മട്ടന്നൂർ വിട്ട് പേരാവൂരിലേക്ക്; സ്ഥാനാർത്ഥിത്വത്തിൽ സന്തോഷമെന്ന് കെ.കെ. ശൈലജ

മട്ടന്നൂർ വിട്ട് പേരാവൂരിലേക്ക്; സ്ഥാനാർത്ഥിത്വത്തിൽ സന്തോഷമെന്ന് കെ.കെ. ശൈലജ
Mar 15, 2026 08:33 PM | By Roshni Kunhikrishnan

പേരാവൂർ:( https://truevisionnews.com/) മട്ടന്നൂരിൽ ഇത്തവണ മത്സരിക്കേണ്ടതില്ല എന്നത് പാർട്ടിയുടെയും തന്റെയും ഒരുമിച്ചുള്ള തീരുമാനമായിരുന്നുവെന്ന് കെ.കെ. ശൈലജ എംഎൽഎ. പേരാവൂരിൽ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടതിൽ തനിക്ക് സന്തോഷമേയുള്ളൂവെന്നും അവിടെ മത്സരിക്കുന്നതിൽ യാതൊരു അതൃപ്തിയുമില്ലെന്നും അവർ വ്യക്തമാക്കി. പേരാവൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

സിപിഐഎമ്മിലെ ആഭ്യന്തര തർക്കങ്ങളെക്കുറിച്ചും ജി. സുധാകരന്റെ നിലപാടുകളെക്കുറിച്ചും ശൈലജ ടീച്ചർ പ്രതികരിച്ചു. "ജി. സുധാകരന്റേത് വ്യക്തിപരമായ തീരുമാനമാണ്. ഓരോ കാലഘട്ടത്തിലും പാർട്ടിക്ക് ഓരോ തീരുമാനങ്ങൾ ഉണ്ടാകും, അത് അംഗീകരിക്കുന്നവരാണ് ഞങ്ങൾ. പാർട്ടിയിൽ നിന്ന് എന്തെങ്കിലും തീരുമാനമുണ്ടാകുമ്പോൾ പിണങ്ങിപ്പോകുന്നതല്ല കമ്മ്യൂണിസ്റ്റ് രീതി. ആലപ്പുഴയിൽ പാർട്ടിക്ക് ഒരു പ്രശ്നവുമില്ല," അവർ കൂട്ടിച്ചേർത്തു. പിണറായി വിജയൻ തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും കഴിഞ്ഞ 10 വർഷത്തെ വികസനം കേരളത്തിൽ പ്രകടമാണെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. കേരളത്തിലും അസമിലും ഏപ്രിൽ 9-നാണ് വോട്ടെടുപ്പ്. തമിഴ്‌നാട്ടിൽ ഏപ്രിൽ 29-ന് വോട്ടെടുപ്പ് നടക്കും. ഈ മൂന്ന് സംസ്ഥാനങ്ങളിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. പശ്ചിമ ബംഗാളിൽ ഏപ്രിൽ 23, 29 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. മെയ് 4-നായിരിക്കും എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ നടക്കുക.

From Mattanur to Peravoor; KK Shailaja says he is happy with his candidacy.

Next TV

Related Stories
ശബരിമല സ്വർണ്ണക്കൊള്ള കേസ്; എ.പത്മകുമാറിനെ ആറന്മുളയിലെ എൽഡിഎഫ് ചുമതലയിൽ നിന്ന് നീക്കി

Mar 15, 2026 09:43 PM

ശബരിമല സ്വർണ്ണക്കൊള്ള കേസ്; എ.പത്മകുമാറിനെ ആറന്മുളയിലെ എൽഡിഎഫ് ചുമതലയിൽ നിന്ന് നീക്കി

ശബരിമല സ്വർണ്ണക്കൊള്ള കേസ്; എ.പത്മകുമാറിനെ ആറന്മുളയിലെ എൽഡിഎഫ് ചുമതലയിൽ നിന്ന്...

Read More >>
'ജനങ്ങൾ വികസന രാഷ്ട്രീയത്തിന് ഒപ്പമാണ്'; 140 സീറ്റിലും എൻഡിഎ മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

Mar 15, 2026 09:12 PM

'ജനങ്ങൾ വികസന രാഷ്ട്രീയത്തിന് ഒപ്പമാണ്'; 140 സീറ്റിലും എൻഡിഎ മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

'ജനങ്ങൾ വികസന രാഷ്ട്രീയത്തിന് ഒപ്പമാണ്'; 140 സീറ്റിലും എൻഡിഎ മത്സരിക്കുമെന്ന് രാജീവ്...

Read More >>
'ഒരു സ്വതന്ത്രനായ എന്നെ നേരിടാൻ ഇത്ര കോലാഹലം വേണോ?' പരിഹസിച്ച് ജി. സുധാകരൻ

Mar 15, 2026 08:02 PM

'ഒരു സ്വതന്ത്രനായ എന്നെ നേരിടാൻ ഇത്ര കോലാഹലം വേണോ?' പരിഹസിച്ച് ജി. സുധാകരൻ

'ഒരു സ്വതന്ത്രനായ എന്നെ നേരിടാൻ ഇത്ര കോലാഹലം വേണോ?' പരിഹസിച്ച് ജി....

Read More >>
അഞ്ചലിൽ കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; പത്തൊമ്പതുകാരന് ദാരുണാന്ത്യം

Mar 15, 2026 07:39 PM

അഞ്ചലിൽ കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; പത്തൊമ്പതുകാരന് ദാരുണാന്ത്യം

അഞ്ചലിൽ കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; പത്തൊമ്പതുകാരന്...

Read More >>
ധർമ്മടത്ത് പിണറായി തന്നെ, ശൈലജ ടീച്ചർ പേരാവൂരിൽ; സിപിഐഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ

Mar 15, 2026 05:30 PM

ധർമ്മടത്ത് പിണറായി തന്നെ, ശൈലജ ടീച്ചർ പേരാവൂരിൽ; സിപിഐഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ

നിയമസഭാ തിരഞ്ഞെടുപ്പ്, സിപിഐഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ...

Read More >>
Top Stories