കോഴിക്കോട്: (https://truevisionnews.com/) മാധ്യമ പ്രവർത്തകനെതിരായ തീവ്രവാദി പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. യൂത്ത് കോൺഗ്രസ് നേതാവ് വി.പി ദുൽകിഫിലിന്റെ പരാതിയിലാണ് നടപടി. ജനുവരി മൂന്നിന് നൽകിയ പരാതിയിൽ കേസെടുത്ത വിവരം ഇന്നലെയാണ് കമ്മീഷൻ അറിയിച്ചത്.
മലപ്പുറം പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് പ്രകോപിതനായതിൽ വിശദീകരണം നൽകുന്നതിനിടയിലാണ് മാധ്യമപ്രവർത്തകന് നേരെ തീവ്രവാദി പരാമർശം നടത്തിയത്. തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകൻ തീവ്രവാദിയാണെന്നും ഈരാറ്റുപേട്ടക്കാരനാണെന്നും ഇയാൾ മുസ്ലിംകളുടെ വലിയ വാക്താവാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം.
മാധ്യമപ്രവർത്തകന്റെ പേരും ജന്മസ്ഥലവും (ഈരാറ്റുപേട്ട) മുൻനിർത്തി മതപരമായ അധിക്ഷേപം നടത്തി എന്നാണ് പരാതിയിലെ പ്രധാന ആരോപണം.പരാതി ഗൗരവകരമാണെന്ന് കണ്ടതിനെത്തുടർന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തത്. ഇത് സംബന്ധിച്ച് വിശദീകരണം നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും വെള്ളാപ്പള്ളിക്കും നോട്ടീസ് നൽകിയേക്കും.
ഇതേ കാലയളവിൽ തന്നെ വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകിയതിനെതിരെയും കേരള ഹൈക്കോടതിയിൽ ഹർജികൾ നിലവിലുണ്ട്. ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാൾക്ക് പുരസ്കാരം നൽകുന്നത് പുനഃപരിശോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
Human Rights Commission files case against Vellappally Natesan for making terroristic remarks against journalist



























