നൂറ് ശതമാനം ആത്മാർത്ഥത, പങ്കാളിക്കായി എന്തിനും തയ്യാർ; പക്ഷേ ഒരു നിബന്ധനയുണ്ടെന്ന് ശ്രുതി ഹാസൻ

നൂറ് ശതമാനം ആത്മാർത്ഥത, പങ്കാളിക്കായി എന്തിനും തയ്യാർ; പക്ഷേ ഒരു നിബന്ധനയുണ്ടെന്ന് ശ്രുതി ഹാസൻ
2026-03-22T13:50:00 | By Anusree vc

( https://moviemax.in/ ) തന്റെ പ്രണയ സങ്കല്പങ്ങളെക്കുറിച്ച് മനസുതുറന്ന് തെന്നിന്ത്യൻ താരം ശ്രുതി ഹാസൻ. തനിക്ക് ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പുകൾ മാത്രമേ സെറ്റാവുകയുള്ളൂവെന്നും ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ച് പ്രണയിക്കുക എന്നത് അല്പം പ്രയാസമേറിയ കാര്യമാണെന്നും ശ്രുതി പറഞ്ഞു. തന്റെ തിരക്കേറിയ ജീവിതശൈലിയും ജോലിയുമാണ് ഇതിന് കാരണമായി താരം ചൂണ്ടിക്കാട്ടുന്നത്.

'ഞാന്‍ പ്രണയിക്കുമ്പോള്‍ നല്ല അസ്സലായിട്ട് പ്രണയിക്കും, നൂറ് ശതമാനം ആത്മാര്‍ത്ഥമായി പ്രണയിക്കും, എന്റെ പങ്കാളിയെ നല്ല രീതിയില്‍ പരിഗണിക്കുകയും പരിപാലിക്കുകയുമൊക്കെ ചെയ്യും. ആദ്യം ആള്‍ക്ക് വിളമ്പിക്കൊടുത്തിട്ടൊക്കെ മാത്രമേ ഞാന്‍ കഴിക്കുകയുള്ളൂ. അത്രയധികം ശ്രദ്ധ ചെലുത്തും.

പക്ഷേ ഒറ്റ പ്രശ്‌നമേയുള്ളൂ, എനിക്ക് ലോങ് ഡിസ്റ്റന്‍സ് പ്രണയം മാത്രമേ പറ്റൂ. ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് പ്രണയിക്കാന്‍ പറ്റില്ല എന്നാണ് എന്റെ വിശ്വാസം. ആള് ഡേറ്റിങിന് പോകാം എന്ന് പറയുമ്പോള്‍ ഞാന്‍ ഷൂട്ടിങിന്റെയോ, റെക്കോര്‍ഡിങിന്റെയും തിരക്കിലായിരിക്കും. അത് കഴിഞ്ഞ് അല്പം സ്വസ്തമായി എന്റെ മി ടൈം ആസ്വദിക്കുമ്പോള്‍ ഡേറ്റിങിന് പോകാന്‍ പറ്റില്ല, അതുകൊണ്ടാണ് ലോങ് ഡിസ്റ്റന്‍സ് പ്രണയം മാത്രമേ എനിക്ക് പറ്റൂ എന്ന് പറയുന്നത്', ശ്രുതി ഹാസന്റെ വാക്കുകൾ.

പ്രണയിക്കുകയാണെങ്കില്‍ ഇനിയൊരു തെലുങ്ക് ആളെ പ്രണയിക്കാം എന്നാണ് ശ്രുതി ചിന്തിക്കുന്നത്. തനിക്ക് തെലുങ്ക് ഭാഷ കൂടുതല്‍ നന്നാക്കാന്‍ സാധിക്കുമെന്നാണ് ശ്രുതി ഹാസൻ പറയുന്നത്. ലോകേഷ് കനകരാജ് ചിത്രം കൂലി ആണ് അവസാനമായി പുറത്തുവന്ന ശ്രുതി ഹാസൻ ചിത്രം. സിനിമ തിയേറ്ററിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടിയത്. ചിത്രം പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെന്നും ലോകേഷ് നിരാശപ്പെടുത്തിയെന്നും കമന്റുകൾ വന്നിരുന്നു.ആഗോള ബോക്സ് ഓഫീസിൽ ചിത്രം 500 കോടി നേടിയിരുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം.

Content Highlight: Shruti Haasan says she is 100 percent sincere and ready to do anything for her partner; but there is one condition

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories

News Roundup