മാതൃകയായി വി.വി. രാജേഷ്; രാഷ്ട്രീയത്തിന് അതീതമായി പൊങ്കാല ഇഷ്ടിക വിതരണം പത്ത് ദിവസത്തിനുള്ളിൽ പൂർത്തിയാക്കി

മാതൃകയായി വി.വി. രാജേഷ്; രാഷ്ട്രീയത്തിന് അതീതമായി പൊങ്കാല ഇഷ്ടിക വിതരണം പത്ത് ദിവസത്തിനുള്ളിൽ പൂർത്തിയാക്കി
Mar 14, 2026 04:09 PM | By Krishnapriya S R

തിരുവനന്തപുരം: (truevisionnews.com) ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം നഗരവീഥികളിൽ അവശേഷിച്ച ചുടുകല്ലുകൾ അർഹരായവർക്ക് വിതരണം ചെയ്യുന്ന പദ്ധതി വിജയകരമായി പൂർത്തിയാക്കി തിരുവനന്തപുരം നഗരസഭ. പൊങ്കാല കഴിഞ്ഞ് കൃത്യം പത്ത് ദിവസത്തിനുള്ളിൽ തന്നെ ഇഷ്ടികകൾ ഗുണഭോക്താക്കളിലേക്ക് എത്തിക്കാൻ കഴിഞ്ഞതായി മേയർ വി.വി. രാജേഷ് അറിയിച്ചു.

നഗരസഭ നിശ്ചയിച്ച മാനദണ്ഡങ്ങൾക്കനുസരിച്ച് ഇന്ന് രാവിലെ മുതലാണ് വിതരണം ആരംഭിച്ചത്. മാർച്ച് മൂന്നിന് നടന്ന പൊങ്കാലയ്ക്ക് ശേഷം ശേഖരിച്ച ഈ കല്ലുകൾ പാവപ്പെട്ടവരുടെ വീട് നിർമ്മാണത്തിനായാണ് ഉപയോഗിക്കുന്നത്.

മുൻപ് സിപിഎം ഭരണസമിതി ആരംഭിച്ച ഈ മാതൃകാപരമായ പദ്ധതി, രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് തുടരാൻ പുതിയ മേയർ വി.വി. രാജേഷ് തീരുമാനിക്കുകയായിരുന്നു. ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന പദ്ധതികൾക്ക് തടസ്സം നിൽക്കേണ്ടതില്ലെന്ന നിലപാടിലാണ് അദ്ദേഹം ഈ തീരുമാനം കൈക്കൊണ്ടത്.

ലൈഫ് പദ്ധതിയുൾപ്പെടെയുള്ള സർക്കാർ ഭവന പദ്ധതികളിലെ ഗുണഭോക്താക്കളായ നിർധന കുടുംബങ്ങൾക്കാണ് ഈ ഇഷ്ടികകൾ ലഭ്യമാക്കുന്നത്. 2018-ൽ വി.കെ. പ്രശാന്ത് മേയറായിരുന്ന കാലത്താണ് പൊങ്കാല ഇഷ്ടികകൾ ശേഖരിച്ച് വിതരണം ചെയ്യുന്ന ഈ പദ്ധതിക്ക് തുടക്കമിട്ടത്.

തുടർന്ന് വന്ന ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയും ഇത് വിജയകരമായി മുന്നോട്ട് കൊണ്ടുപോയിരുന്നു. പാവപ്പെട്ടവർക്ക് വീട് വയ്ക്കാൻ സഹായകമാകുന്ന ഈ പദ്ധതിയുടെ തുടർച്ച ഇപ്പോൾ പുതിയ ഭരണസമിതിയും ഉറപ്പുവരുത്തിയിരിക്കുകയാണ്.

Attukal Pongala hot cakes distributed

Next TV

Related Stories
മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് പരാതി; മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ബിജെപി

Mar 14, 2026 04:45 PM

മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് പരാതി; മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ബിജെപി

മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന്...

Read More >>
കോഴിക്കോടും തൃശ്ശൂരും തണുക്കും....! അടുത്ത മൂന്ന് മണിക്കൂറിൽ ഈ രണ്ട് ജില്ലകളിൽ മഴ കനക്കും; ഇടിമിന്നൽ ജാഗ്രതാ നിർദേശവും നൽകി കാലാവസ്ഥാ വകുപ്പ്

Mar 14, 2026 04:14 PM

കോഴിക്കോടും തൃശ്ശൂരും തണുക്കും....! അടുത്ത മൂന്ന് മണിക്കൂറിൽ ഈ രണ്ട് ജില്ലകളിൽ മഴ കനക്കും; ഇടിമിന്നൽ ജാഗ്രതാ നിർദേശവും നൽകി കാലാവസ്ഥാ വകുപ്പ്

അടുത്ത മൂന്ന് മണിക്കൂറിൽ ഈ രണ്ട് ജില്ലകളിൽ മഴ കനക്കും, ഇടിമിന്നൽ ജാഗ്രതാ നിർദേശവും നൽകി കാലാവസ്ഥാ...

Read More >>
 അടിമുടി നുണ...! പൂജാരി ചമഞ്ഞ് തട്ടിപ്പ്, മെഡിക്കൽ ഷോപ്പ് ജീവനക്കാരെ കബളിപ്പിച്ച് പണവുമായി മധ്യവയസ്‌കൻ കടന്നുകളഞ്ഞതായി പരാതി

Mar 14, 2026 04:08 PM

അടിമുടി നുണ...! പൂജാരി ചമഞ്ഞ് തട്ടിപ്പ്, മെഡിക്കൽ ഷോപ്പ് ജീവനക്കാരെ കബളിപ്പിച്ച് പണവുമായി മധ്യവയസ്‌കൻ കടന്നുകളഞ്ഞതായി പരാതി

പൂജാരി ചമഞ്ഞ് തട്ടിപ്പ്, മെഡിക്കൽ ഷോപ്പ് ജീവനക്കാരെ കബളിപ്പിച്ച് പണവുമായി മധ്യവയസ്‌കൻ കടന്നുകളഞ്ഞതായി പരാതി...

Read More >>
സി.സി. മുകുന്ദനെതിരെ നിയമ നടപടി; മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ച് ഗീതാ ഗോപി

Mar 14, 2026 03:19 PM

സി.സി. മുകുന്ദനെതിരെ നിയമ നടപടി; മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ച് ഗീതാ ഗോപി

സി.സി. മുകുന്ദനെതിരെ നിയമ നടപടി, മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ച് ഗീതാ...

Read More >>
Top Stories

News Roundup

GCC News