അടിമുടി നുണ...! പൂജാരി ചമഞ്ഞ് തട്ടിപ്പ്, മെഡിക്കൽ ഷോപ്പ് ജീവനക്കാരെ കബളിപ്പിച്ച് പണവുമായി മധ്യവയസ്‌കൻ കടന്നുകളഞ്ഞതായി പരാതി

 അടിമുടി നുണ...! പൂജാരി ചമഞ്ഞ് തട്ടിപ്പ്, മെഡിക്കൽ ഷോപ്പ് ജീവനക്കാരെ കബളിപ്പിച്ച് പണവുമായി മധ്യവയസ്‌കൻ കടന്നുകളഞ്ഞതായി പരാതി
Mar 14, 2026 04:08 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) ക്ഷേത്രത്തിലെ പൂജാരിയാണെന്ന് വിശ്വസിപ്പിച്ച് മെഡിക്കൽ ഷോപ്പിൽ നിന്നും അയ്യായിരത്തിലധികം രൂപ തട്ടിയെടുത്ത മധ്യവയസ്‌കനായി തിരച്ചിൽ. പാറശാലയിലെ ഒരു മെഡിക്കൽ സ്റ്റോറിലാണ് സിനിമാ സ്റ്റൈൽ തട്ടിപ്പ് നടന്നത്. 5,300 രൂപയുടെ ചില്ലറ നൽകാം എന്ന് വിശ്വസിപ്പിച്ച് 1,200 രൂപയുടെ നാണയങ്ങൾ മാത്രം നൽകി ബാക്കി തുകയുമായി മധ്യവയസ്‌കൻ മുങ്ങുകയായിരുന്നു.

തിരക്കുള്ള സമയത്താണ് പ്രതി മെഡിക്കൽ ഷോപ്പിലെത്തിയത്. താൻ സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയാണെന്നും സ്ഥിരം ഇവിടെ നിന്നും മരുന്ന് വാങ്ങുന്ന ആളാണെന്നും ഇയാൾ ജീവനക്കാരെ വിശ്വസിപ്പിച്ചു. ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച 5,300 രൂപയുടെ ചില്ലറ കൈവശമുണ്ടെന്നും അത് നൽകി പകരം നോട്ടുകൾ വേണമെന്നുമായിരുന്നു ആവശ്യം. കടയുടെ മാനേജരെ പരിചയമുണ്ടെന്ന് ജീവനക്കാരോട് പറഞ്ഞ ഇയാൾ, ഫോണിൽ മാനേജരോട് സംസാരിക്കുന്നതായി അഭിനയിക്കുകയും ചെയ്തു.

1,200 രൂപയുടെ ഒരു രൂപ നാണയങ്ങൾ ഒരു സഞ്ചിയിൽ പൊതിഞ്ഞാണ് ഇയാൾ കൊണ്ടുവന്നത്. 5,300 രൂപയുണ്ടെന്ന് പറഞ്ഞ് ജീവനക്കാരെ ഇത് ഏൽപ്പിക്കുകയായിരുന്നു. നാണയങ്ങൾ എണ്ണി നോക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടപ്പോൾ, തനിക്ക് പൂജയ്ക്ക് പോകാൻ തിരക്കുണ്ടെന്നും കുറവുണ്ടെങ്കിൽ ഫോണിൽ വിളിച്ചാൽ മതിയെന്നും പറഞ്ഞ് ഒരു വ്യാജ നമ്പറും നൽകി ഇയാൾ കടന്നുകളഞ്ഞു. പിന്നീട് ജീവനക്കാർ പൊതി തുറന്ന് എണ്ണി നോക്കിയപ്പോഴാണ് 1,200 രൂപ മാത്രമേ ഉള്ളൂ എന്ന് മനസ്സിലായത്. അപ്പോഴേക്കും പ്രതി പണവുമായി മുങ്ങിയിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കടയിൽ മാസ്ക് ധരിച്ചാണ് ഇയാൾ എത്തിയതെങ്കിലും, പുറത്തിറങ്ങിയ ശേഷം മാസ്ക് മാറ്റുന്നത് സമീപത്തെ മറ്റൊരു ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ സഹിതം പാറശാല പൊലിസിൽ പരാതി നൽകി. ഒരു രൂപയുടെ നാണയങ്ങൾ ആയതിനാൽ സഞ്ചിക്ക് നല്ല ഭാരമുണ്ടായിരുന്നു. ഈ ഭാരം ജീവനക്കാരെ തെറ്റിദ്ധരിപ്പിക്കാൻ പ്രതി ആയുധമാക്കുകയായിരുന്നു. ഇത്തരം തട്ടിപ്പുകാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലിസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

A middle aged man impersonated a priest and scammed medical shop employees and escaped with money

Next TV

Related Stories
മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് പരാതി; മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ബിജെപി

Mar 14, 2026 04:45 PM

മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് പരാതി; മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ബിജെപി

മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോ നടത്തിയ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന്...

Read More >>
കോഴിക്കോടും തൃശ്ശൂരും തണുക്കും....! അടുത്ത മൂന്ന് മണിക്കൂറിൽ ഈ രണ്ട് ജില്ലകളിൽ മഴ കനക്കും; ഇടിമിന്നൽ ജാഗ്രതാ നിർദേശവും നൽകി കാലാവസ്ഥാ വകുപ്പ്

Mar 14, 2026 04:14 PM

കോഴിക്കോടും തൃശ്ശൂരും തണുക്കും....! അടുത്ത മൂന്ന് മണിക്കൂറിൽ ഈ രണ്ട് ജില്ലകളിൽ മഴ കനക്കും; ഇടിമിന്നൽ ജാഗ്രതാ നിർദേശവും നൽകി കാലാവസ്ഥാ വകുപ്പ്

അടുത്ത മൂന്ന് മണിക്കൂറിൽ ഈ രണ്ട് ജില്ലകളിൽ മഴ കനക്കും, ഇടിമിന്നൽ ജാഗ്രതാ നിർദേശവും നൽകി കാലാവസ്ഥാ...

Read More >>
സി.സി. മുകുന്ദനെതിരെ നിയമ നടപടി; മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ച് ഗീതാ ഗോപി

Mar 14, 2026 03:19 PM

സി.സി. മുകുന്ദനെതിരെ നിയമ നടപടി; മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ച് ഗീതാ ഗോപി

സി.സി. മുകുന്ദനെതിരെ നിയമ നടപടി, മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ച് ഗീതാ...

Read More >>
Top Stories










News Roundup






GCC News