തിരുവനന്തപുരം:( www.truevisionnews.com ) രണ്ടാം ബലാംത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കില്ല. അന്വേഷണ സംഘത്തിന്റെ ഹർജി കോടതി തള്ളി. മുൻകൂർ ജാമ്യം നിലനിൽക്കുമെന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. ഫോണുകളിൽ നിന്ന് അതിജീവിതയുടെ നമ്പറുകൾ ഡിലീറ്റ് ചെയ്യണമെന്ന് രാഹുലിന് കോടതി നിർദേശം നൽകി. അതിജീവിതയുമായി ബന്ധപ്പെട്ട എല്ലാ നമ്പറുകളും ഡിലീറ്റ് ചെയ്യണം. ഡിലീറ്റ് ചെയ്ത ശേഷം സത്യവാങ്മൂലം നൽകണമെന്നും കോടതി അറിയിച്ചു.
നേരത്തെ രാഹുൽ മാങ്കൂട്ടത്തിൽ ഫോണിൽ വിളിക്കാൻ ശ്രമിച്ചുവെന്ന് പരാതിക്കാരി കോടതിയിൽ പരാതി നൽകിയിരുന്നു. രാഹുൽ വിളിച്ചപ്പോൾ താൻ ഫോൺ എടുത്തില്ലെന്നും വാട്സ്ആപ്പ് കോൾ തനിക്ക് ബുദ്ധിമുട്ടായി എന്നും ഈ യുവതി പരാതിയിൽ പറയുന്നു. ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും പരാതിയിൽ പ്രോസിക്യൂഷൻ അറിയിച്ചിരുന്നു.
രണ്ടാം ബലാത്സംഗ കേസിൽ അതിജീവിതയുടെ മൊഴിയിൽ ക്രൂരലൈംഗിക അതിക്രമത്തിൻ്റെ വിവരങ്ങളാണ് ഉള്ളത്. ഐ വാൻഡ് ടു റേപ്പ് യു എന്ന് രാഹുൽ പറഞ്ഞുകൊണ്ടിരുന്നു. വിവാഹവാഗ്ദാനം നൽകിയാണ് ബന്ധം സ്ഥാപിച്ചത്. സംസാരിക്കാൻ എന്ന് പറഞ്ഞ് ഹോംസ്റ്റേ മുറിയിലേക്ക് കൊണ്ട് പോകുകയും, അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും അതിജീവിത മൊഴി നൽകി.
"ശരീരമാകെ മുറിവേൽപ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് നടത്തിയത്. ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന സമയത്ത് പാനിക് അറ്റാക്കും ശ്വാസം മുട്ടലും അനുഭവപ്പെട്ടു. എന്നിട്ടും ലൈംഗികാതിക്രമം തുടർന്നു എന്നും അതീജീവിത നൽകിയ മൊഴിയിൽ പറയുന്നു. നമുക്ക് ഒരു കുഞ്ഞു വേണം എന്ന വിചിത്ര ആവശ്യവും രാഹുൽ ഉന്നയിച്ചിട്ടുണ്ട്."
ലൈംഗിക അതിക്രമത്തിന് ശേഷം വിവാഹം ചെയ്യാൻ ആകില്ലെന്ന് രാഹുൽ അറിയിച്ചു. വീണ്ടും ബന്ധം പുനഃസ്ഥാപിക്കാൻ ആയി രാഹുൽ പിന്നാലെ നടന്നിരുന്നു. ഫോൺ എടുത്തില്ലെങ്കിൽ അസഭ്യം വിളിക്കുമായിരുന്നു എന്നും, വീടിൻ്റെ പരിസരത്തേക്ക് കാറുമായി വന്ന് കൂടെ പോരാൻ പലവട്ടം ആവശ്യപ്പെട്ടുവെന്നും അതിജീവിതയുടെ മൊഴിയിൽ പറയുന്നുണ്ട്.
Rahul Mangkootatil anticipatory bail in second rape case will not be cancelled

































