'ഒരു രൂപയ്ക്ക് ഷൂ' ഓഫർ പണിപാളി..! കോഴിക്കോട് മാനാഞ്ചിറയിൽ ഷൂ കടയുടെ ഉദ്ഘാടനത്തിനിടെയുണ്ടായ സംഘർഷം: കട ഉടമകൾ കസ്റ്റഡിയിൽ

'ഒരു രൂപയ്ക്ക് ഷൂ' ഓഫർ പണിപാളി..! കോഴിക്കോട്  മാനാഞ്ചിറയിൽ ഷൂ കടയുടെ  ഉദ്ഘാടനത്തിനിടെയുണ്ടായ  സംഘർഷം: കട ഉടമകൾ കസ്റ്റഡിയിൽ
Mar 8, 2026 12:13 PM | By Susmitha Surendran

കോഴിക്കോട് : (https://truevisionnews.com/) കോഴിക്കോട് നഗരത്തിൽ പുതിയതായി ആരംഭിച്ച ഷൂ കടയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നൽകിയ 'ഒരു രൂപ നോട്ടിന് ഷൂ' ഓഫറിലുണ്ടായ സംഘർഷത്തിൽ കട ഉടമകൾ കസ്റ്റഡിയിൽ . കോഴിക്കോട് മാനാഞ്ചിറയില്‍ ആണ് സംഘര്‍ഷം ഉണ്ടായത്.

ഒരു രൂപയുടെ നോട്ടും കൊണ്ട് ആദ്യം എത്തുന്ന 100 ആളുകൾക്ക് ഇഷ്ടമുള്ള ഷൂ തിരഞ്ഞെടുക്കാം എന്നതായിരുന്നു കടയുടമകളുടെ വാഗ്ദാനം. ഈ ഓഫർ ഇൻസ്റ്റാഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വൈറലായതോടെ കോഴിക്കോട് ജില്ലയ്ക്ക് പുറമെ മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നടക്കം ആയിരത്തിലധികം കുട്ടികളും യുവാക്കളുമാണ് പുലർച്ചെ മുതൽ കടയ്ക്ക് മുന്നിലെത്തിയത്. 2000 രൂപയുടെ ഷൂ ഒരു രൂപ കൊണ്ടു വരുന്ന 100 പേര്‍ക്ക് കൊടുക്കാമെന്നും അത് കഴിഞ്ഞ് വരുന്നവര്‍ക്ക് വാച്ച് കൊടുക്കാമെന്ന് പറഞ്ഞാണ് കട ഉടമകൾ പറഞ്ഞിരുന്നത്.

രാവിലെ ഏഴ് മണിമുതൽ ടോക്കൻ കൊടുക്കുമെന്നും 10 മണി മുതൽ ഷൂ വിതരണം ചെയ്യും എന്നായിരുന്നു ഓഫർ നൽകിയ കടയുടെ വാഗ്ദാനം എന്നാൽ ഉദ്ഘാടന സമയം അടുത്തതോടെ തിരക്ക് നിയന്ത്രണാതീതമാവുകയും ആളുകൾ കടയ്ക്കുള്ളിലേക്ക് ഇരച്ചുകയറാൻ ശ്രമിക്കുകയും ചെയ്തതോടെ സംഘര്‍ഷത്തിലെത്തുകയായിരുന്നു. തിരക്ക് കാരണം നഗരത്തിലെ പ്രധാന റോഡുകളിൽ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും ആരും തയ്യാറായില്ല. തുടർന്ന് തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശുകയായിരുന്നു. ലാത്തിച്ചാർജിൽ കുട്ടികൾക്ക് പരിക്കേറ്റതായും പൊലീസ് ലാത്തി വീശുന്ന ദൃശൃങ്ങൾ പകർത്തിയ കുട്ടിയുടെ ഫോൺ പൊലീസ് മേടിച്ച് ദൃശൃങ്ങൾ ഡിലീറ്റ് ചെയ്തുവെന്നും ആരോപണം ഉയരുന്നുണ്ട്.

Clashes during the inauguration of a shoe shop in Mananchira, Kozhikode: Shop owners in custody

Next TV

Related Stories
 ജോലിക്ക് പോകുന്നതിനിടെ  സ്കൂട്ടറും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് അപകടം; തൃശൂരിൽ  സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

Mar 8, 2026 02:09 PM

ജോലിക്ക് പോകുന്നതിനിടെ സ്കൂട്ടറും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് അപകടം; തൃശൂരിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

തൃശൂരിൽ സ്കൂട്ടറും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരൻ...

Read More >>
പശ്ചിമേഷ്യൻ യുദ്ധം: 'പിണറായിയുടേത് പ്രീണന രാഷ്ട്രീയം, രാഹുലിന്റേത് നാടകം'; രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

Mar 8, 2026 02:02 PM

പശ്ചിമേഷ്യൻ യുദ്ധം: 'പിണറായിയുടേത് പ്രീണന രാഷ്ട്രീയം, രാഹുലിന്റേത് നാടകം'; രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ

'പിണറായിയുടേത് പ്രീണന രാഷ്ട്രീയം, രാഹുലിന്റേത് നാടകം'; രൂക്ഷ വിമർശനവുമായി രാജീവ്...

Read More >>
നാദാപുരം ചെക്യാട്  യുവാവിനെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Mar 8, 2026 01:53 PM

നാദാപുരം ചെക്യാട് യുവാവിനെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

യുവാവിനെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക്? തൃപ്പൂണിത്തുറയിലേക്ക് സെലിബ്രിറ്റികളെ തേടി ബിജെപി; ശ്വേത മേനോനെ പരിഗണിക്കുന്നു

Mar 8, 2026 01:45 PM

സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക്? തൃപ്പൂണിത്തുറയിലേക്ക് സെലിബ്രിറ്റികളെ തേടി ബിജെപി; ശ്വേത മേനോനെ പരിഗണിക്കുന്നു

നിയമസഭ തെരഞ്ഞെടുപ്പ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ശ്വേത മേനോൻ...

Read More >>
Top Stories

News Roundup