മുൻ വൈരാഗ്യം കൊലപാതകത്തിൽ കലാശിച്ചു; എറണാകുളം അങ്കമാലിയിൽ ഒരാളെ വെടിവച്ചുക്കൊന്നു

  മുൻ വൈരാഗ്യം കൊലപാതകത്തിൽ കലാശിച്ചു; എറണാകുളം അങ്കമാലിയിൽ ഒരാളെ വെടിവച്ചുക്കൊന്നു
Mar 16, 2026 08:13 PM | By Susmitha Surendran

കൊച്ചി: (https://truevisionnews.com/) എറണാകുളം അങ്കമാലി മഞ്ഞപ്രയിൽ ഒരാളെ വെടിവച്ചുക്കൊന്നു. മഞ്ഞപ്ര സ്വദേശി ജോസ് ആണ് വെടിയേറ്റ് മരിച്ചത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മഞ്ഞപ്ര സ്വദേശി പോളിയാണ് വെടിവച്ച് കൊലപ്പെടുത്തിയത്. ഏഴു വർഷം മുമ്പ് പോളിയുടെ പിതാവ് കാളാപറമ്പൻ ജോസിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് മരിച്ച കിലുക്കൻ ജോസ്.

ഇന്നു വൈകിട്ട് ഏഴുമണിയോടെ കാലടിയുടെയും അയ്യമ്പുഴയുടേയും അതിർത്തിയിലുള്ള കോതായി തോട്ടിൽ കുളിക്കുകയായിരുന്ന ജോസിനു നേർക്ക് പോളി വെടിവയ്ക്കുകയായിരുന്നു എന്നാണ് വിവരം.

കാലടി സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം നടന്നതെങ്കിലും പ്രതി അയ്യമ്പുഴ സ്റ്റേഷനില്‍ തോക്കുമായി കീഴടങ്ങുകയായിരുന്നു. അയ്യമ്പുഴ സ്റ്റേഷനില കേസ് റജിസ്റ്റർ െചയ്ത ശേഷം ഇത് കാലടിക്ക് മാറ്റുമെന്ന് പൊലീസ് വ്യക്തമാക്കി.

One person was shot dead in Angamaly, Ernakulam.

Next TV

Related Stories
മലപ്പുറം പരപ്പനങ്ങാടിയിൽ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം

Mar 16, 2026 10:37 PM

മലപ്പുറം പരപ്പനങ്ങാടിയിൽ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം

മലപ്പുറം പരപ്പനങ്ങാടിയിൽ ഇടിമിന്നലേറ്റ് യുവാവിന്...

Read More >>
ആടിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങി; മലപ്പുറം കൊണ്ടോട്ടിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

Mar 16, 2026 10:12 PM

ആടിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങി; മലപ്പുറം കൊണ്ടോട്ടിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

ആടിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങി, മലപ്പുറം കൊണ്ടോട്ടിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ...

Read More >>
ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരിക്ക് ആദരം; രാകേഷ് ശർമ്മയ്ക്ക് വിക്രം സാരാഭായ് അവാർഡ്

Mar 16, 2026 07:38 PM

ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരിക്ക് ആദരം; രാകേഷ് ശർമ്മയ്ക്ക് വിക്രം സാരാഭായ് അവാർഡ്

രാകേഷ് ശർമ്മക്ക് വിക്രം സാരാഭായ് വിജ്ഞാൻ പുരസ്കാരം; ഗവർണർ മാർച്ച് 24ന്...

Read More >>
Top Stories