ആകാശം തൊട്ട സ്വർണവില കൂപ്പുകുത്തി...: ഒരൊറ്റ ദിവസം കൊണ്ട് പവന് കുറഞ്ഞത് 4040 രൂപ !

ആകാശം തൊട്ട സ്വർണവില കൂപ്പുകുത്തി...:  ഒരൊറ്റ ദിവസം കൊണ്ട് പവന് കുറഞ്ഞത് 4040 രൂപ !
Mar 19, 2026 02:52 PM | By Susmitha Surendran

കൊച്ചി: (https://truevisionnews.com/) ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും സംസ്ഥാനത്തെ സ്വർണവിലയിൽ റെക്കോർഡ് ഇടിവ്. സംസ്ഥാനത്ത് ഉച്ചക്ക് ശേഷം ഗ്രാമിന് 250 രൂപയും പവന് 2000 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13,925 രൂപയും പവന് 1,11,400 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

രാവിലെ ഗ്രാമിന് 255 രൂപയും പവന് 2040 രൂപയും കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് മാത്രം കുറഞ്ഞത് 4040 രൂപയാണ്. ഇന്നലെയും വിപണിയിൽ രണ്ടുതവണയാണ് മാറ്റമുണ്ടായിരുന്നു. രാവിലെ പവന് 240 രൂപ കുറഞ്ഞ് 1,16,320 രൂപയായി. ഉച്ചക്ക് ശേഷവും പവന് 240 രൂപ കുറഞ്ഞതോടെ വില 1,15,440 രൂപയിലേക്ക് താഴ്ന്നു.

ജനുവരി 29നാണ് സംസ്ഥാനത്ത് സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്ന്. പിന്നീട് കുറഞ്ഞും ഏറിയും വിപണിയിൽ ചാഞ്ചാട്ടം തുടർന്നു. ഇറാനുനേരെ ഇസ്രായേൽ- യു.എസ് സംയുക്ത ആക്രമണം തുടങ്ങിയപ്പോൾ സ്വർണവില കുതിച്ചുയർന്നിരുന്നു. ആഗോള വിപണിയിൽ ട്രോയ് ഔൺസിന് 5000 ഡോളറിന് താ​​ഴെയാണ് വില. 10.84 ഡോളർ കുറഞ്ഞ് 4,991.73 ഡോളറിലാണ് നിലവിലെ വ്യാപാരം. 0.22 ശതമാനമാണ് ഇടിവ്.

Gold prices surge again; lowest at Rs 4040 today alone

Next TV

Related Stories
കയറ്റം കയറുന്നതിനിടെ ടിപ്പര്‍ നിയന്ത്രണം വിട്ടു, പുറകോട്ട്  നീങ്ങി ബൈക്കിലും കാറിലും ഇടിച്ചു; ബൈക്ക് യാത്രക്കാരൻ മരിച്ചു

Mar 19, 2026 03:46 PM

കയറ്റം കയറുന്നതിനിടെ ടിപ്പര്‍ നിയന്ത്രണം വിട്ടു, പുറകോട്ട് നീങ്ങി ബൈക്കിലും കാറിലും ഇടിച്ചു; ബൈക്ക് യാത്രക്കാരൻ മരിച്ചു

ടിപ്പര്‍ നിയന്ത്രണം വിട്ട് പുറകോട്ട് നീങ്ങി ബൈക്കിലും കാറിലും ഇടിച്ചു; ബൈക്ക് യാത്രക്കാരൻ...

Read More >>
 വീട് പൊളിക്കുന്നതിനിടെ അപകടം: മലപ്പുറത്ത് കോൺക്രീറ്റ് സ്ലാബ് നെഞ്ചത്ത് വീണ് നിർമാണ തൊഴിലാളി മരിച്ചു

Mar 19, 2026 03:35 PM

വീട് പൊളിക്കുന്നതിനിടെ അപകടം: മലപ്പുറത്ത് കോൺക്രീറ്റ് സ്ലാബ് നെഞ്ചത്ത് വീണ് നിർമാണ തൊഴിലാളി മരിച്ചു

മലപ്പുറത്ത് വീട് പൊളിക്കുന്നതിനിടെ അപകടം: കോൺക്രീറ്റ് സ്ലാബ് നെഞ്ചത്ത് വീണ് നിർമാണ തൊഴിലാളി...

Read More >>
'കെ സുധാകരനെ ജീവിതത്തിൽ കണ്ടിട്ടുപോലുമില്ല, വലിയ ആളാണെന്ന് കേട്ടിട്ടുണ്ട്' - രാജീവ് ചന്ദ്രശേഖർ

Mar 19, 2026 02:58 PM

'കെ സുധാകരനെ ജീവിതത്തിൽ കണ്ടിട്ടുപോലുമില്ല, വലിയ ആളാണെന്ന് കേട്ടിട്ടുണ്ട്' - രാജീവ് ചന്ദ്രശേഖർ

കെ സുധാകരനെ ജീവിതത്തിൽ കണ്ടിട്ടുപോലുമില്ല, വലിയ ആളാണെന്ന് കേട്ടിട്ടുണ്ട്; രാജീവ്...

Read More >>
വീണ്ടും വെട്ടിലായി ട്വന്റി 20; നടി ലക്ഷ്‌മി പ്രിയയ്ക്കുപുറമെ വീണാ നായരുടെ പേരും വോട്ടർ പട്ടികയിലില്ല

Mar 19, 2026 02:54 PM

വീണ്ടും വെട്ടിലായി ട്വന്റി 20; നടി ലക്ഷ്‌മി പ്രിയയ്ക്കുപുറമെ വീണാ നായരുടെ പേരും വോട്ടർ പട്ടികയിലില്ല

ഏറ്റുമാനൂർ മണ്ഡലത്തിലെ ട്വന്റി 20 സ്ഥാനാർത്ഥി നടി വീണാ നായർക്ക്...

Read More >>
Top Stories

News Roundup

GCC News