കൊച്ചി: (https://truevisionnews.com/) ആലുവയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ആലപ്പുഴ സ്വദേശി പുലിമുഖം വീട്ടിൽ രാജേഷ് (31) ആണ് മരിച്ചത്. നിലമ്പൂർ കൊച്ചുവേളി എക്സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്.
ഗാരേജിന് സമീപം പുലർച്ചെയാണ് അപകടം നടന്നതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അപകടത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. രാജേഷിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Young man dies after being hit by train in Aluva
































