കോഴിക്കോട്: (https://truevisionnews.com/) സിപിഎം ജില്ലാ സെക്രട്ടറിമാർ ഇടിച്ചു കയറുന്നവരല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ദുരന്ത മേഖലയിൽ സജീവമായി പ്രവർത്തിച്ച ആളാണ് വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. ആ നിലയിലാണ് അവിടെ പോയത്. ഇക്കാര്യങ്ങൾ മനസ്സിലാക്കുന്ന ആളാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ സന്ദർശനം സദുദ്ദേശ്യപരമാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ടി. സിദ്ദിഖിനെ കൂക്കി വിളിച്ച സംഭവത്തിലും മന്ത്രി പ്രതികരിച്ചു. പ്രാദേശിക പ്രശ്നങ്ങളുടെ ഭാഗമാകാം പ്രതിഷേധം. എന്നാൽ കൂക്കി വിളിച്ച നടപടി ശരിയല്ലെന്നും റിയാസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വയനാട് സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനെതിരെ മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ചത്. ഇത് സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
മമ്മൂട്ടിക്കെതിരെ ആക്ഷേപവും രൂക്ഷ വിമർശനവുമായി ഇടത് സൈബർ ഹാൻഡിലുകളാണ് രംഗത്തെത്തിയത്. എന്നാൽ സിപിഎം ജില്ലാ സെക്രട്ടറിയോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടത് ആയുധമാക്കുകയാണ് യുഡിഎഫ്. ജനങ്ങളുടെ ടൗൺഷിപ്പ് എന്ന മമ്മൂട്ടിയുടെ പരാമർശവും ഉന്നയിച്ചാണ് യുഡിഎഫിൻ്റെ വിമർശനം. ഇന്നലെയാണ് ടൗൺഷിപ്പ് സന്ദർശനത്തിനിടെ ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ചത്.
Minister MuhammadRiyas responds to the incident of calling out T. Siddique
































_(15).jpeg)