കൊച്ചി:(https://truevisionnews.com/) ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന നീക്കങ്ങളിൽ ഹൈക്കോടതി വീണ്ടും സംതൃപ്തി രേഖപ്പെടുത്തി. അന്വേഷണത്തെക്കുറിച്ച് പൊതുസമൂഹത്തിലും ജാമ്യാപേക്ഷകൾ പരിഗണിച്ച കോടതികളിലും വിമർശനമുണ്ടെന്ന വാദങ്ങൾ ഉയർന്നെങ്കിലും, അത്തരം കാര്യങ്ങൾ നിലവിലെ അന്വേഷണത്തെ ബാധിക്കില്ലെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
അന്വേഷണത്തിന് മേൽനോട്ടം വഹിക്കുക എന്നതിനപ്പുറം, അത് എങ്ങനെ വേണമെന്ന് നിർദ്ദേശിക്കാൻ കോടതിക്ക് കഴിയില്ലെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ശാസ്ത്രീയമായ രീതിയിൽ അന്വേഷണം പൂർത്തിയാക്കുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വിശ്വഹിന്ദു പരിഷത്ത്, യോഗക്ഷേമ സഭ തുടങ്ങിയവർ സമർപ്പിച്ച സി.ബി.ഐ അന്വേഷണ പ്രമേയങ്ങൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ സുപ്രധാന പരാമർശങ്ങൾ.
Sabarimala gold loot: High Court expresses satisfaction over special team's investigation
































