'സതീശാ നിങ്ങൾക്ക് മുഖ്യമന്ത്രി ആകാനുള്ള ആഗ്രഹം അതിമോഹമാണ്'; വിഡി സതീശനെതിരെ ​സൈ‌ബർ ആക്രമണം ശക്തമാക്കി കെ സുധാകരൻ പക്ഷം

'സതീശാ നിങ്ങൾക്ക് മുഖ്യമന്ത്രി ആകാനുള്ള ആഗ്രഹം അതിമോഹമാണ്'; വിഡി സതീശനെതിരെ ​സൈ‌ബർ ആക്രമണം ശക്തമാക്കി കെ സുധാകരൻ പക്ഷം
Mar 13, 2026 10:16 PM | By Susmitha Surendran

(https://truevisionnews.com/)  നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, കേരള കോൺഗ്രസിൽ ആഭ്യന്തര കലഹം തെരുവിലേക്കും സോഷ്യൽ മീഡിയയിലേക്കും പടരുന്നു.

തെരഞ്ഞെടുപ്പ് അടുക്കാൻ പോകുന്ന സാ​​ഹചര്യത്തിൽ സീറ്റ് തർക്കം രൂക്ഷമായിരിക്കുകയാണ്. അതിന്റെ ഭാ​ഗമായാണ് ഇപ്പോൾ വിഡി സതീശനെതിരെ കോൺ​ഗ്രസ് ഹാൻഡിലുകൾ തന്നെ സൈബർ പോര് ശക്തമാക്കിയിരിക്കുന്നത്. കെ സുധാകരൻ മത്സരിക്കുമെന്ന് സ്വയം പ്രഖ്യാപനം നടത്തിയിരുന്നു.

ഇതിനെതിരെ വിഡി സതീശനുൾപ്പെടെ രം​ഗത്ത് വന്നിരുന്നു. ഇതിനെതിരെയാണ് സുധാകരൻ പക്ഷം രം​ഗത്ത് വന്നിരിക്കുന്നത്. രൂക്ഷ വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ സതീശനെതിരെ ഉയർത്തിയിരിക്കുന്നത്. സതീശാ നിങ്ങൾക്ക് മുഖ്യമന്ത്രി ആകാനുള്ള ആഗ്രഹം അതിമോഹമാണെന്നും നിങ്ങളുടെ ചെയ്തികളൊന്നും മറന്നിട്ടില്ലെന്നുമുൾപ്പെടെയുള്ള വാചകങ്ങളാണ് പ്രചരിക്കുന്ന പോസ്റ്റുകളിലും മറ്റുമുള്ളത്.

കോൺ​ഗ്രസ് പാർട്ടിയെ കൈപ്പിടിയിലാക്കാനാണ് കെപിസിസി സ്ഥാനത്ത് നിന്നും കെ സുധാകരനെ ചവിട്ടിപ്പുറത്താക്കിയതെന്നും പേസ്റ്റിൽ പറയുന്നു. എംപി മാർ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം വയ്ക്കുന്നത് കെസി വേണു​ഗോപാൽ മന്ത്രി ആകാതിരിക്കാൻ വേണ്ടിയാണെന്നുമുൾപ്പെടെയുള്ള പരാമർശങ്ങളാണുള്ളത്. ഇതോടെ കോൺ​ഗ്രസിലെ പോര് പരസ്യമായി തന്നെ രൂക്ഷമായി തുടരുകയാണ്.

KSudhakaran faction intensifies cyber attack against VDSatheesan

Next TV

Related Stories
കണ്ണൂർ-ബെംഗളൂരു എക്സ്പ്രസ് ഇനി കോഴിക്കോട് വരെ; സമയക്രമം പുറത്തുവിട്ടു

Mar 13, 2026 11:03 PM

കണ്ണൂർ-ബെംഗളൂരു എക്സ്പ്രസ് ഇനി കോഴിക്കോട് വരെ; സമയക്രമം പുറത്തുവിട്ടു

കണ്ണൂർ-ബെംഗളൂരു എക്സ്പ്രസ് ഇനി കോഴിക്കോട് വരെ; സമയക്രമം...

Read More >>
തിരുവനന്തപുരം ​മംഗലപുരം അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം 16-ന് ഉദ്ഘാടനം ചെയ്യും

Mar 13, 2026 10:53 PM

തിരുവനന്തപുരം ​മംഗലപുരം അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം 16-ന് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം ​മംഗലപുരം അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം 16-ന് ഉദ്ഘാടനം...

Read More >>
ശബരിമല സ്വർണക്കൊള്ള; പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി പ്രകടിപ്പിച്ചു

Mar 13, 2026 10:46 PM

ശബരിമല സ്വർണക്കൊള്ള; പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി പ്രകടിപ്പിച്ചു

ശബരിമല സ്വർണക്കൊള്ള; പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി...

Read More >>
മദ്യലഹരിയിൽ വഴിതെറ്റി സെക്രട്ടേറിയറ്റിൽ! ഗൂഗിൾ മാപ്പ് ചതിച്ചെന്ന് യുവാക്കൾ; പണി കൊടുത്തു പോലീസ്

Mar 13, 2026 09:56 PM

മദ്യലഹരിയിൽ വഴിതെറ്റി സെക്രട്ടേറിയറ്റിൽ! ഗൂഗിൾ മാപ്പ് ചതിച്ചെന്ന് യുവാക്കൾ; പണി കൊടുത്തു പോലീസ്

തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ച് കയറ്റിയ യുവാക്കൾ പിടിയിൽ....

Read More >>
Top Stories

News Roundup