സിപിഐയുടെ 25 അംഗ സാരഥികൾ റെഡി; ഒല്ലൂരിൽ വീണ്ടും രാജൻ, നാദാപുരത്ത് പി. വസന്തം; സി.പി.ഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

സിപിഐയുടെ 25 അംഗ സാരഥികൾ റെഡി; ഒല്ലൂരിൽ വീണ്ടും രാജൻ, നാദാപുരത്ത് പി. വസന്തം; സി.പി.ഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
Mar 15, 2026 05:02 PM | By Susmitha Surendran

തിരുവനന്തപുരം: ( https://truevisionnews.com/)  അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഐ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. കേരളത്തിൽ ഏപ്രിൽ 9-ന് വോട്ടെടുപ്പ് നടക്കും. മെയ് 4-നാണ് വോട്ടെണ്ണൽ നിശ്ചയിച്ചിരിക്കുന്നത്. 25 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി  ബിനോയ് വിശ്വം പ്രഖ്യാപിച്ചത്.

രണ്ടു ടേം വ്യവസ്ഥയിൽ മന്ത്രി കെ. രാജന് ഇളവു നൽകി. മറ്റു മൂന്ന് മന്ത്രിമാരും നിലവിലെ മണ്ഡലങ്ങളിൽത്തന്നെ മത്സരിക്കും. തൃശ്ശൂരിൽ സിറ്റിങ് എം.എൽ.എ. പി. ബാലചന്ദ്രനു പകരം കവിയും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണനാണ് മത്സരിക്കുന്നത്.

പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ ഇ.ടി. ടൈസൺ ആണ് പറവൂരിൽ നേരിടുക. നിലവിൽ കയ്പമംഗലം എം.എൽ.എ.യാണ്. മന്ത്രിമാരിൽ കെ. രാജൻ ഒല്ലൂരിലും ജി.ആർ. അനിൽ നെടുമങ്ങാട്ടും ജനവിധി തേടുമ്പോൾ ജെ. ചിഞ്ചുറാണി ചടയമംഗലം മണ്ഡലത്തിലും പി. പ്രസാദ് ചേർത്തലയിലും മത്സരിക്കും.

സിറ്റിങ് എംഎൽഎമാരിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അടക്കം എട്ടു പേരാണ് മാറിയത്. ഇ. ചന്ദ്രശേഖരൻ, ഇ.കെ. വിജയൻ, പി. ബാലചന്ദ്രൻ, സി.സി. മുകുന്ദൻ, സി.കെ. ആശ, പി. സുപാൽ, ജി.എസ്. ജയലാൽ, തിരുരങ്ങാടി - അജിത് കൊളാടി, കാഞ്ഞങ്ങാട് - ഗോവിന്ദൻ പള്ളിക്കാപ്പിൽ എന്നിവരാണ് മറ്റുള്ളവർ. രണ്ടു സ്ത്രീകൾ വേണമെന്ന ധാരണയുടെ അടിസ്ഥാനത്തിൽ വൈക്കത്തുനിന്ന് സി.കെ. ആശ മാറിയപ്പോൾ നാദാപുരത്ത് പി. വസന്തത്തെ സ്ഥാനാർഥിയാക്കി. മഞ്ചേരിയിൽ സിപിഐ സ്വതന്ത്രനായി എം. മുസ്തഫ മത്സരിക്കും.

Assembly elections, CPI announces candidates for 25 constituencies

Next TV

Related Stories
ധർമ്മടത്ത് പിണറായി തന്നെ, ശൈലജ ടീച്ചർ പേരാവൂരിൽ; സിപിഐഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ

Mar 15, 2026 05:30 PM

ധർമ്മടത്ത് പിണറായി തന്നെ, ശൈലജ ടീച്ചർ പേരാവൂരിൽ; സിപിഐഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ

നിയമസഭാ തിരഞ്ഞെടുപ്പ്, സിപിഐഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ...

Read More >>
കേരളം വിധി എഴുതും; വോട്ടെടുപ്പ് ഏപ്രിൽ 9ന്, വോട്ടെണ്ണൽ മെയ് 4 ന്, ഇലക്ഷൻ തീയതികൾ പ്രഖ്യാപിച്ചു

Mar 15, 2026 04:22 PM

കേരളം വിധി എഴുതും; വോട്ടെടുപ്പ് ഏപ്രിൽ 9ന്, വോട്ടെണ്ണൽ മെയ് 4 ന്, ഇലക്ഷൻ തീയതികൾ പ്രഖ്യാപിച്ചു

നിയമസഭാ ഇലക്ഷൻ 2026, വോട്ടേടുപ്പ് ഏപ്രിൽ9, വോട്ടെണ്ണൽ മെയ്...

Read More >>
സ്വർണമല്ല, വെറും മുക്കുപണ്ടം! ബാങ്കിനെ പറ്റിച്ച് അധ്യാപകൻ മുക്കിയത് ലക്ഷങ്ങൾ, പ്രതിക്കായി അന്വേഷണം

Mar 15, 2026 03:08 PM

സ്വർണമല്ല, വെറും മുക്കുപണ്ടം! ബാങ്കിനെ പറ്റിച്ച് അധ്യാപകൻ മുക്കിയത് ലക്ഷങ്ങൾ, പ്രതിക്കായി അന്വേഷണം

സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടി, ,അധ്യാപകൻ...

Read More >>
Top Stories