കേരളം ചുട്ടുപൊള്ളുന്നു! 9 ജില്ലകളിൽ തീപിടിച്ച ചൂട്; കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

കേരളം ചുട്ടുപൊള്ളുന്നു! 9 ജില്ലകളിൽ തീപിടിച്ച ചൂട്; കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
Mar 15, 2026 03:40 PM | By Susmitha Surendran

തിരുവനന്തപുരം: ( https://truevisionnews.com/) കേരളത്തിൽ ചൂട് കടുക്കുന്നു. ഒമ്പത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്‌, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പുള്ളത്.

സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.  ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സൂര്യാഘാതം, സൂര്യാതാപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്നും അറിയിച്ചു.

ജാഗ്രതാ നിർദേശങ്ങൾ

*പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

*പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

*നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

*അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.

*പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

*പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

*മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

Yellow alert in nine districts in the state

Next TV

Related Stories
ധർമ്മടത്ത് പിണറായി തന്നെ, ശൈലജ ടീച്ചർ പേരാവൂരിൽ; സിപിഐഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ

Mar 15, 2026 05:30 PM

ധർമ്മടത്ത് പിണറായി തന്നെ, ശൈലജ ടീച്ചർ പേരാവൂരിൽ; സിപിഐഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ

നിയമസഭാ തിരഞ്ഞെടുപ്പ്, സിപിഐഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ...

Read More >>
സിപിഐയുടെ 25 അംഗ സാരഥികൾ റെഡി; ഒല്ലൂരിൽ വീണ്ടും രാജൻ, നാദാപുരത്ത് പി. വസന്തം; സി.പി.ഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Mar 15, 2026 05:02 PM

സിപിഐയുടെ 25 അംഗ സാരഥികൾ റെഡി; ഒല്ലൂരിൽ വീണ്ടും രാജൻ, നാദാപുരത്ത് പി. വസന്തം; സി.പി.ഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ്, 25 മണ്ഡലങ്ങളിലേക്കുള്ള സി.പി.ഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു...

Read More >>
കേരളം വിധി എഴുതും; വോട്ടെടുപ്പ് ഏപ്രിൽ 9ന്, വോട്ടെണ്ണൽ മെയ് 4 ന്, ഇലക്ഷൻ തീയതികൾ പ്രഖ്യാപിച്ചു

Mar 15, 2026 04:22 PM

കേരളം വിധി എഴുതും; വോട്ടെടുപ്പ് ഏപ്രിൽ 9ന്, വോട്ടെണ്ണൽ മെയ് 4 ന്, ഇലക്ഷൻ തീയതികൾ പ്രഖ്യാപിച്ചു

നിയമസഭാ ഇലക്ഷൻ 2026, വോട്ടേടുപ്പ് ഏപ്രിൽ9, വോട്ടെണ്ണൽ മെയ്...

Read More >>
സ്വർണമല്ല, വെറും മുക്കുപണ്ടം! ബാങ്കിനെ പറ്റിച്ച് അധ്യാപകൻ മുക്കിയത് ലക്ഷങ്ങൾ, പ്രതിക്കായി അന്വേഷണം

Mar 15, 2026 03:08 PM

സ്വർണമല്ല, വെറും മുക്കുപണ്ടം! ബാങ്കിനെ പറ്റിച്ച് അധ്യാപകൻ മുക്കിയത് ലക്ഷങ്ങൾ, പ്രതിക്കായി അന്വേഷണം

സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടി, ,അധ്യാപകൻ...

Read More >>
Top Stories