---
title: "'ഇതിലും വലിയ പ്രൊമോഷൻ വേറെയില്ല!' ആട് 3 തിയറ്ററിൽ കത്തുമ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി ഷാജി പാപ്പൻ സ്പൂഫ്; ചിരിപ്പിച്ചു കൊല്ലുമെന്ന് ആരാധകർ"
english_title: "Shaji Pappan spoof goes viral on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/349066/shaji-pappan-spoof-goes-viral-on-social-media"
published_at: "2026-03-22T09:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bf6bd524342_Shaji_Pappan_spoof_goes_viral_on_social_media.jpg"
keywords: []
---

# 'ഇതിലും വലിയ പ്രൊമോഷൻ വേറെയില്ല!' ആട് 3 തിയറ്ററിൽ കത്തുമ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി ഷാജി പാപ്പൻ സ്പൂഫ്; ചിരിപ്പിച്ചു കൊല്ലുമെന്ന് ആരാധകർ

> **Lead Summary:** തിയറ്ററുകളിൽ ആവേശം വിതറി മിഥുൻ മാനുവൽ തോമസിന്റെ 'ആട് 3' മുന്നേറുന്നു. ആദ്യ ഭാഗം തിയറ്ററിൽ പരാജയപ്പെട്ടെങ്കിലും പിന്നീട് ഒടിടിയിലും ടിവിയിലുമായി മലയാളികൾ ഏറ്റെടുത്ത ചരിത്രമാണ് ആട് പരമ്പരയ്ക്കുള്ളത്. ആ ജനപ്രീതി രണ്ടാം ഭാഗത്തെയും ഇപ്പോൾ മൂന്നാം ഭാഗത്തെയും വൻ വിജയമാക്കി മാറ്റിയിരിക്കുകയാണ്. റിലീസ് ചെയ്ത് രണ്ട് ദിവസം പിന്നിടുമ്പോൾ പ്രേക്ഷക-നിരൂപക പ്രശംസകൾക്കൊപ്പം ബോക്സ് ഓഫീസിലും മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്.

## Article Content

തിയറ്ററുകളിൽ ആവേശം വിതറി മിഥുൻ മാനുവൽ തോമസിന്റെ 'ആട് 3' മുന്നേറുന്നു. ആദ്യ ഭാഗം തിയറ്ററിൽ പരാജയപ്പെട്ടെങ്കിലും പിന്നീട് ഒടിടിയിലും ടിവിയിലുമായി മലയാളികൾ ഏറ്റെടുത്ത ചരിത്രമാണ് ആട് പരമ്പരയ്ക്കുള്ളത്. ആ ജനപ്രീതി രണ്ടാം ഭാഗത്തെയും ഇപ്പോൾ മൂന്നാം ഭാഗത്തെയും വൻ വിജയമാക്കി മാറ്റിയിരിക്കുകയാണ്. റിലീസ് ചെയ്ത് രണ്ട് ദിവസം പിന്നിടുമ്പോൾ പ്രേക്ഷക-നിരൂപക പ്രശംസകൾക്കൊപ്പം ബോക്സ് ഓഫീസിലും മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്.

സിനിമയുടെ വിജയത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ 'ആട് 3' ട്രെൻഡുകൾ നിറയുകയാണ്. ഇതിനിടെ തിരുവനന്തപുരം സ്വദേശിനിയായ അനുപമ എന്ന കണ്ടന്റ് ക്രിയേറ്റർ പങ്കുവെച്ച ഒരു സ്പൂഫ് വീഡിയോ വൈറലായിരിക്കുകയാണ്. അനുപമയുടെ മക്കളും സുഹൃത്തുക്കളും സഹോദരി ഗീതുവും ചേർന്ന് സിനിമയിലെ രസകരമായ രംഗങ്ങൾ പുനരാവിഷ്കരിച്ച വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഷാജി പാപ്പനെയും സംഘത്തെയും അനുകരിച്ചുള്ള റീലുകളും വീഡിയോകളും ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ ഇപ്പോൾ തരംഗമാണ്.

ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പൻ എന്ന കഥാപാത്രമായി അനുപമയാണ് എത്തുന്നത്. കാണികളെ രസിപ്പിക്കുന്നതിനൊപ്പം കൗതുകം നിറച്ചും നിർമിച്ച വീഡിയോ ഫോളോവേഴ്സ് ഏറ്റെടുത്തു കഴിഞ്ഞു. ഇതിനകം മൂന്ന് മില്യണിലധികം കാഴ്ചക്കാരെ വീഡിയോ സ്വന്തമാക്കി കഴിഞ്ഞു. 'ഷാജി പാപ്പന്റെ ചെരുപ്പാണ് ഹൈലൈറ്റ്' എന്നാണ് ഇവരുടെ കമന്റുകൾ. 'ആട് 3യ്ക്ക് ഇതിലും വലിയ പ്രൊമോഷൻ വേറെ ഇല്ല, ചിരിപ്പിച്ചു കൊല്ലാനാണോ പ്ലാൻ, ചിരിച്ചു ചത്താൽ നിങ്ങളാണ് ഉത്തരവാദികൾ', എന്നിങ്ങനെയുള്ള രസകരമായ കമന്റുകളും ധാരാളമാണ്. ഈ വീഡിയോ എടുത്ത ക്യാമറമാനെയും എഡിറ്ററെയും പ്രശംസിക്കുന്നവർ ധാരാളമാണ്. അനുപമ-​ഗീതു ​ഗ്യാങ്ങിന്റെ അരുന്ധതി എന്ന സിനിമയുടെ സ്പൂഫ് വീഡിയോയും ഏറെ ശ്രദ്ധേയമാണ്.

[https://www.instagram.com/anupama_mimmi_adam/?utm_source=ig_embed&ig_rid=72ac16ec-7cd7-4eb5-830c-d2532e644325](https://www.instagram.com/anupama_mimmi_adam/?utm_source=ig_embed&ig_rid=72ac16ec-7cd7-4eb5-830c-d2532e644325)

### Related Links & Sources
- [Original Story Source](https://moviemax.in/news/349066/shaji-pappan-spoof-goes-viral-on-social-media)