കോഴിക്കോട്:(https://truevisionnews.com/) കണ്ണൂർ-ബെംഗളൂരു എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി റെയിൽവേ ഉത്തരവിറക്കി. മംഗലാപുരം വഴി സർവീസ് നടത്തുന്ന 16511, 16512 നമ്പർ ട്രെയിനുകളാണ് ഇനി കോഴിക്കോട് വരെ എത്തുക. യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. നിലവിൽ യെശ്വന്ത്പുർ എക്സ്പ്രസിനെ മാത്രം ആശ്രയിച്ചിരുന്ന കോഴിക്കോട്ടുകാർക്ക് ബെംഗളൂരുവിലേക്ക് പോകാൻ പുതിയ സർവീസ് വലിയ ആശ്വാസമാകും.
ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ 10.55-ന് കണ്ണൂരിലെത്തും. തലശ്ശേരി (11.20), വടകര (11.41), കൊയിലാണ്ടി (11.58) എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾക്ക് ശേഷം ഉച്ചയ്ക്ക് 12.40-ന് കോഴിക്കോടെത്തും. മടക്കയാത്രയിൽ ഉച്ചയ്ക്ക് 3.30-ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് കൊയിലാണ്ടി (3.52), വടകര (4.12), തലശ്ശേരി (4.34) വഴി വൈകിട്ട് അഞ്ചിന് കണ്ണൂരിലെത്തുന്ന രീതിയിലാണ് സമയക്രമം.
Kannur-Bengaluru Express now extends to Kozhikode; Timetable released
































