തൃശൂര്‍: (truevisionnews.com) നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തൃശൂർ ജില്ലയിലെ സി.പി.ഐ സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറായി. ജില്ലയിൽ അഞ്ച് മണ്ഡലങ്ങളിലാണ് ഇത്തവണ സി.പി.ഐ മത്സരിക്കുന്നത്. നിലവിലെ റവന്യൂ മന്ത്രി കെ. രാജൻ ഇത്തവണയും ഒല്ലൂരിൽ തന്നെ ജനവിധി തേടും. കൊടുങ്ങല്ലൂരിൽ കെ.ജി. ശിവാനന്ദനെയും കൈപ്പമംഗലത്ത് കെ.കെ. വത്സരാജിനെയുമാണ് പരിഗണിക്കുന്നത്. നാട്ടിക മണ്ഡലത്തിൽ സി.സി. മുകുന്ദനെ സ്ഥാനാർത്ഥിയാക്കാനാണ് പാർട്ടി തീരുമാനം.
തൃശൂർ മണ്ഡലത്തിൽ ഇത്തവണ ഒരു വനിതാ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനാണ് സി.പി.ഐ ലക്ഷ്യമിടുന്നത്. ഇതിനായി സാറാമ്മ റോബ്സൺ, ഷീല വിജയകുമാർ എന്നിവരുടെ പേരുകളാണ് നിലവിൽ പട്ടികയിലുള്ളത്. ഇവരെ കൂടാതെ ഒരു എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയെ രംഗത്തിറക്കുന്ന കാര്യവും പാർട്ടി ആലോചിക്കുന്നുണ്ട്. സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉടനുണ്ടാകും.
Candidate list announced; K. Rajan will be in Ollur
































.jpeg)