ആടിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങി; മലപ്പുറം കൊണ്ടോട്ടിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

ആടിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങി; മലപ്പുറം കൊണ്ടോട്ടിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു
Mar 16, 2026 10:12 PM | By Susmitha Surendran

മലപ്പുറം: (https://truevisionnews.com/) മലപ്പുറം കൊണ്ടോട്ടി മുണ്ടക്കുളത്ത് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. കിണറിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ഒഡീഷ സ്വദേശികളായ സന്തോഷ് ബഡത്യ (32) നരസിങ്‌ പ്രധാൻ (35) എന്നിവരാണ് മരിച്ചത് . വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. 

ഇവര്‍ മൂന്ന് വര്‍ഷമായി കൊണ്ടോട്ടിയിലെ കോണ്‍ക്രീറ്റ് മിക്‌സ് കമ്പനിയില്‍ ജീവനക്കാരാണ്. കമ്പനിയുടെ അടുത്ത വീട്ടിലെ കിണറ്റില്‍ വീണ ആടിനെ രക്ഷിക്കുന്നതിനിടെയായിരുന്നു അപകടം.

ആടിനെ രക്ഷിക്കാന്‍ ആദ്യം ഇറങ്ങിയ ആള്‍ക്ക് ശ്വാസതടസം നേരിട്ടപ്പോഴാണ് രണ്ടാമതും ആളിറങ്ങിയത്. മാവൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇരുവരെയും പുറത്ത് എത്തിച്ചത്. കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയില്‍ നിന്നും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.





Inter-state workers die in Kondotti, Malappuram after diving into a well to save a goat

Next TV

Related Stories
മലപ്പുറം പരപ്പനങ്ങാടിയിൽ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം

Mar 16, 2026 10:37 PM

മലപ്പുറം പരപ്പനങ്ങാടിയിൽ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം

മലപ്പുറം പരപ്പനങ്ങാടിയിൽ ഇടിമിന്നലേറ്റ് യുവാവിന്...

Read More >>
ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരിക്ക് ആദരം; രാകേഷ് ശർമ്മയ്ക്ക് വിക്രം സാരാഭായ് അവാർഡ്

Mar 16, 2026 07:38 PM

ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരിക്ക് ആദരം; രാകേഷ് ശർമ്മയ്ക്ക് വിക്രം സാരാഭായ് അവാർഡ്

രാകേഷ് ശർമ്മക്ക് വിക്രം സാരാഭായ് വിജ്ഞാൻ പുരസ്കാരം; ഗവർണർ മാർച്ച് 24ന്...

Read More >>
Top Stories