രോഗിയുമായി വന്ന ആംബുലൻസിന് മുന്നിലേക്ക് യുവാവ് എടുത്തുചാടി; ആത്മഹത്യാശ്രമത്തിന് പിന്നിൽ കുടുംബകലഹം

രോഗിയുമായി വന്ന ആംബുലൻസിന് മുന്നിലേക്ക് യുവാവ് എടുത്തുചാടി; ആത്മഹത്യാശ്രമത്തിന് പിന്നിൽ കുടുംബകലഹം
Mar 14, 2026 04:17 PM | By Krishnapriya S R

കോഴിക്കോട്: (truevisionnews.com) താമരശ്ശേരി ചുരം ഇറങ്ങി വരുന്നതിനിടെ ആംബുലൻസിന് മുന്നിൽ ചാടി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. കന്യാകുമാരി ആലത്തുകുളം സ്വദേശിയായ പ്രകാശനാണ് ഇത്തരത്തിൽ ജീവനൊടുക്കാൻ ശ്രമിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വയനാട് പടിഞ്ഞാറത്തറയിൽ നിന്നും രോഗിയുമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസിന് മുന്നിലേക്കാണ് പ്രകാശൻ എടുത്തുചാടിയത്. സംഭവത്തിന് തൊട്ടുമുൻപ് ബത്തേരിയിലുള്ള ഭാര്യവീട്ടിലെത്തി പ്രകാശൻ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചു. പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങിയ ശേഷമാണ് ചുരത്തിൽ വെച്ച് ഇയാൾ ആത്മഹത്യാശ്രമം നടത്തിയത്.

Young man attempts suicide by jumping in front of ambulance

Next TV

Related Stories
എഡിജിപി എം.ആർ. അജിത് കുമാർ ഇനി ബെവ്കോ എംഡി; നിയമന ഉത്തരവ് ഇറക്കി

Mar 14, 2026 05:34 PM

എഡിജിപി എം.ആർ. അജിത് കുമാർ ഇനി ബെവ്കോ എംഡി; നിയമന ഉത്തരവ് ഇറക്കി

എഡിജിപി എം.ആർ. അജിത് കുമാർ ഇനി ബെവ്കോ എംഡി, നിയമന ഉത്തരവ്...

Read More >>
മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് പരാതി; മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ബിജെപി

Mar 14, 2026 04:45 PM

മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് പരാതി; മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ബിജെപി

മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന്...

Read More >>
കോഴിക്കോടും തൃശ്ശൂരും തണുക്കും....! അടുത്ത മൂന്ന് മണിക്കൂറിൽ ഈ രണ്ട് ജില്ലകളിൽ മഴ കനക്കും; ഇടിമിന്നൽ ജാഗ്രതാ നിർദേശവും നൽകി കാലാവസ്ഥാ വകുപ്പ്

Mar 14, 2026 04:14 PM

കോഴിക്കോടും തൃശ്ശൂരും തണുക്കും....! അടുത്ത മൂന്ന് മണിക്കൂറിൽ ഈ രണ്ട് ജില്ലകളിൽ മഴ കനക്കും; ഇടിമിന്നൽ ജാഗ്രതാ നിർദേശവും നൽകി കാലാവസ്ഥാ വകുപ്പ്

അടുത്ത മൂന്ന് മണിക്കൂറിൽ ഈ രണ്ട് ജില്ലകളിൽ മഴ കനക്കും, ഇടിമിന്നൽ ജാഗ്രതാ നിർദേശവും നൽകി കാലാവസ്ഥാ...

Read More >>
 അടിമുടി നുണ...! പൂജാരി ചമഞ്ഞ് തട്ടിപ്പ്, മെഡിക്കൽ ഷോപ്പ് ജീവനക്കാരെ കബളിപ്പിച്ച് പണവുമായി മധ്യവയസ്‌കൻ കടന്നുകളഞ്ഞതായി പരാതി

Mar 14, 2026 04:08 PM

അടിമുടി നുണ...! പൂജാരി ചമഞ്ഞ് തട്ടിപ്പ്, മെഡിക്കൽ ഷോപ്പ് ജീവനക്കാരെ കബളിപ്പിച്ച് പണവുമായി മധ്യവയസ്‌കൻ കടന്നുകളഞ്ഞതായി പരാതി

പൂജാരി ചമഞ്ഞ് തട്ടിപ്പ്, മെഡിക്കൽ ഷോപ്പ് ജീവനക്കാരെ കബളിപ്പിച്ച് പണവുമായി മധ്യവയസ്‌കൻ കടന്നുകളഞ്ഞതായി പരാതി...

Read More >>
Top Stories

News Roundup

GCC News