽപര്യവും സ്വാർത്ഥ താൽപര്യവും ആണ് ഉള്ളതെന്നും മോദിയുടെ വികസനം ആകർഷിച്ചതുകൊണ്ടാണ് ബിജെപിയിലേക്കെത്തിയതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
CPM Area Committee Member Adv. Smita Sundaresan joins BJP; will contest from Varkala

































