വെള്ളാറിലെ മാലിന്യക്കൂമ്പാരം: കോർപ്പറേഷനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം; വിശദീകരണവുമായി കൗൺസിലർ

വെള്ളാറിലെ മാലിന്യക്കൂമ്പാരം: കോർപ്പറേഷനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം; വിശദീകരണവുമായി കൗൺസിലർ
Mar 15, 2026 03:48 PM | By Krishnapriya S R

തിരുവനന്തപുരം: (truevisionnews.com) വെള്ളാറിൽ കഴക്കൂട്ടം - കാരോട് ബൈപാസിനു സമീപം അടിഞ്ഞുകൂടിയ മാലിന്യക്കൂമ്പാരത്തെ ചൊല്ലി തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ പോര് മുറുകുന്നു.

റോഡരികിൽ നിന്നിരുന്ന മാലിന്യം സർവീസ് റോഡിലേക്കും വ്യാപിച്ചതോടെ കഴിഞ്ഞ ആഴ്ച പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് "മാറാത്തത് ഇനി മാറും" എന്ന ബിജെപിയുടെ മുൻകാല തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ പരിഹസിച്ചുകൊണ്ട്, നഗരസഭയുടെ വീഴ്ചയാണിതെന്ന തരത്തിൽ ചിത്രങ്ങൾ സഹിതം പ്രചാരണം ശക്തമായത്.

എന്നാൽ, ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മാലിന്യം നീക്കം ചെയ്തതായും വെള്ളാർ വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണുമായ വി. സത്യവതി വ്യക്തമാക്കി.

ഒരു സ്വകാര്യ കമ്പനി തങ്ങളുടെ മാലിന്യങ്ങൾ ശേഖരിച്ച് വാഹനങ്ങളിൽ കയറ്റി അയക്കുന്ന ഇടമാണിതെന്നും ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ജീവനക്കാർ അവധിയിലായതാണ് മാലിന്യം നീക്കാൻ താമസം നേരിടാൻ കാരണമായതെന്നും അവർ അറിയിച്ചു.

നിലവിൽ സ്ഥലം പൂർണ്ണമായും വൃത്തിയാക്കിയിട്ടുണ്ടെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ പഴയ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതെന്നും കൗൺസിലർ കൂട്ടിച്ചേർത്തു.

Protests on social media against the corporation

Next TV

Related Stories
ധർമ്മടത്ത് പിണറായി തന്നെ, ശൈലജ ടീച്ചർ പേരാവൂരിൽ; സിപിഐഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ

Mar 15, 2026 05:30 PM

ധർമ്മടത്ത് പിണറായി തന്നെ, ശൈലജ ടീച്ചർ പേരാവൂരിൽ; സിപിഐഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ

നിയമസഭാ തിരഞ്ഞെടുപ്പ്, സിപിഐഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് എം.വി. ഗോവിന്ദൻ...

Read More >>
സിപിഐയുടെ 25 അംഗ സാരഥികൾ റെഡി; ഒല്ലൂരിൽ വീണ്ടും രാജൻ, നാദാപുരത്ത് പി. വസന്തം; സി.പി.ഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Mar 15, 2026 05:02 PM

സിപിഐയുടെ 25 അംഗ സാരഥികൾ റെഡി; ഒല്ലൂരിൽ വീണ്ടും രാജൻ, നാദാപുരത്ത് പി. വസന്തം; സി.പി.ഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ്, 25 മണ്ഡലങ്ങളിലേക്കുള്ള സി.പി.ഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു...

Read More >>
കേരളം വിധി എഴുതും; വോട്ടെടുപ്പ് ഏപ്രിൽ 9ന്, വോട്ടെണ്ണൽ മെയ് 4 ന്, ഇലക്ഷൻ തീയതികൾ പ്രഖ്യാപിച്ചു

Mar 15, 2026 04:22 PM

കേരളം വിധി എഴുതും; വോട്ടെടുപ്പ് ഏപ്രിൽ 9ന്, വോട്ടെണ്ണൽ മെയ് 4 ന്, ഇലക്ഷൻ തീയതികൾ പ്രഖ്യാപിച്ചു

നിയമസഭാ ഇലക്ഷൻ 2026, വോട്ടേടുപ്പ് ഏപ്രിൽ9, വോട്ടെണ്ണൽ മെയ്...

Read More >>
സ്വർണമല്ല, വെറും മുക്കുപണ്ടം! ബാങ്കിനെ പറ്റിച്ച് അധ്യാപകൻ മുക്കിയത് ലക്ഷങ്ങൾ, പ്രതിക്കായി അന്വേഷണം

Mar 15, 2026 03:08 PM

സ്വർണമല്ല, വെറും മുക്കുപണ്ടം! ബാങ്കിനെ പറ്റിച്ച് അധ്യാപകൻ മുക്കിയത് ലക്ഷങ്ങൾ, പ്രതിക്കായി അന്വേഷണം

സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടി, ,അധ്യാപകൻ...

Read More >>
Top Stories